this site the web

തഹജ്ജുദ്‌: വിശ്വാസിയുടെ കരുത്ത്‌

എങ്ങും നിശബ്‌ദത!
എല്ലാ ബഹളങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാവരും നീണ്ട നിദ്രയിലേക്ക്‌ അടങ്ങിയൊതുങ്ങിയിരിക്കുന്നു. ഒരാള്‍ തന്റെ പുതപ്പ്‌ നീക്കി പതുക്കെ എണീക്കുന്നു. ആരെയും ശല്യപ്പെടുത്താതെ അയാള്‍ വുദ്വൂവെടുത്ത്‌ നമസ്‌കാരത്തില്‍ മുഴുകുന്നു.

മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന

`അല്ലാഹുമ്മ ഇന്നീ അസ്‌അലുക ഈമാനന്‍ യുബാശിറു ഖല്‍ബീ വ യഖീനന്‍ സ്വാദിഖന്‍ ഹത്താ അഅ്‌ലമ അന്‍ ലാ യുസ്വീബനീ ഇല്ലാ മാ കത്തബ്‌തനീ വ രിദന്‍ ബിമാ കസബ്‌ത ലീ.'
(അല്ലാഹുവേ, ഹൃദയത്തില്‍ വേരൂന്നിയ ഈമാനും നീ വിധിച്ചതല്ലാതെ യാതൊരു വിപത്തും എന്നെ ബാധിക്കുകയില്ലെന്ന്‌ അറിയുന്നവിധം സത്യസന്ധമായ ദൃഢബോധ്യവും നീ എനിക്ക്‌ ഭാഗിച്ചു നല്‍കിയതില്‍ പൂര്‍ണ സംതൃപ്‌തിയോടെ ഞാന്‍ നിന്നോട്‌ ചോദിക്കുന്നു)



പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌

അമവീ ഭരണാധികാരി അബ്‌ദുല്‍മലിക്‌ തന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും ആജ്ഞകള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നവരെ ഏറെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും പതിവായിരുന്നു. അതിനാല്‍, ആരും അദ്ദേഹത്തെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ദിവസം പ്രമുഖപണ്ഡിതനായ സഈദ്‌ബിന്‍ മുസയ്യബ്‌ പള്ളിയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ പോലീസ്‌ ഓഫീസര്‍ വന്ന്‌ അദ്ദേഹത്തോട്‌ വലീദ്‌ബ്‌നു അബ്‌ദുല്‍മലികിന്റെ അടുത്തുചെല്ലാനാവശ്യപ്പെട്ടു. ആ പണ്ഡിതവര്യന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു: ``എനിക്ക്‌ അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല.'' ഈ മറുപടി പോലീസ്‌ ഓഫീസര്‍ക്ക്‌ തീരെ രസിച്ചില്ല. ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ``ഭരണാധികാരിയാണ്‌ താങ്കളെ വിളിക്കുന്നതെന്ന്‌ ഓര്‍മവേണം. ഈ ധിക്കാരം അപകടകരമാണ്‌.''

അന്യനെ അനിയനാക്കുക

എം മുകുന്ദന്റെ `ദേവതാരുക്കള്‍' എന്ന ചെറുകഥ മനോഹരമാണ്‌. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നയാളാണ്‌ കഥയിലെ നായകന്‍. അന്യരുടെ വിഷമങ്ങളും കഷ്‌ടനഷ്‌ടങ്ങളുമാണ്‌ അയാളുടെ ജീവിതത്തിന്റെ ആധി. അയാള്‍ പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്‌: ``ദൈവമേ, മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാനുള്ള എന്റെ മനസ്സ്‌ നീ നിലനിര്‍ത്തേണമേ....''

അറിവും അലിവും അധ്യാപകരും

അമേരിക്കയിലെ നീഗ്രോ ആയിരുന്ന മാല്‍ക്കം എക്‌സിന്റെ ആത്മകഥ പ്രസിദ്ധമാണ്‌. കറുത്ത വര്‍ഗക്കാരനായ മാല്‍കം, ഇസ്‌ലാം സ്വീകരിച്ചതിന്റെ ഹൃദയസ്‌പര്‍ശിയായ ചരിത്രവും അല്‍ഹാജ്‌ മാലിക്‌ അശ്ശഹബാസ്‌ എന്ന പുതിയ പേരും ജീവിതവും നേരിട്ട നിര്‍ദയവും നിരന്തരവുമായ പരാക്രമങ്ങളുടെയും പരിഹാസങ്ങളുടെയും വിവരണവുമാണ്‌ പ്രസ്‌തുത ആത്മകഥ. ഈ പുസ്‌തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്‌ എലിജാ മുഹമ്മദിനാണ്‌. അമേരിക്കന്‍ മുസ്‌ലിംകളുടെ വിമോചന നായകന്‍ എന്ന നിലയ്‌ക്കല്ല ഈ സമര്‍പ്പണം. മറിച്ച്‌, എലിജാ മുഹമ്മദ്‌ മാല്‍ക്കമിന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണപാഠങ്ങളും ഉപദേശങ്ങളും തന്റെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും എത്രമാത്രം വലിയ സ്വാധീനമാണുണ്ടാക്കിയതെന്ന്‌ പുസ്‌തകത്തില്‍ മാല്‍കം ഉടനീളം വിവരിക്കുന്നുണ്ട്‌. ഗുരുവര്യനോടുള്ള സ്‌നേഹവും കടപ്പാടും ആ അക്ഷരങ്ങളില്‍ അദ്ദേഹം നിറയ്‌ക്കുന്നു.


നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ

അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. അവന്റെ വാഗ്‌ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്‌കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്‌കളങ്കതയാണ്‌ നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കുന്നത്‌. അല്ലാഹുവിന്നിഷ്‌ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്‌ ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.

ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍

അനുസരണക്കേട്‌ കാണിക്കുമെന്ന്‌ ഭയപ്പെടുന്ന ഭാര്യയെ ത്വലാഖ്‌ ചൊല്ലുന്നതിന്‌ മുമ്പ്‌, കിടപ്പറയില്‍നിന്ന്‌ അകന്നുനില്‍ക്കണമെന്ന്‌ ഖുര്‍ആന്‍ (നിസാഅ്‌ 34) നിര്‍ദേശിക്കുന്നു. ഖുര്‍ആനിനെ മുസ്‌ലിം സമുദായം ഉപേക്ഷിച്ചതിനെക്കുറിച്ച്‌ പരലോകത്ത്‌ വെച്ച്‌ നബിതിരുമേനി(സ) അല്ലാഹുവിനോട്‌ പരാതിപ്പെടുന്നതിനെ സംബന്ധിച്ചും ഖുര്‍ആന്‍ (ഫുര്‍ഖാന്‍ 30) പറയുന്നു.ഈ രണ്ട്‌ ആയത്തുകളും തമ്മില്‍ ആശയതലത്തില്‍ വലിയ അകലമുണ്ട്‌. പക്ഷേ, ഭാര്യയില്‍ നിന്ന്‌ `ഒഴിഞ്ഞുനില്‍ക്കുക' എന്നതിനും ഖുര്‍ആനിനെ മുസ്‌ലിംകള്‍ `ഉപേക്ഷിച്ചു' അല്ലെങ്കില്‍ `അവഗണിച്ചു' എന്നതിനും അല്ലാഹു പ്രയോഗിച്ചത്‌ `ഹജറ' എന്ന പദത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ, ഒരേ ആശയമുള്ള രണ്ട്‌ പദങ്ങളാണ്‌.

സുഖം അല്‌പം പോരേ?

കൈയിലൊരു പൊതിയുമായി വരുന്ന ജാബിറി(റ)നോട്‌ ഉമര്‍(റ) ചോദിച്ചു: ``എന്താണത്‌?''
``മാംസത്തിന്‌ വല്ലാത്ത ആഗ്രഹം തോന്നി. ഞാനതൊരു കഷണം വാങ്ങി.''

ശല്യംചെയ്യാത്ത ചങ്ങാതിമാര്‍

ചില സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.

നേതാവ്‌ ഓര്‍മിക്കേണ്ടത്‌

നേതൃത്വം അല്ലാഹു നല്‌കുന്ന അനുഗ്രഹമാണ്‌. ഭാരമോ ഭാഗ്യമോ ആയി അത്‌ തീരാം. നേതൃപദവി ചുമലിലെത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളിലും സംവേദനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും ശീലിക്കേണ്ടതായി വരുന്നു. കാരണം അയാള്‍ നേതാവാണ്‌. അനുയായികളുടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍ പ്രോജ്വലിച്ചുനില്‌ക്കുന്നു. അയാളുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ഓരോ ചലനവും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാള്‍ നേതാവാകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരുന്നു. പലരെയും തൃപ്‌തിപ്പെടുത്തേണ്ടിവരുന്നു.
എങ്കിലും ഏതു നേതാവും അയാളുടെ സ്വകാര്യതയില്‍ ഏക വ്യക്തിയാണ്‌. സ്വന്തം കണ്ണിലും കാഴ്‌ചപ്പാടിലും അദ്ദേഹം സാധാരണക്കാരനായ മനുഷ്യനാണ്‌. ഇനിയും ഏറെ ന്യൂനതകള്‍ പരിഹരിക്കേണ്ടതായ മനുഷ്യന്‍, വേദനകളും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യന്‍. പക്ഷേ ഇവയൊക്കെ അദ്ദേഹത്തിനേ അറിയൂ. അനുയായികള്‍ക്ക്‌ അദ്ദേഹം നേതാവുമാത്രമാണ്‌. നേതാവ്‌ ഒരാളാണ്‌. അനുയായികള്‍ എത്രയോ പേരും. അവരുമായെല്ലാം അദ്ദേഹം ഇടപെടേണ്ടിവരും. വ്യത്യസ്‌ത പ്രായക്കാര്‍, വ്യത്യസ്‌ത സ്വഭാവക്കാര്‍, അഭിപ്രായങ്ങള്‍, വ്യത്യസ്‌ത തലങ്ങളില്‍ ജീവിക്കുന്നവര്‍.... അവരെയെല്ലാം ഏകോപിച്ചുകൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ്‌ നേതാവിന്റെ വിജയം.

സമയം ജീവിതമാണ്‌

ഓരോ പ്രഭാതവും വിടരുന്നത്‌ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന്‌ വിഖ്യാത പണ്‌ഡിതന്‍ ഹസന്‍ ബസ്വരി പറഞ്ഞു: ``അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്‌ടി, നിന്റെ കര്‍മത്തിനു സാക്ഷി, അതുകൊണ്ട്‌ നീ എന്നെ പ്രേയാജനപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരാന്‍ പോകുന്നില്ല.''

കൊള്ളാം, നന്നായിട്ടുണ്ട്‌!

അബ്‌ദുല്‍വദൂദ്‌

ഇസ്‌റാഈല്‍ വംശത്തില്‍ രണ്ട്‌ സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ നല്ല ഭക്തന്‍. മറ്റെയാള്‍ തെറ്റു ചെയ്യുന്നവന്‍. ഭക്തന്‍ സഹോദരനെ എപ്പോഴും ഉപദേശിക്കും. ഒരിക്കല്‍ കോപത്തോടെ ഇങ്ങനെ പറഞ്ഞു: ``നിനക്കൊരിക്കലും അല്ലാഹു പൊറുത്തുതരില്ല. നീ സ്വര്‍ഗത്തിലും പ്രവേശിക്കില്ല.'' രണ്ടുപേരും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ പാപിയോട്‌ അല്ലാഹു പറയും: ``എന്റെ കാരുണ്യത്താല്‍ താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ.''

ഈ വിളക്കിന്‌ തിരി കൊടുക്കുക

അബ്‌ദുല്‍വദൂദ്‌

ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ്‌ വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക്‌ അന്ധന്റെ കൈയില്‍ നല്‍കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്‌. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌.

തടിച്ചുവീര്‍ക്കും മുമ്പ്‌

അബ്ദുൽ വദൂദ്
ഖലീഫ അബൂബക്‌റിന്‌(റ) ഭക്ഷണം കൊണ്ടുവരുന്ന ഒരാളുണ്ടായിരുന്നു. ഒരു രാത്രി അയാള്‍ കൊണ്ടുവന്ന വിശേഷ വിഭവം വേഗമെടുത്ത്‌ ഖലീഫ കഴിച്ചു. അയാള്‍ ചോദിച്ചു: ``ഞാന്‍ ഭക്ഷണം കൊണ്ടുവരുമ്പോഴെല്ലാം എവിടെ നിന്നാണത്‌ കിട്ടിയതെന്ന്‌ താങ്കള്‍ ചോദിക്കാറുണ്ട്‌. ഇന്നു മാത്രം എന്താ ചോദിക്കാതെ കഴിച്ചത്‌?''

``ഹോ, ഞാനത്‌ മറന്നു. വിശപ്പ്‌ കാരണം കഴിച്ചുപോയതാ. പറയൂ, എവിടെ നിന്നാണ്‌ ഇത്‌ കിട്ടിയത്‌?''

അയാള്‍ പറയാന്‍ തുടങ്ങി: ``ജാഹിലിയ്യാ കാലത്ത്‌ ഞാന്‍ ചിലര്‍ക്ക്‌ മന്ത്രിച്ചൂതി കൊടുക്കാറുണ്ടായിരുന്നു. അതിന്റെ പ്രതിഫലം അന്ന്‌ അവര്‍ തന്നിരുന്നില്ല. ഇന്ന്‌ ഞാന്‍ അവരുടെ വീടിന്നടുത്ത്‌ പോയപ്പോള്‍ അവരുടെ വീട്ടില്‍ വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നെയും അവര്‍ അതിലേക്ക്‌ ക്ഷണിച്ചു. തിരിച്ചുപോന്നപ്പോള്‍ എനിക്ക്‌ നല്‍കിയ ഭക്ഷണമാണ്‌ താങ്കളിപ്പോള്‍ കഴിച്ചത്‌.''

``നീ എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ'' എന്നു പറഞ്ഞ്‌ അബൂബക്‌ര്‍(റ) വിരലുകള്‍ വായിലിട്ട്‌ പ്രയാസപ്പെട്ട്‌ ഛര്‍ദിക്കാന്‍ തുടങ്ങി. എന്നിട്ടിങ്ങനെ പറഞ്ഞു: ``എന്റെ ജീവന്‍ നഷ്‌ടപ്പെടേണ്ടി വന്നാലും ഹറാമിന്റെ ഈ ഭക്ഷണം ഞാന്‍ പുറത്തുകളയുക തന്നെ ചെയ്യും. കാരണം, തിരുനബി ഒരിക്കല്‍ ഇങ്ങനെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: ``അന്ത്യനാളില്‍ നരകത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്നത്‌ ഹറാമായ ഭക്ഷണം കഴിച്ചുവളര്‍ന്ന ശരീരങ്ങളായിരിക്കും. ഈ ഭക്ഷണം കഴിച്ചതു കാരണം എന്റെ ശരീരം നരകാവകാശിയാകുമോ എന്നാണെന്റെ പേടി.'' (ഹല്‍യതുല്‍ ഔലിയാഅ്‌, ഹാഫിദ്‌ അബൂനുഐം, 361)

വേഗത്തില്‍ ഹറാം കടന്നുവരാവുന്ന സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള തിരുനബി(സ)യുടെ താക്കീതും ആ താക്കീതിനെ എത്ര ഗൗരവത്തില്‍ അബൂബക്‌ര്‍ സിദ്ദീഖ്‌(റ) ജീവിതത്തില്‍ ഉള്‍ക്കൊണ്ടുവെന്നും തെളിയിക്കുന്ന ഈ സംഭവത്തില്‍ നിന്ന്‌ പഠിക്കാന്‍ പല പാഠങ്ങളുണ്ട്‌. ഹറാമിന്റെ നേരിയ കലര്‍പ്പിനെ പോലും അതീവ ജാഗ്രതയോടെ അകറ്റിനിര്‍ത്തിയ അസാമാന്യ ഭക്തിയാണ്‌ സിദ്ദീഖുല്‍ അക്‌ബര്‍(റ) അടക്കമുള്ള സ്വഹാബീസമൂഹം ജീവിത്തില്‍ പുലര്‍ത്തിയത്‌. സമ്പത്തിന്റെ ചതിക്കുഴികളില്‍ വീഴാതെയും ചെളിപുരളാതെയും ജീവിക്കണമെങ്കില്‍ അത്ര ഭക്തി നമ്മളും കരുതിവെക്കുക തന്നെ വേണം.

``മദ്യത്തിന്‌ ലഹരിയുള്ളതുപോലെ സമ്പത്തിനും ഒരു ലഹരിയുണ്ട്‌'' എന്ന്‌ ഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌. വളരെ വേഗത്തില്‍ അടിമപ്പെടുകയും എന്നാല്‍ അത്ര വേഗത്തില്‍ രക്ഷപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഉന്മാദം സമ്പത്തിനോടും മദ്യത്തോടും മനുഷ്യനുണ്ട്‌. ആ ലഹരിയില്‍ നിന്ന്‌ സുരക്ഷിതരാകാന്‍ അധികപേര്‍ക്കും സാധിക്കില്ല. ``അല്ലാഹുവാണ്‌ സത്യം, നിങ്ങള്‍ക്ക്‌ ദാരിദ്ര്യം വരുമോ എന്നതല്ല, മുന്‍കാലക്കാര്‍ക്കുണ്ടായതു പോലെ സുഖങ്ങള്‍ പെരുകുമോ എന്നതാണ്‌ എനിക്ക്‌ പേടി. അപ്പോള്‍ അവര്‍ പസ്‌പരം മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കും. അവര്‍ നശിച്ചതുപോലെ നിങ്ങളും നശിക്കും.'' തിരുനബി(സ) ഇത്ര ആധിയോടെ ഇങ്ങനെ ഉപദേശിച്ചത്‌ വെറുതെയല്ലല്ലോ.

മുസ്‌ലിം സൈന്യം ഇറാഖ്‌ ജയിച്ചടക്കിയ സന്ദര്‍ഭം. സ്വര്‍ണക്കൂമ്പാരങ്ങള്‍ ഖലീഫ ഉമറിന്റെ(റ) മുന്നിലെത്തി. അതു കണ്ടപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. ``അമീറുല്‍ മുഅ്‌മിനീന്‍, താങ്കളെന്തിനാണ്‌ കരയുന്നത്‌? അല്ലാഹു നമുക്ക്‌ വിജയം നല്‍കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും അതിലൂടെ താങ്കളുടെ കണ്‍കുളിര്‍പ്പിക്കുകയുമല്ലേ ചെയ്‌തത്‌?''

കരച്ചില്‍ നിര്‍ത്താതെ ഉമര്‍(റ) പറഞ്ഞതിങ്ങനെ: ``തിരുനബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ഏതൊരു സമൂഹത്തിന്‌ ഇഹലോകം തുറക്കപ്പെടുന്നുവോ അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും നീണ്ടുനില്‍ക്കുന്ന ശത്രുതയും വിദ്വേഷവും അല്ലാഹു ഇളക്കിവിടാതിരിക്കില്ല. നമ്മുടെ കാര്യത്തില്‍ റസൂലിന്റെ ഈ പ്രവചനം പുലരുമോ എന്നാണെന്റെ പേടി.'' (രിജാലു ഹൗലര്‍റസൂല്‍, 173)

പണത്തില്‍ പാപം കലരാതിരിക്കാന്‍ തിരുനബി(സ) പലവട്ടം താക്കീതുചെയ്യുന്നുണ്ട്‌. പട്ടിണി സഹിക്കേണ്ടി വന്നാലും ഹറാമായതൊന്നും നമ്മളോ നമ്മുടെ കുടുംബമോ ഭക്ഷിക്കരുതെന്ന്‌ ജീവിതം കൊണ്ട്‌ മാതൃക കാണിച്ച്‌ നിര്‍ദേശിക്കുകയും ചെയ്യുന്നു. ശദ്ദാദുബ്‌നു ഔസിന്റെ സഹോദരി ഉമ്മുഅബ്‌ദില്ല ഒരു സംഭവം പറഞ്ഞുതരുന്നു: ``ഒരിക്കല്‍ തിരുനബി(സ)ക്ക്‌ സ്വഹാബികള്‍ ഒരു കപ്പ്‌ പാല്‍ സമ്മാനിച്ചു. അതെവിടെ നിന്ന്‌ കിട്ടിയെന്നും എങ്ങനെ കിട്ടിയെന്നുമെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ്‌ പാല്‍ കുടിച്ചത്‌. എന്നിട്ട്‌ പറഞ്ഞു: നല്ലതല്ലാതൊന്നും ഭക്ഷിക്കരുതെന്നും സല്‍ക്കര്‍മങ്ങളല്ലാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നമ്മളോട്‌ കല്‍പിച്ചിട്ടുണ്ട്‌.''

നോക്കൂ മറ്റൊരു താക്കീത്‌: പത്ത്‌ ദിര്‍ഹമിന്‌ വാങ്ങിയ വസ്‌ത്രത്തില്‍ ഒരു ദിര്‍ഹം ഹറാമായി സമ്പാദിച്ചതാണെങ്കില്‍ പോലും ആ വസ്‌ത്രം കൂടെയുള്ളത്ര കാലം അയാളുടെ ഒരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല.'' (ബൈഹഖി, ശുഅബുഈമാന്‍ 6114, മജ്‌മൂഉസ്സവാഇദ്‌ 10:292)

തിരുനബി(സ)യുടെ പ്രയങ്കരനായ ശിഷ്യന്‍ സഅദ്‌(റ) ഒരിക്കല്‍ അഭ്യര്‍ഥിച്ചു: ``അല്ലാഹുവിന്റെ റസൂലേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട്‌ അങ്ങ്‌ പ്രാര്‍ഥിക്കുമോ?''

സഅദിനുള്ള തിരുനബി(സ)യുടെ മറുപടി നമുക്കുമുള്ളതാണ്‌: ``താങ്കളുടെ ഭക്ഷണം ഹറാമില്‍ നിന്ന്‌ മുക്തമാക്കുക. എങ്കില്‍ താങ്കളുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കും. അല്ലാഹുവാണ്‌ സത്യം, ഒരാള്‍ ഹറാമായ ഭക്ഷണത്തില്‍ നിന്ന്‌ ഒരു ഉരുള കഴിച്ചാല്‍ പോലും അയാളുടെ നാല്‍പത്‌ ദിവസത്തെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.'' (മജ്‌മൂഉസ്സവാഇദ്‌ 10:291)

നമ്മുടെ കാലത്ത്‌ ഇവ്വിഷയത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്‌. ഹറാമുകള്‍ പെരുകിയ കാലമാണിത്‌. ഇങ്ങനെയൊരു കാലം വരുമെന്ന്‌ റസൂല്‍(സ) പ്രവചിച്ചിട്ടുണ്ട്‌. ഹറാമിന്റെ അഴുക്ക്‌ കലരാതെ ജീവിക്കുന്നവര്‍ തീക്കൊള്ളി പിടിച്ചവനെപ്പോലെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു. പലിശയുടെ പുകയെങ്കിലും തട്ടാത്തവര്‍ ആരുമുണ്ടാവില്ലെന്നും താക്കീതുചെയ്‌തു. ഹറാമുകൊണ്ട്‌ നമ്മളും നമ്മുടെ മക്കളും തടിച്ചുവീര്‍ക്കണോ?

പുണ്യത്തിന്റെ കവാടങ്ങള്‍

-തസ്‌കിയ്യ-
ശംസുദ്ദീന്‍ പാലക്കോട്‌

അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അവന്‍ നിര്‍ഭാഗ്യവാന്‍! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ്‌ പ്രവാചകരേ അവന്‍? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍.'' (മുസ്‌ലിം)

തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍

അബ്‌ദുല്‍വദൂദ്‌

അല്ലാഹു നീതിമാനാണ്‌. ഓരോ നാട്ടിലുമുള്ള എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത്‌ അന്നാട്ടില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ട്‌. പക്ഷേ ചിലര്‍ക്ക്‌ കൂടുതലായും വേറെ ചിലര്‍ക്ക്‌ കുറച്ചായുമാണ്‌ നല്‍കിയിരിക്കുന്നത്‌. എന്നിട്ട്‌ കുടൂതലുള്ളവര്‍ക്ക്‌ കൃത്യമായ നിര്‍ദേശങ്ങളും നല്‍കി. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഒരുക്കിവെച്ചു.

എങ്ങോട്ടാണീ ധൃതി?

അബ്‌ദുല്‍വദൂദ്‌

നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!

അഭിമാനമാകാന്‍ ഒരു മകനെങ്കിലും

അബ്‌ദുല്‍വദൂദ്‌

ലോകപ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെക്കുറിച്ച്‌ പിതാവ്‌ അബ്‌ദുല്‍കരീം നായിക്‌ പറഞ്ഞു: ``എന്റെ ജീവിതത്തില്‍ ഞാനെന്താണ്‌ നേടിയത്‌ എന്ന്‌ എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ പറയും, എന്റെ മകന്‍ സാക്കിര്‍ എന്ന്‌. പരലോകത്തേക്കുള്ള എന്റെ സമ്പാദ്യമാണവന്‍!''

അല്ലാഹു കാത്തിരിക്കുന്നവര്‍

അബ്‌ദുല്‍വദൂദ്‌

ഒരു സ്വഫ്‌ഫില്‍ പത്ത്‌ ആളുകള്‍ നമസ്‌കരിക്കുന്നു. അവരെല്ലാം ചെയ്യുന്നത്‌ ഒരേ പ്രവര്‍ത്തനം. ഒരേ പ്രാര്‍ഥനകള്‍, ഒരേ കര്‍മങ്ങള്‍... ചെയ്യുന്ന പ്രവൃത്തി ഒരേപോലെയാണെങ്കിലും കിട്ടുന്ന പ്രതിഫലം ഒരേ പോലെയാണോ? അല്ല. പത്തുപേര്‍ക്കും പത്തുവിധം പ്രതിഫലം! കാരണമെന്താ? ചെയ്യുന്ന പ്രവൃത്തിക്കല്ല, ചെയ്യുമ്പോഴുള്ള മനസ്സിനാണ്‌ പ്രതിഫലം. നമസ്‌കാരത്തില്‍ മാത്രമാണോ? അല്ല, എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ്‌. ഉന്നതമായ കര്‍മങ്ങളാണ്‌ നാം ചെയ്യുന്നതെങ്കിലും അല്ലാഹുവിങ്കല്‍ അത്‌ തൃപ്‌തിയോടെ സ്വീകരിക്കപ്പെടണമെങ്കില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമ്പൂര്‍ണമായും സംസ്‌കരിക്കപ്പെടണം.

ആരോഗ്യം പകരാറുണ്ടോ?

അബ്‌ദുല്‍വദൂദ്‌

ഇല്ല. ആരോഗ്യം പകരാറില്ല. രോഗമാണ്‌ പകരാറുള്ളത്‌. രോഗം പകരുന്നതുകൊണ്ട്‌ ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ്‌ പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!

ഉണര്‍വേകുന്ന ഉപദേശങ്ങള്‍

അബ്‌ദുല്‍വദൂദ്‌

ഇസ്‌ലാമികലോകം കണ്ട ഉന്നതനായ പണ്ഡിതനാണ്‌ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനി. ഹിജ്‌റ 470ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ജീലാനില്‍ ജനിച്ചു. അസാധാരണ വിജ്ഞാനവും അപൂര്‍വ ഭക്തിയും സമന്വയിപ്പിച്ച മഹാനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. വ്യക്തിശുദ്ധിയിലും സമൂഹസംസ്‌കരണത്തിലും ഒരേവിധം വിജയിച്ച ചരിത്രമാണ്‌ അദ്ദേഹത്തിന്റേത്‌.

ഇണ; ഇഷ്‌ടമുള്ള തുണ

അബ്‌ദുല്‍വദൂദ്‌

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്‌ പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ പാഴാക്കാനില്ല. അപ്പോഴാണ്‌ തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്‌ അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്‌ അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ ചുംബനം നല്‍കി ഓഫീസിലേക്കോടി.

പുഞ്ചിരി വിരിയട്ടെ!

പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്‌. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ്‌ തിരുനബി(സ) പുഞ്ചിരിയെ മുസ്‌ലിമിന്റെ അടയാളമാക്കിയത്‌. കറയും കളങ്കവുമില്ലാത്ത പരിശുദ്ധ ഹൃദയം (ഖല്‍ബുന്‍ സലീം) ഇബ്‌റാഹീം നബിയുടെ വിശിഷ്‌ടഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ടല്ലോ. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്‌ഹിദിന്റെ ചിഹ്നങ്ങളാണ്‌.

ഉര്‍വയുടെ പ്രാര്‍ഥന

വിശുദ്ധ കഅ്‌ബയിലെ റുക്‌നുല്‍ യമാനിക്കു സമീപം ചുറുചുറുക്കുള്ള നാലു യുവാക്കള്‍ ഒത്തുകൂടി. സഹോദരന്മാരായ അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മിസ്‌അബുബ്‌നു സുബൈര്‍, ഉര്‍വത്തുബ്‌നു സുബൈര്‍, പിന്നെ അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാനും. കൂട്ടത്തിലൊരാള്‍ പറഞ്ഞു: ``നമ്മുടെ മനസ്സിലുള്ള ഏറ്റവും വലിയ അഭിലാഷം നമുക്കിപ്പോള്‍ അല്ലാഹുവോട്‌ ചോദിക്കാം.'' ഓരോരുത്തരും ആലോചനയിലാണ്ടു. എന്തു ചോദിക്കും? വരാനിരിക്കുന്ന ജീവിതത്തിന്റെ വെയിലിലും മഴയിലും ഞാന്‍ ആരായിരിക്കണം? എന്തായിരിക്കണം? നിറയെ മോഹങ്ങളുണ്ട്‌. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ആദ്യം പറഞ്ഞു: ``ഹിജാസിലെ ഖലീഫയാകാനാണ്‌ എനിക്കാഗ്രഹം.'' മിസ്‌അബിന്റെ അഗ്രഹമിങ്ങനെ: ``ഇറാഖിലെ ഭരണാധികാരിയാകണം.'' ഇതു രണ്ടും കേട്ട അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‍: ``ഇത്ര നിസ്സാരമായ കാര്യമാണോ നിങ്ങള്‍ക്കിഷ്‌ടം? എന്റെ ആഗ്രഹം ഈ ലോകത്തിന്റെ തന്നെ ഭരണാധികാരിയാകാനാണ്‌. മുആവിയക്ക്‌ ശേഷം ഖിലാഫത്ത്‌ ലഭിക്കുക!'' ഉര്‍വത്തുബ്‌നു സുബൈര്‍ നിശ്ശബ്‌ദനായിരുന്നു. ``ഉര്‍വാ, നിനക്ക്‌ എന്താകാനാണ്‌ ആഗ്രഹം?''

കേടാവുമോ കൂടുതൽ?


“താങ്കള്‍ക്ക്‌ സുഖം തന്നെയല്ലേ?”
പ്രസിദ്ധ പണ്ഡിതനായിരുന്ന ഹസന്‍വാസിയോട്‌ ഒരാള്‍ ചോദിച്ചു. വാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: ``എന്തൊരു ചോദ്യം?! ദിവസംതോറും ആയുസ്സ്‌ ചുരുങ്ങിക്കൊണ്ടിരിക്കുകയും പാപങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളോട്‌ ചോദിക്കേണ്ടതാണോ ഇത്‌?''

കരയാറുണ്ടോ?

എപ്പോഴാണ്‌ നമ്മള്‍ കരയാറുള്ളത്‌?

മനസ്സില്‍ ചിലത്‌ നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന്‌ മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്‌. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക്‌ അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്‌. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്‌. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്‌.

ജീവന്റെ ജീവനാം സ്‌നേഹറസൂല്‍

ഉഹ്‌ദ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിംകള്‍ മടങ്ങുകയാണ്‌. അതാ, അവരെ കാത്ത്‌ വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്‌. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?
 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies