ഇസ്‌റാഈല്‍ വംശത്തില്‍ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ നല്ല ഭക്തന്‍. മറ്റെയാള്‍ തെറ്റു ചെയ്യുന്നവന്‍. ഭക്തന്‍ സഹോദരനെ എപ്പോഴും ഉപദേശിക്കും. ഒരിക്കല്‍ കോപത്തോടെ ഇങ്ങനെ പറഞ്ഞു: ``നിനക്കൊരിക്കലും അല്ലാഹു പൊറുത്തുതരില്ല. നീ സ്വര്‍ഗത്തിലും പ്രവേശിക്കില്ല.'' രണ്ടുപേരും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ പാപിയോട് അല്ലാഹു പറയും: ``എന്റെ കാരുണ്യത്താല്‍ താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ.''
കൊള്ളാം, നന്നായിട്ടുണ്ട്!
Posted by
Malayali Peringode
, Friday, June 10, 2011 at Friday, June 10, 2011, in
Labels:
കൊള്ളാം,
നന്നായിട്ടുണ്ട്
അബ്‌ദുല്‍വദൂദ്
ഇസ്‌റാഈല്‍ വംശത്തില്‍ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ നല്ല ഭക്തന്‍. മറ്റെയാള്‍ തെറ്റു ചെയ്യുന്നവന്‍. ഭക്തന്‍ സഹോദരനെ എപ്പോഴും ഉപദേശിക്കും. ഒരിക്കല്‍ കോപത്തോടെ ഇങ്ങനെ പറഞ്ഞു: ``നിനക്കൊരിക്കലും അല്ലാഹു പൊറുത്തുതരില്ല. നീ സ്വര്‍ഗത്തിലും പ്രവേശിക്കില്ല.'' രണ്ടുപേരും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ പാപിയോട് അല്ലാഹു പറയും: ``എന്റെ കാരുണ്യത്താല്‍ താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ.''
ഈ വിളക്കിന് തിരി കൊടുക്കുക
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
ഈ വിളക്കിന് തിരി കൊടുക്കുക
അബ്‌ദുല്‍വദൂദ്
ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക് വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ് വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക് അത് പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക് അന്ധന്റെ കൈയില്‍ നല്‍കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ് വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്.
തടിച്ചുവീര്‍ക്കും മുമ്പ്
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
തടിച്ചുവീര്‍ക്കും മുമ്പ്
അബ്ദുൽ വദൂദ്
ഖലീഫ അബൂബക്‌റിന്(റ) ഭക്ഷണം കൊണ്ടുവരുന്ന ഒരാളുണ്ടായിരുന്നു. ഒരു രാത്രി അയാള്‍ കൊണ്ടുവന്ന വിശേഷ വിഭവം വേഗമെടുത്ത് ഖലീഫ കഴിച്ചു. അയാള്‍ ചോദിച്ചു: ``ഞാന്‍ ഭക്ഷണം കൊണ്ടുവരുമ്പോഴെല്ലാം എവിടെ നിന്നാണത് കിട്ടിയതെന്ന് താങ്കള്‍ ചോദിക്കാറുണ്ട്. ഇന്നു മാത്രം എന്താ ചോദിക്കാതെ കഴിച്ചത്?''``ഹോ, ഞാനത് മറന്നു. വിശപ്പ് കാരണം കഴിച്ചുപോയതാ. പറയൂ, എവിടെ നിന്നാണ് ഇത് കിട്ടിയത്?''
അയാള്‍ പറയാന്‍ തുടങ്ങി: ``ജാഹിലിയ്യാ കാലത്ത് ഞാന്‍ ചിലര്‍ക്ക് മന്ത്രിച്ചൂതി കൊടുക്കാറുണ്ടായിരുന്നു. അതിന്റെ പ്രതിഫലം അന്ന് അവര്‍ തന്നിരുന്നില്ല. ഇന്ന് ഞാന്‍ അവരുടെ വീടിന്നടുത്ത് പോയപ്പോള്‍ അവരുടെ വീട്ടില്‍ വിവാഹാഘോഷം നടക്കുകയായിരുന്നു. എന്നെയും അവര്‍ അതിലേക്ക് ക്ഷണിച്ചു. തിരിച്ചുപോന്നപ്പോള്‍ എനിക്ക് നല്‍കിയ ഭക്ഷണമാണ് താങ്കളിപ്പോള്‍ കഴിച്ചത്.''
``നീ എന്നെ നശിപ്പിച്ചുകളഞ്ഞല്ലോ'' എന്നു പറഞ്ഞ് അബൂബക്‌ര്‍(റ) വിരലുകള്‍ വായിലിട്ട് പ്രയാസപ്പെട്ട് ഛര്‍ദിക്കാന്‍ തുടങ്ങി. എന്നിട്ടിങ്ങനെ പറഞ്ഞു: ``എന്റെ ജീവന്‍ നഷ്‌ടപ്പെടേണ്ടി വന്നാലും ഹറാമിന്റെ ഈ ഭക്ഷണം ഞാന്‍ പുറത്തുകളയുക തന്നെ ചെയ്യും. കാരണം, തിരുനബി ഒരിക്കല്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ``അന്ത്യനാളില്‍ നരകത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നത് ഹറാമായ ഭക്ഷണം കഴിച്ചുവളര്‍ന്ന ശരീരങ്ങളായിരിക്കും. ഈ ഭക്ഷണം കഴിച്ചതു കാരണം എന്റെ ശരീരം നരകാവകാശിയാകുമോ എന്നാണെന്റെ പേടി.'' (ഹല്‍യതുല്‍ ഔലിയാഅ്, ഹാഫിദ് അബൂനുഐം, 361)
വേഗത്തില്‍ ഹറാം കടന്നുവരാവുന്ന സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള തിരുനബി(സ)യുടെ താക്കീതും ആ താക്കീതിനെ എത്ര ഗൗരവത്തില്‍ അബൂബക്‌ര്‍ സിദ്ദീഖ്(റ) ജീവിതത്തില്‍ ഉള്‍ക്കൊണ്ടുവെന്നും തെളിയിക്കുന്ന ഈ സംഭവത്തില്‍ നിന്ന് പഠിക്കാന്‍ പല പാഠങ്ങളുണ്ട്. ഹറാമിന്റെ നേരിയ കലര്‍പ്പിനെ പോലും അതീവ ജാഗ്രതയോടെ അകറ്റിനിര്‍ത്തിയ അസാമാന്യ ഭക്തിയാണ് സിദ്ദീഖുല്‍ അക്‌ബര്‍(റ) അടക്കമുള്ള സ്വഹാബീസമൂഹം ജീവിത്തില്‍ പുലര്‍ത്തിയത്. സമ്പത്തിന്റെ ചതിക്കുഴികളില്‍ വീഴാതെയും ചെളിപുരളാതെയും ജീവിക്കണമെങ്കില്‍ അത്ര ഭക്തി നമ്മളും കരുതിവെക്കുക തന്നെ വേണം.
``മദ്യത്തിന് ലഹരിയുള്ളതുപോലെ സമ്പത്തിനും ഒരു ലഹരിയുണ്ട്'' എന്ന് ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. വളരെ വേഗത്തില്‍ അടിമപ്പെടുകയും എന്നാല്‍ അത്ര വേഗത്തില്‍ രക്ഷപ്പെടാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന ഉന്മാദം സമ്പത്തിനോടും മദ്യത്തോടും മനുഷ്യനുണ്ട്. ആ ലഹരിയില്‍ നിന്ന് സുരക്ഷിതരാകാന്‍ അധികപേര്‍ക്കും സാധിക്കില്ല. ``അല്ലാഹുവാണ് സത്യം, നിങ്ങള്‍ക്ക് ദാരിദ്ര്യം വരുമോ എന്നതല്ല, മുന്‍കാലക്കാര്‍ക്കുണ്ടായതു പോലെ സുഖങ്ങള്‍ പെരുകുമോ എന്നതാണ് എനിക്ക് പേടി. അപ്പോള്‍ അവര്‍ പസ്‌പരം മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കും. അവര്‍ നശിച്ചതുപോലെ നിങ്ങളും നശിക്കും.'' തിരുനബി(സ) ഇത്ര ആധിയോടെ ഇങ്ങനെ ഉപദേശിച്ചത് വെറുതെയല്ലല്ലോ.
മുസ്‌ലിം സൈന്യം ഇറാഖ് ജയിച്ചടക്കിയ സന്ദര്‍ഭം. സ്വര്‍ണക്കൂമ്പാരങ്ങള്‍ ഖലീഫ ഉമറിന്റെ(റ) മുന്നിലെത്തി. അതു കണ്ടപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. ``അമീറുല്‍ മുഅ്‌മിനീന്‍, താങ്കളെന്തിനാണ് കരയുന്നത്? അല്ലാഹു നമുക്ക് വിജയം നല്‍കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും അതിലൂടെ താങ്കളുടെ കണ്‍കുളിര്‍പ്പിക്കുകയുമല്ലേ ചെയ്‌തത്?''
കരച്ചില്‍ നിര്‍ത്താതെ ഉമര്‍(റ) പറഞ്ഞതിങ്ങനെ: ``തിരുനബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഏതൊരു സമൂഹത്തിന് ഇഹലോകം തുറക്കപ്പെടുന്നുവോ അവര്‍ക്കിടയില്‍ അന്ത്യനാള്‍ വരേക്കും നീണ്ടുനില്‍ക്കുന്ന ശത്രുതയും വിദ്വേഷവും അല്ലാഹു ഇളക്കിവിടാതിരിക്കില്ല. നമ്മുടെ കാര്യത്തില്‍ റസൂലിന്റെ ഈ പ്രവചനം പുലരുമോ എന്നാണെന്റെ പേടി.'' (രിജാലു ഹൗലര്‍റസൂല്‍, 173)
പണത്തില്‍ പാപം കലരാതിരിക്കാന്‍ തിരുനബി(സ) പലവട്ടം താക്കീതുചെയ്യുന്നുണ്ട്. പട്ടിണി സഹിക്കേണ്ടി വന്നാലും ഹറാമായതൊന്നും നമ്മളോ നമ്മുടെ കുടുംബമോ ഭക്ഷിക്കരുതെന്ന് ജീവിതം കൊണ്ട് മാതൃക കാണിച്ച് നിര്‍ദേശിക്കുകയും ചെയ്യുന്നു. ശദ്ദാദുബ്‌നു ഔസിന്റെ സഹോദരി ഉമ്മുഅബ്‌ദില്ല ഒരു സംഭവം പറഞ്ഞുതരുന്നു: ``ഒരിക്കല്‍ തിരുനബി(സ)ക്ക് സ്വഹാബികള്‍ ഒരു കപ്പ് പാല്‍ സമ്മാനിച്ചു. അതെവിടെ നിന്ന് കിട്ടിയെന്നും എങ്ങനെ കിട്ടിയെന്നുമെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് പാല്‍ കുടിച്ചത്. എന്നിട്ട് പറഞ്ഞു: നല്ലതല്ലാതൊന്നും ഭക്ഷിക്കരുതെന്നും സല്‍ക്കര്‍മങ്ങളല്ലാതൊന്നും പ്രവര്‍ത്തിക്കരുതെന്നും നമ്മളോട് കല്‍പിച്ചിട്ടുണ്ട്.''
നോക്കൂ മറ്റൊരു താക്കീത്: പത്ത് ദിര്‍ഹമിന് വാങ്ങിയ വസ്‌ത്രത്തില്‍ ഒരു ദിര്‍ഹം ഹറാമായി സമ്പാദിച്ചതാണെങ്കില്‍ പോലും ആ വസ്‌ത്രം കൂടെയുള്ളത്ര കാലം അയാളുടെ ഒരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല.'' (ബൈഹഖി, ശുഅബുഈമാന്‍ 6114, മജ്‌മൂഉസ്സവാഇദ് 10:292)
തിരുനബി(സ)യുടെ പ്രയങ്കരനായ ശിഷ്യന്‍ സഅദ്(റ) ഒരിക്കല്‍ അഭ്യര്‍ഥിച്ചു: ``അല്ലാഹുവിന്റെ റസൂലേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ എന്നെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട് അങ്ങ് പ്രാര്‍ഥിക്കുമോ?''
സഅദിനുള്ള തിരുനബി(സ)യുടെ മറുപടി നമുക്കുമുള്ളതാണ്: ``താങ്കളുടെ ഭക്ഷണം ഹറാമില്‍ നിന്ന് മുക്തമാക്കുക. എങ്കില്‍ താങ്കളുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കും. അല്ലാഹുവാണ് സത്യം, ഒരാള്‍ ഹറാമായ ഭക്ഷണത്തില്‍ നിന്ന് ഒരു ഉരുള കഴിച്ചാല്‍ പോലും അയാളുടെ നാല്‍പത് ദിവസത്തെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല.'' (മജ്‌മൂഉസ്സവാഇദ് 10:291)
നമ്മുടെ കാലത്ത് ഇവ്വിഷയത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ട്. ഹറാമുകള്‍ പെരുകിയ കാലമാണിത്. ഇങ്ങനെയൊരു കാലം വരുമെന്ന് റസൂല്‍(സ) പ്രവചിച്ചിട്ടുണ്ട്. ഹറാമിന്റെ അഴുക്ക് കലരാതെ ജീവിക്കുന്നവര്‍ തീക്കൊള്ളി പിടിച്ചവനെപ്പോലെ പ്രയാസങ്ങള്‍ സഹിക്കേണ്ടി വരുമെന്നും പറഞ്ഞു. പലിശയുടെ പുകയെങ്കിലും തട്ടാത്തവര്‍ ആരുമുണ്ടാവില്ലെന്നും താക്കീതുചെയ്‌തു. ഹറാമുകൊണ്ട് നമ്മളും നമ്മുടെ മക്കളും തടിച്ചുവീര്‍ക്കണോ?
പുണ്യത്തിന്റെ കവാടങ്ങള്‍
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
പുണ്യത്തിന്റെ കവാടങ്ങള്‍
-തസ്‌കിയ്യ-
ശംസുദ്ദീന്‍ പാലക്കോട്
അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അവന്‍ നിര്‍ഭാഗ്യവാന്‍! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ് പ്രവാചകരേ അവന്‍? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍.'' (മുസ്‌ലിം)
തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍
അബ്‌ദുല്‍വദൂദ്
അല്ലാഹു നീതിമാനാണ്. ഓരോ നാട്ടിലുമുള്ള എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത് അന്നാട്ടില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ട്. പക്ഷേ ചിലര്‍ക്ക് കൂടുതലായും വേറെ ചിലര്‍ക്ക് കുറച്ചായുമാണ് നല്‍കിയിരിക്കുന്നത്. എന്നിട്ട് കുടൂതലുള്ളവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളും നല്‍കി. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഒരുക്കിവെച്ചു.
എങ്ങോട്ടാണീ ധൃതി?
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
എങ്ങോട്ടാണീ ധൃതി?
അബ്‌ദുല്‍വദൂദ്
നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന് പറയുന്നത് നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത് ലഭിക്കുന്നതാണ് നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന് നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ് `നാളെയാക്കാം', `പിന്നെയാക്കാം' എന്ന് പറഞ്ഞ് നാം നീട്ടിവെച്ചത്! അവനോടുള്ള എത്രയെത്ര കടമകളാണ് നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്!
അഭിമാനമാകാന്‍ ഒരു മകനെങ്കിലും
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
അഭിമാനമാകാന്‍ ഒരു മകനെങ്കിലും
അബ്‌ദുല്‍വദൂദ്
ലോകപ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെക്കുറിച്ച് പിതാവ് അബ്‌ദുല്‍കരീം നായിക് പറഞ്ഞു: ``എന്റെ ജീവിതത്തില്‍ ഞാനെന്താണ് നേടിയത് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, എന്റെ മകന്‍ സാക്കിര്‍ എന്ന്. പരലോകത്തേക്കുള്ള എന്റെ സമ്പാദ്യമാണവന്‍!''
അല്ലാഹു കാത്തിരിക്കുന്നവര്‍
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
അല്ലാഹു കാത്തിരിക്കുന്നവര്‍
അബ്‌ദുല്‍വദൂദ്
ഒരു സ്വഫ്‌ഫില്‍ പത്ത് ആളുകള്‍ നമസ്‌കരിക്കുന്നു. അവരെല്ലാം ചെയ്യുന്നത് ഒരേ പ്രവര്‍ത്തനം. ഒരേ പ്രാര്‍ഥനകള്‍, ഒരേ കര്‍മങ്ങള്‍... ചെയ്യുന്ന പ്രവൃത്തി ഒരേപോലെയാണെങ്കിലും കിട്ടുന്ന പ്രതിഫലം ഒരേ പോലെയാണോ? അല്ല. പത്തുപേര്‍ക്കും പത്തുവിധം പ്രതിഫലം! കാരണമെന്താ? ചെയ്യുന്ന പ്രവൃത്തിക്കല്ല, ചെയ്യുമ്പോഴുള്ള മനസ്സിനാണ് പ്രതിഫലം. നമസ്‌കാരത്തില്‍ മാത്രമാണോ? അല്ല, എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ്. ഉന്നതമായ കര്‍മങ്ങളാണ് നാം ചെയ്യുന്നതെങ്കിലും അല്ലാഹുവിങ്കല്‍ അത് തൃപ്‌തിയോടെ സ്വീകരിക്കപ്പെടണമെങ്കില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമ്പൂര്‍ണമായും സംസ്‌കരിക്കപ്പെടണം.
ആരോഗ്യം പകരാറുണ്ടോ?
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
ആരോഗ്യം പകരാറുണ്ടോ?
അബ്‌ദുല്‍വദൂദ്
ഇല്ല. ആരോഗ്യം പകരാറില്ല. രോഗമാണ് പകരാറുള്ളത്. രോഗം പകരുന്നതുകൊണ്ട് ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ് പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!
ഉണര്‍വേകുന്ന ഉപദേശങ്ങള്‍
Posted by
Malayali Peringode
, at Friday, June 10, 2011, in
Labels:
ഉണര്‍വേകുന്ന ഉപദേശങ്ങള്‍
അബ്‌ദുല്‍വദൂദ്
ഇസ്‌ലാമികലോകം കണ്ട ഉന്നതനായ പണ്ഡിതനാണ് ശൈഖ് അബ്‌ദുല്‍ഖാദിര്‍ ജീലാനി. ഹിജ്‌റ 470ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ജീലാനില്‍ ജനിച്ചു. അസാധാരണ വിജ്ഞാനവും അപൂര്‍വ ഭക്തിയും സമന്വയിപ്പിച്ച മഹാനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. വ്യക്തിശുദ്ധിയിലും സമൂഹസംസ്‌കരണത്തിലും ഒരേവിധം വിജയിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്.
Subscribe to:
Posts (Atom)