this site the web

മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന

`അല്ലാഹുമ്മ ഇന്നീ അസ്‌അലുക ഈമാനന്‍ യുബാശിറു ഖല്‍ബീ വ യഖീനന്‍ സ്വാദിഖന്‍ ഹത്താ അഅ്‌ലമ അന്‍ ലാ യുസ്വീബനീ ഇല്ലാ മാ കത്തബ്‌തനീ വ രിദന്‍ ബിമാ കസബ്‌ത ലീ.'
(അല്ലാഹുവേ, ഹൃദയത്തില്‍ വേരൂന്നിയ ഈമാനും നീ വിധിച്ചതല്ലാതെ യാതൊരു വിപത്തും എന്നെ ബാധിക്കുകയില്ലെന്ന്‌ അറിയുന്നവിധം സത്യസന്ധമായ ദൃഢബോധ്യവും നീ എനിക്ക്‌ ഭാഗിച്ചു നല്‍കിയതില്‍ പൂര്‍ണ സംതൃപ്‌തിയോടെ ഞാന്‍ നിന്നോട്‌ ചോദിക്കുന്നു)



പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌

അമവീ ഭരണാധികാരി അബ്‌ദുല്‍മലിക്‌ തന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും ആജ്ഞകള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നവരെ ഏറെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും പതിവായിരുന്നു. അതിനാല്‍, ആരും അദ്ദേഹത്തെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ദിവസം പ്രമുഖപണ്ഡിതനായ സഈദ്‌ബിന്‍ മുസയ്യബ്‌ പള്ളിയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ പോലീസ്‌ ഓഫീസര്‍ വന്ന്‌ അദ്ദേഹത്തോട്‌ വലീദ്‌ബ്‌നു അബ്‌ദുല്‍മലികിന്റെ അടുത്തുചെല്ലാനാവശ്യപ്പെട്ടു. ആ പണ്ഡിതവര്യന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു: ``എനിക്ക്‌ അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല.'' ഈ മറുപടി പോലീസ്‌ ഓഫീസര്‍ക്ക്‌ തീരെ രസിച്ചില്ല. ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ``ഭരണാധികാരിയാണ്‌ താങ്കളെ വിളിക്കുന്നതെന്ന്‌ ഓര്‍മവേണം. ഈ ധിക്കാരം അപകടകരമാണ്‌.''

അന്യനെ അനിയനാക്കുക

എം മുകുന്ദന്റെ `ദേവതാരുക്കള്‍' എന്ന ചെറുകഥ മനോഹരമാണ്‌. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നയാളാണ്‌ കഥയിലെ നായകന്‍. അന്യരുടെ വിഷമങ്ങളും കഷ്‌ടനഷ്‌ടങ്ങളുമാണ്‌ അയാളുടെ ജീവിതത്തിന്റെ ആധി. അയാള്‍ പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്‌: ``ദൈവമേ, മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാനുള്ള എന്റെ മനസ്സ്‌ നീ നിലനിര്‍ത്തേണമേ....''

അറിവും അലിവും അധ്യാപകരും

അമേരിക്കയിലെ നീഗ്രോ ആയിരുന്ന മാല്‍ക്കം എക്‌സിന്റെ ആത്മകഥ പ്രസിദ്ധമാണ്‌. കറുത്ത വര്‍ഗക്കാരനായ മാല്‍കം, ഇസ്‌ലാം സ്വീകരിച്ചതിന്റെ ഹൃദയസ്‌പര്‍ശിയായ ചരിത്രവും അല്‍ഹാജ്‌ മാലിക്‌ അശ്ശഹബാസ്‌ എന്ന പുതിയ പേരും ജീവിതവും നേരിട്ട നിര്‍ദയവും നിരന്തരവുമായ പരാക്രമങ്ങളുടെയും പരിഹാസങ്ങളുടെയും വിവരണവുമാണ്‌ പ്രസ്‌തുത ആത്മകഥ. ഈ പുസ്‌തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്‌ എലിജാ മുഹമ്മദിനാണ്‌. അമേരിക്കന്‍ മുസ്‌ലിംകളുടെ വിമോചന നായകന്‍ എന്ന നിലയ്‌ക്കല്ല ഈ സമര്‍പ്പണം. മറിച്ച്‌, എലിജാ മുഹമ്മദ്‌ മാല്‍ക്കമിന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണപാഠങ്ങളും ഉപദേശങ്ങളും തന്റെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും എത്രമാത്രം വലിയ സ്വാധീനമാണുണ്ടാക്കിയതെന്ന്‌ പുസ്‌തകത്തില്‍ മാല്‍കം ഉടനീളം വിവരിക്കുന്നുണ്ട്‌. ഗുരുവര്യനോടുള്ള സ്‌നേഹവും കടപ്പാടും ആ അക്ഷരങ്ങളില്‍ അദ്ദേഹം നിറയ്‌ക്കുന്നു.


നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ

അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. അവന്റെ വാഗ്‌ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്‌കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്‌കളങ്കതയാണ്‌ നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കുന്നത്‌. അല്ലാഹുവിന്നിഷ്‌ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്‌ ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.

ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍

അനുസരണക്കേട്‌ കാണിക്കുമെന്ന്‌ ഭയപ്പെടുന്ന ഭാര്യയെ ത്വലാഖ്‌ ചൊല്ലുന്നതിന്‌ മുമ്പ്‌, കിടപ്പറയില്‍നിന്ന്‌ അകന്നുനില്‍ക്കണമെന്ന്‌ ഖുര്‍ആന്‍ (നിസാഅ്‌ 34) നിര്‍ദേശിക്കുന്നു. ഖുര്‍ആനിനെ മുസ്‌ലിം സമുദായം ഉപേക്ഷിച്ചതിനെക്കുറിച്ച്‌ പരലോകത്ത്‌ വെച്ച്‌ നബിതിരുമേനി(സ) അല്ലാഹുവിനോട്‌ പരാതിപ്പെടുന്നതിനെ സംബന്ധിച്ചും ഖുര്‍ആന്‍ (ഫുര്‍ഖാന്‍ 30) പറയുന്നു.ഈ രണ്ട്‌ ആയത്തുകളും തമ്മില്‍ ആശയതലത്തില്‍ വലിയ അകലമുണ്ട്‌. പക്ഷേ, ഭാര്യയില്‍ നിന്ന്‌ `ഒഴിഞ്ഞുനില്‍ക്കുക' എന്നതിനും ഖുര്‍ആനിനെ മുസ്‌ലിംകള്‍ `ഉപേക്ഷിച്ചു' അല്ലെങ്കില്‍ `അവഗണിച്ചു' എന്നതിനും അല്ലാഹു പ്രയോഗിച്ചത്‌ `ഹജറ' എന്ന പദത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ, ഒരേ ആശയമുള്ള രണ്ട്‌ പദങ്ങളാണ്‌.

സുഖം അല്‌പം പോരേ?

കൈയിലൊരു പൊതിയുമായി വരുന്ന ജാബിറി(റ)നോട്‌ ഉമര്‍(റ) ചോദിച്ചു: ``എന്താണത്‌?''
``മാംസത്തിന്‌ വല്ലാത്ത ആഗ്രഹം തോന്നി. ഞാനതൊരു കഷണം വാങ്ങി.''

ശല്യംചെയ്യാത്ത ചങ്ങാതിമാര്‍

ചില സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.

നേതാവ്‌ ഓര്‍മിക്കേണ്ടത്‌

നേതൃത്വം അല്ലാഹു നല്‌കുന്ന അനുഗ്രഹമാണ്‌. ഭാരമോ ഭാഗ്യമോ ആയി അത്‌ തീരാം. നേതൃപദവി ചുമലിലെത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളിലും സംവേദനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും ശീലിക്കേണ്ടതായി വരുന്നു. കാരണം അയാള്‍ നേതാവാണ്‌. അനുയായികളുടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍ പ്രോജ്വലിച്ചുനില്‌ക്കുന്നു. അയാളുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ഓരോ ചലനവും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാള്‍ നേതാവാകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരുന്നു. പലരെയും തൃപ്‌തിപ്പെടുത്തേണ്ടിവരുന്നു.
എങ്കിലും ഏതു നേതാവും അയാളുടെ സ്വകാര്യതയില്‍ ഏക വ്യക്തിയാണ്‌. സ്വന്തം കണ്ണിലും കാഴ്‌ചപ്പാടിലും അദ്ദേഹം സാധാരണക്കാരനായ മനുഷ്യനാണ്‌. ഇനിയും ഏറെ ന്യൂനതകള്‍ പരിഹരിക്കേണ്ടതായ മനുഷ്യന്‍, വേദനകളും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യന്‍. പക്ഷേ ഇവയൊക്കെ അദ്ദേഹത്തിനേ അറിയൂ. അനുയായികള്‍ക്ക്‌ അദ്ദേഹം നേതാവുമാത്രമാണ്‌. നേതാവ്‌ ഒരാളാണ്‌. അനുയായികള്‍ എത്രയോ പേരും. അവരുമായെല്ലാം അദ്ദേഹം ഇടപെടേണ്ടിവരും. വ്യത്യസ്‌ത പ്രായക്കാര്‍, വ്യത്യസ്‌ത സ്വഭാവക്കാര്‍, അഭിപ്രായങ്ങള്‍, വ്യത്യസ്‌ത തലങ്ങളില്‍ ജീവിക്കുന്നവര്‍.... അവരെയെല്ലാം ഏകോപിച്ചുകൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ്‌ നേതാവിന്റെ വിജയം.

സമയം ജീവിതമാണ്‌

ഓരോ പ്രഭാതവും വിടരുന്നത്‌ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന്‌ വിഖ്യാത പണ്‌ഡിതന്‍ ഹസന്‍ ബസ്വരി പറഞ്ഞു: ``അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്‌ടി, നിന്റെ കര്‍മത്തിനു സാക്ഷി, അതുകൊണ്ട്‌ നീ എന്നെ പ്രേയാജനപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരാന്‍ പോകുന്നില്ല.''

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies