പണ്ട്: “മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്. അയാളുടെ കൈ മുറിക്കാന്‍ കല്പിച്ചപ്പോള് തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനത് ഇഷ്ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‍കുകയും വിട്ടു വീഴ്ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.” (24:22)
നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...
Posted by
Malayali Peringode
, Friday, October 29, 2010 at Friday, October 29, 2010, in
Labels:
നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...
അബ്ദുല്‍വദൂദ്
പണ്ട്: “മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്. അയാളുടെ കൈ മുറിക്കാന്‍ കല്പിച്ചപ്പോള് തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനത് ഇഷ്ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‍കുകയും വിട്ടു വീഴ്ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.” (24:22)
_____(ബൈഹഖി, സുനനുല്‍ കുബ്റാ 8:326)
ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...
അബ്ദുൽ വദൂദ്
വ്യക്തിയുടെ ജീവിതത്തെ അളക്കുന്നത് വ്യക്തിത്വത്തെ ആസ്പദിച്ചാണ്. വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനേകം ഘടകങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്. ചെയ്യുന്ന പ്രവൃത്തികളും നേടുന്ന അറിവുകളും ഇടപഴകുന്ന കൂട്ടുകാരുമെല്ലാം ആ സ്വാധീന വലയത്തിലുള്‍പ്പെടുന്നു.
യൂസുഫിനെ മറക്കുന്ന യുവാക്കള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
യൂസുഫിനെ മറക്കുന്ന യുവാക്കള്‍
അബ്ദുൽ വദൂദ്
ചുറുചുറുക്കുള്ള ഒരു യുവാവ്, ഒരിറ്റു പ്രകാശം പോലും എത്തിനോക്കാത്ത കൂരിരുട്ടുള്ള ഒരു ജയിലറയില്‍ കിടക്കുന്നു. നേരത്തിന് ഭക്ഷണമോ വെള്ളമോ സഹായങ്ങളോ ലഭിക്കാത്ത ആ ജയിലില്‍ കിടന്ന്അയാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ``എന്റെ രക്ഷിതാവേ, ആ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തേക്കാളും എനിക്കിഷ്ടം ഈ ജയിലാണ്. അവരുടെ കുതന്ത്രത്തില്‍ നിന്നും നീ എന്നെ അകറ്റിയില്ലെങ്കില്‍ ഞാനതില്‍ പെട്ടുപോവും, അങ്ങനെ ഞാന്‍ വിഡ്ഢികളുടെ കൂട്ടത്തിലകപ്പെടുകയും ചെയ്യും.''
ആകുലതകളില്ലാത്ത മരണം
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ആകുലതകളില്ലാത്ത മരണം
അബ്ദുൽ വദൂദ്
എന്നെയിപ്പോള്‍ ഏറെ അലട്ടുന്നത് മരണമാണ്. എങ്ങനെയാണ് നാം മരണത്തെ അഭിമുഖീകരിക്കുന്നത്? മരണത്തിന്റെ വാതിലിന്നപ്പുറം നമ്മെ കാത്തിരിക്കുന്നത് എന്തായിരിക്കും? ഇവിടത്തെ അടുപ്പങ്ങളെ വിട്ടുപോകാനുള്ള അവസ്ഥ ഇനിയും മനസ്സിന് കൈവരിക്കാനായിട്ടില്ല.'' (ചെറിയാന് കെ ചെറിയാന്, കലാകൗമുദി 1117-1997 ഫിബ്രവരി 9)
നമ്മളും അന്യരും
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
നമ്മളും അന്യരും
അബ്ദുൽ വദൂദ്
ലോകത്തുള്ള സര്‍വ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാരെ സംബന്ധിച്ചുമാത്രമേ `സഹോദരങ്ങള്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുള്ളൂവെന്നത് ചിന്തനീയമാണ്.
സ്ത്രീകളോട് പെരുമാറുമ്പോള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
സ്ത്രീകളോട് പെരുമാറുമ്പോള്‍
-അബ്ദുല്‍വദൂദ്
മൂസാനബിയുടെ ചരിത്രത്തില്‍, അദ്ദേഹം സഹായിച്ച പെണ്‍കുട്ടികള്‍ ആ വിവരം പിതാവിനോട് പറയുകയും പിതാവ് മൂസാനബിയെ വിളിച്ചുകൊണ്ടുവരാന്‍ മൂത്ത പെണ്‍കുട്ടിയെ പറഞ്ഞയക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ആ പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം അവരുടെ വീട്ടിലേക്ക് ക്ഷണം സ്വീകരിച്ചെത്തുന്നു. പിന്നീട് മൂത്ത പെണ്‍കുട്ടി പിതാവിനോട് മൂസാനബിയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ``തീര്‍ച്ചയായും അദ്ദേഹം ശക്തിമാനും വിശ്വസ്തനുമാണ്.''
ഇണകള്‍: ഇഴചേരുന്ന വസ്ത്രങ്ങള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഇണകള്‍: ഇഴചേരുന്ന വസ്ത്രങ്ങള്‍
-അബ്ദുല്‍വദൂദ്
വിപ്ലവകാരിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ നമ്മളറിയും. അഭിമാനത്തോടെ ആ പേര് ഓര്‍മിക്കും. സാഹിബിനെക്കുറിച്ച് എന്‍ പി മുഹമ്മദ് എഴുതിയ നോവലില്‍ ആ വലിയ മനുഷ്യനിലെ മറ്റൊരു മഹാ ഗുണത്തെയാണ് നമ്മെ അറിയിക്കുന്നത്. ഭാര്യ ബീവാത്തുവിനോടൊന്നിച്ചുള്ള ജീവിതം വളരെ ഹ്രസ്വമായിരുന്നു. അവര്‍ രോഗിണിയായി മരണപ്പെട്ടു. എന്നാല്‍ തന്റെ ഇണയോട് സാഹിബിനുണ്ടായിരുന്ന സ്നേഹം അതിരറ്റതായിരുന്നു. മതം അനുവദിച്ചിട്ടും മറ്റൊരു വിവാഹത്തിന് തയ്യാറായില്ല. മധുവിധു തീരും മുമ്പ് മണ്മറഞ്ഞ ബീവാത്തുവിനെ സ്വര്‍ഗത്തില്‍ വെച്ച് വീണ്ടും കണ്ടുമുട്ടാന്‍ അദ്ദേഹം കാത്തിരുന്നു.
പ്രബോധകനോട്
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
പ്രബോധകനോട്
-അബ്ദുല്‍വദൂദ്
അമിതമായി മധുരം കഴിക്കുന്ന മകനെ അതില്‍നിന്ന് പിന്മാറ്റുവാന് ഉപദേശിക്കണമെന്ന് മാതാവ് ഒരു ഗുരുവിനോട് അഭ്യര്‍ഥിച്ചു. ഒരാഴ്ച കഴിഞ്ഞ് വരൂ എന്ന് ഗുരു നിര്‍ദേശിച്ചു. അവര്‍ വന്നു. മകനെ ഗുരു ഉപദേശിച്ചു. ഒരാഴ്ചത്തെ അവധിയെന്തിനായിരുന്നെന്ന് മാതാവ് ചോദിച്ചപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഞാനും ഒരു മധുരപ്രിയനായിരുന്നു. ആദ്യം എന്റെ ശീലം മാറ്റിയിട്ടല്ലേ കുട്ടിയെ ഉപദേശിക്കാന്‍ പാടുള്ളൂ?''
മക്കള്‍ അല്ലാഹുവിന്റെ സമ്മാനം
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
മക്കള്‍ അല്ലാഹുവിന്റെ സമ്മാനം
അബ്ദുൽ വദൂദ്
നുഅ്മാനുബ്നു ബശീറിന്റെ പിതാവ്, അദ്ദേഹത്തെയും കൂട്ടി നബിതിരുമേനിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞുവത്രെ, `ഞാന്‍ എനിക്കുണ്ടായിരുന്ന ഒരു അടിമയെ എന്റെ ഈ മകന് നല്കിയിരിക്കുന്നു.' നബി ചോദിച്ചു. `താങ്കളുടെ എല്ലാ മക്കള്‍ക്കും അപ്രകാരം നല്‍കിയിട്ടുണ്ടോ' അദ്ദേഹം ഇല്ലെന്ന് പറഞ്ഞു. അന്നേരം നബി, `എന്നാല്‍ അത് തിരിച്ചുവാങ്ങുക.' എന്ന് നിര്‍ദേശിച്ചു. വേറൊരു നിവേദനത്തില്‍, `നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക' എന്നു പറഞ്ഞതായും അതിനെ തുടര്‍ന്ന് അദ്ദേഹം ആ ദാനം റദ്ദ് ചെയ്തയായും ഉണ്ട്. വേറൊരു നിവേദനത്തില്‍ `ഇതിന് സാക്ഷിനില്ക്കാന് വേറെയാരെയെങ്കിലും നോക്കിക്കൊള്ളുക' എന്നു തിരുമേനി പറഞ്ഞതായും ഉണ്ട്. തുടര്‍ന്ന് തിരുമേനി ഇങ്ങനെ പറഞ്ഞുവത്രെ, `മക്കളെല്ലാം താങ്കളോട് ഒരുപോലെ നന്നായി പെരുമാറുന്നതില്‍ താങ്കള്‍ക്ക് സന്തോഷമില്ലേ' അദ്ദേഹം `അതെ' എന്ന് പറഞ്ഞു. `എന്നാല്‍ പിന്നെ ഇങ്ങനെ ചെയ്തുകൂടാ' എന്ന് നബി തിരുമേനി അപ്പോള്‍ ഉപദേശിച്ചു.
ഉമ്മയും ഉപ്പയും സ്നേഹ സൗഭഗമായ ഒരു കൂട്ടുകെട്ട്
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഉമ്മയും ഉപ്പയും സ്നേഹ സൗഭഗമായ ഒരു കൂട്ടുകെട്ട്
അബ്ദുൽ വദൂദ്
വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:
ആ വിയര്‍പ്പിനെ മറക്കരുത്
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ആ വിയര്‍പ്പിനെ മറക്കരുത്
അബ്ദുൽ വദൂദ്
നിങ്ങള്‍ ഓട്ടമത്സരം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കാല് പിന്നോട്ടും മറുകാല് മുന്നോട്ടും വെച്ചായിരിക്കും ഓട്ടം തുടങ്ങാനായി നില്‍ക്കുന്നത്. പിന്നില്‍ വെച്ച കാല് എത്രത്തോളം പിറകില്‍ നിന്ന് ശക്തി സംഭരിക്കുന്നുണ്ടോ അത്രയും വേഗത്തില്‍ ഓട്ടം തുടങ്ങാന്‍ സാധിക്കും. ശക്തമായ കുതിപ്പിന്റെ ഊര്‍ജം സംഭരിക്കുന്നത് അങ്ങനെയാണ്. പിറകില്‍ നിന്നുള്ള ശക്തി എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ശക്തി എന്നാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മുന്നേറ്റത്തിന് ചരിത്രത്തിന്റെ പാഠവും മാതൃകയും കൂടാതെ വയ്യ.
പ്രസ്ഥാനം ഒരു പ്രവാഹമാണ്. ആരൊക്കെയോ ആരംഭിച്ച്, എത്രയോ പേര് നേതൃത്വം നല്കി, അതിലുമെത്രയോ പേര് പ്രവര്‍ത്തിച്ച് നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരു പ്രവാഹം. ഇനിയുമെത്രയോ ആളുകള്‍ വരുവാനുമുണ്ട്. മുന്‍ഗാമികള്‍ കല്ലും മുള്ളും നീക്കിത്തെളിച്ച പാതയിലൂടെയാണ് പിന്‍ഗാമികള്‍ സഞ്ചരിക്കുന്നത്. കാടും കൂരിരുട്ടും നിറഞ്ഞ വഴികളെ അതികഠിനമായ സാഹസങ്ങളിലൂടെ വെളിച്ചമുള്ളതാക്കി കടന്നുപോയ ആ മഹാശയരെ ഓര്‍ക്കാതെയും പിന്‍പറ്റാതെയും മുന്നോട്ടുപോവുന്ന പിന്തലമുറകള്ക്കൊന്നും വിജയം വരിക്കാനാവില്ല. ഭൂതകാലത്തിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്ന് സ്ഥൈര്യവും ശക്തിയും തേടുന്നവര്‍ക്ക് മുന്നോട്ടുള്ള വഴികള്‍ സുഗമമായിത്തീരും.
`പ്രസ്ഥാനം' എന്നതിന് അറബിയില്‍ `ഹര്‍കത്ത്' എന്നും ഇംഗ്ലീഷില്‍ `മൂവ്മെന്റ്' എന്നുമാണല്ലോ പറയുക. ഈ രണ്ടു പദങ്ങളും `ഒഴുക്ക്' എന്ന അര്‍ഥം കൂടി നല്‍കുന്നുണ്ട്. അഥവാ പ്രസ്ഥാനം ഒരു ഒഴുക്കാണ്. ഒഴുക്കുകളെല്ലാം ചെന്നുചേരുന്നത് സമുദ്രത്തിലേക്ക്. സമുദ്രത്തില്‍ ചെന്നു ചേരുന്നതിനുമുമ്പായി ഏതൊരു പ്രവാഹവും എത്രയോ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. മുള്ളും ചെളിയും കരിമ്പാറകളും നിറഞ്ഞ എത്രയോ കാട്ടുവഴികളിലൂടെ സഞ്ചരിക്കേണ്ടിവരും. എല്ലാ പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് സമുദ്രമെന്ന ലക്ഷ്യത്തിലേക്ക് അത് എത്തിച്ചേരുന്നത്. പ്രസ്ഥാനവും അങ്ങനെതന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത പലതും അതില്‍ സംഭവിച്ചെന്നുവരാം. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്നും വരാം. കാലത്തിന്റെ കറുത്ത വഴികളിലൂടെയും ഇരുള് മൂടിയ കാട്ടുപാതകളിലൂടെയും അതിനു സഞ്ചരിക്കേണ്ടിവരാം. പക്ഷേ അതിന്റെയൊന്നും മുന്നില്‍ പ്രസ്ഥാനം തളരരുത്. പതര്‍ച്ചയില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കണമെങ്കില്‍ ചങ്കുറപ്പും ഭക്തിയും തവക്കുലുമുള്ള നേതൃനിര വേണം. അങ്ങനെയുള്ളവരുടെ കൈകളിലുള്ള പ്രസ്ഥാനം അവിചാരിതമായ എല്ലാ പരീക്ഷണങ്ങളെയും തട്ടിമാറ്റി മുന്നോട്ടുനീങ്ങും. മറിച്ചാണെങ്കിലോ? പരീക്ഷണങ്ങളില്‍ തല്ലി വീഴും.
ഇടര്‍ച്ചയില്ലാത്ത കാല്‍വെപ്പുകള്‍ക്കും തളര്‍ച്ചയില്ലാത്ത മുന്നേറ്റങ്ങള്‍ക്കും മുന്ഗാമികളില് നിന്നുള്ള ഊര്‍ജം അനിവാര്യമാണ്. പ്രസ്ഥാനത്തിന്റെ വഴിയില്‍ കടന്നുപോയ ഓരോ നേതാവിന്റെയും പ്രവര്‍ത്തകന്റെയും ചോരയും വിയര്‍പ്പും കണ്ണീരും ഗദ്ഗദങ്ങളുമാണ് നമ്മൂടെ ഈടുവെയ്പ്. നമ്മുടെ കുതിപ്പിനുപിന്നില്‍ അവരുടെ കിതപ്പുകളുണ്ട്. നമ്മുടെ സുഖങ്ങള്‍ക്ക് പിന്നില്‍ അവരുടെ തീരാത്ത ദുഖങ്ങളുണ്ട്. നിലയ്ക്കാത്ത ബാഷ്പങ്ങളുണ്ട്.
തൗഹീദിന്റെ മഹിതമന്ത്രം പ്രചരിപ്പിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ നാട്ടുഭരണാധികാരികളുടെയും ജനങ്ങളുടെയും കല്ലേറും കൂക്കുവിളിയും ഏല്ക്കേണ്ടിവന്നവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ആളുകളുടെ കല്ലേറു ഭയന്ന് തിരൂരങ്ങാടി ദേശത്തിലൂടെ മുഖം മറച്ചുമാത്രം നടന്നിരുന്ന തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ല്യാരെന്ന കെ എം മൗലവിയും തൗഹീദ് പ്രസംഗിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് കല്ലേറുകിട്ടിയ മഖ്ദി തങ്ങളും ചോരകലര്‍ന്ന കുപ്പായവുമായി പ്രഭാഷണ സ്ഥലത്തുനിന്ന് മടങ്ങിവന്ന സെയ്ദ് മൗലവിയും പടുത്തുയര്‍ത്തിയ, ഇളക്കമില്ലാത്ത ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിന്റെ വീറും വാശിയും ആവാഹിക്കുന്നവര്‍ക്കേ ഹൃദയസാന്നിധ്യമുള്ള കാല്പ്പാടുകളുണ്ടാവൂ. പൂര്‍വികരെക്കുറിച്ചുള്ള ഓര്‍മകളും ഇരുളടഞ്ഞ വഴികളില്‍ അവര്‍ വിതറിയ വെളിച്ചവുമാകണം നമ്മുടെ മുന്നിലെ നിലാവും വഴിവിളക്കും. അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളും കൂടെ വേണം. മുമ്പേ നടന്നവര്‍ പോയ വഴികളെ തിരിച്ചറിയാത്ത പുതിയ തലമുറ വേഗത്തില്‍ ക്ഷീണിക്കും.
കാലത്തോടും ലോകത്തോടുമൊപ്പം എത്താന്‍ പുതിയ തലമുറയ്ക്ക് ഇന്നെളുപ്പമാണ്. സൗകര്യങ്ങള്‍ എമ്പാടുമുണ്ട്. എന്തും ക്ഷിപ്രസാധ്യമാണ്. മുന്ഗാമികള്ക്ക് എല്ലാം പ്രയാസകരമായിരുന്നു. അധ്വാനങ്ങള്‍ ഏറെയായിരുന്നു. ജീവിക്കാന്‍ തന്നെ ഒത്തിരി പ്രയാസങ്ങള്‍. നാട്ടിലെങ്ങും ക്ഷാമവും രോഗങ്ങളും. അന്യദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ ദിവസങ്ങള്‍ നീണ്ട നടത്തം. കൂടിച്ചേരാന്‍, വിശ്രമിക്കാന്‍ പള്ളികളോ കേന്ദ്രങ്ങളോ ഇല്ല. എല്ലാം പ്രതികൂലം!
എന്നിട്ടും നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് അവരുടെ മുന്നേറ്റമുണ്ടായത്. ലഭ്യമായ ഭൗതിക സാഹചര്യങ്ങള്‍ വെച്ച് അവര്‍ ആദര്‍ശം പ്രചരിപ്പിച്ചു. കാതില്‍ നിന്ന് കാതിലേക്ക് പറിച്ചുനട്ടു. ഒരു വലിയ നവോത്ഥാനത്തിന്റെ തുടക്കക്കാരായി. അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പതറാതെ അവന്റെ സന്ദേശം പ്രചരിപ്പിച്ചു. സുഖസുഷുപ്തിയുടെ ചില്ലുകൂടാരങ്ങളിലിരുന്ന് പുതിയ പാതകള്‍ക്ക് തുടക്കമിടുമ്പോള്‍, അന്നു പൊടിഞ്ഞുതീര്‍ന്ന ആ വിയര്പ്പുകണങ്ങളെ നാം വിസ്മരിക്കരുത്. അല്ലാഹു അവന്റെ വാഗ്ദാനം പാലിക്കുക തന്നെ ചെയ്യും.
``എല്ലാവരെക്കാളും ആദ്യം ക്ഷണത്തിന് ഉത്തരം നല്കുന്നതില് മുന്നേറിയ ആ മുഹാജിറുകളും അന്‍സ്വാറുകളും അതുപോലെ അവര്‍ക്കുശേഷം സദ്വൃത്തരായി അവരെ അനുഗമിച്ചവരും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരായിരിക്കുന്നു. അല്ലാഹു അവര്‍ക്കുവേണ്ടി താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. ഇതു തന്നെയാകുന്നു മഹത്തായ വിജയം.'' (സൂറതുത്തൗബ 100)
മുന്‍ഗാമികളെക്കുറിച്ച് നല്ല വിചാരങ്ങള്‍ മാത്രം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കണം. അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുകയും ആ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അവര്‍ക്കായി പടച്ചവനോട് പ്രാര്‍ഥിക്കുകയും വേണം. കാരണം അവര്‍ക്കായി നമുക്ക് ഇനി ചെയ്യാന്‍ സാധിക്കുന്നത് അതുമാത്രമാണ്.
പ്രസ്ഥാനമാര്‍ഗത്തില്‍ തുടക്കത്തിലേ വന്നുചേരുകയും ഇതു കെട്ടിപ്പടുക്കുകയും ചെയ്തവരെയും അവരുടെ സേവനങ്ങളെയും നിസ്സാരവത്കരിക്കുകയോ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുകയോ ചെയ്യുന്നത് ഒട്ടും അഭിലഷണീയമല്ല.
അവര്‍ക്കെല്ലാം വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കാനാണ് അല്ലാഹുവിന്റെ കല്പന: അവരുടെ ശേഷം വന്നവര്‍ക്കും അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കുമുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട് വിദ്വേഷമുണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ കഴിവുള്ളവനും അളവറ്റ ദയാലുവുമല്ലേ.'' (സൂറതുല്‍ഹശ്ര്‍ 10)
ഭൂതകാലത്തിന്റെ വിയര്പ്പുനൂലുകള് കൊണ്ട് ഭാവികാലത്തിന്റെ പാത നെയ്യുന്നവര്‍ക്ക് മംഗളം!
പറഞ്ഞുപഴകിയ ഒരു കഥ
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
പറഞ്ഞുപഴകിയ ഒരു കഥ
അബ്ദുൽ വദൂദ്
റോമക്കാരുടെ എല്ലാ പ്രതീക്ഷകളെയും തൂത്തെറിഞ്ഞ പോരാട്ടമായിരുന്നു യര്മൂക്കില് നടന്നത്. ഐതിഹാസികമായ വിജയചരിത്രമാണവിടെ മുസ്ലിംകള് രചിച്ചത്. പ്രതിയോഗികള്‍ പടക്കളം വിട്ടോടി. രണ്ടുപക്ഷത്തു നിന്നും അനേകംപേര്‍ കൊല്ലപ്പെട്ടു.
യുദ്ധം അവസാനിച്ചിട്ടും ഹുദൈഫ അവിടെ തന്നെ ചുറ്റിക്കറങ്ങുന്നു. പെട്ടെന്ന് ഒരു നേരിയ തേങ്ങല്‍ അദ്ദേഹം കേട്ടു. ശ്വാസമടങ്ങാനിരിക്കെ ഒരു തുള്ളി വെള്ളത്തിനായുള്ള പിടയല്. തിരിഞ്ഞുനോക്കിയപ്പോള്‍ ഹാരിസുബ്നു ഹിശാമായിരുന്നു. ഉടനെ തോല്‍പ്പാത്രത്തില്‍ അല്പം വെള്ളവുമായി ഹാരിസിന്റെ അരികിലെത്തി. ആര്‍ത്തിയോടെ വെള്ളം ചുണ്ടോട് അടുപ്പിച്ചതേയുള്ളൂ; തൊട്ടപ്പുറത്തുനിന്നും വെള്ളത്തിനായുള്ള നിലവിളി. തുറന്നവായ അടച്ചുകൊണ്ട് അദ്ദേഹം അത് മറ്റേയാള്‍ക്ക് കൊടുക്കാന്‍ ആഗ്യം കാണിച്ചു. ഹുദൈഫ വെള്ളവുമായി തിരിച്ച് ശബ്ദം കേട്ട സ്ഥലത്തേക്ക് ചെന്നു. ഇക്രിമത്ത്ബ്നു അബീജഹലായിരുന്നു അത്. ഹുദൈഫ വെള്ളം അദ്ദേഹത്തിനുനീട്ടി. ഇക്രിമ അതു കുടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അല്പം അകലെ നിന്ന് വെള്ളം ആവശ്യപ്പെട്ടുകൊണ്ടുള്ള വിലാപം! അതോടെ അദ്ദേഹവും നാവു നനയ്ക്കാതെ ആ വെള്ളം മറ്റേയാള്‍ക്കായി നീക്കിവെച്ചു. അയ്യാശുബ്നു അബീ റബീഅ ആയിരുന്നു അത്. ഹുദൈഫ അടുത്തെത്തിയപ്പോഴേക്കും അദ്ദേഹം അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. വെള്ളവുമായി ഹാരിസിന്റെ അടുത്തുചെന്ന ഹുദൈഫക്ക് കാണാന്‍ കഴിഞ്ഞത് നിശ്ചലമായ മൃതദേഹമായിരുന്നു. അദ്ദേഹം അതിവേഗം ഇക്രിമയുടെ അടുത്തെത്തിയെങ്കിലും അദ്ദേഹവും കണ്ണടച്ചുകഴിഞ്ഞിരുന്നു. അങ്ങനെ ആ മൂന്ന് സത്യവിശ്വാസികളും ദാഹം തീര്‍ക്കാനാവാതെ പരലോകം പ്രാപിച്ചു. അവസാനമായി ഒന്നു തൊണ്ട നനയ്ക്കാനുള്ള മോഹം അവരിലാര്‍ക്കും പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും അവര്‍ സര്‍വലോക നാഥന്റെ സന്നിധിയിലേക്ക് മടങ്ങിയത് തികഞ്ഞ ആത്മസംതൃപ്തിയോടെയായിരിക്കും. കാരണം അവസാനശ്വാസത്തിന്റെ കിതപ്പിലും വിശ്വാസിയായ സഹോദരനെ പരിഗണിക്കാനും സഹായിക്കാനുമായല്ലോ.
എണ്ണമറ്റ സ്റ്റേജുകളിലും പേജുകളിലും നാം ആവര്‍ത്തിച്ച് കേള്‍ക്കുകയും ആവേശം കൊള്ളുകയും ചെയ്തതാണീ കഥ. മഹാനുഭാവന്മാരായ സ്വഹാബീ മഹത്തുക്കളുടെ ഉജ്വലമായ സാഹോദര്യബന്ധത്തിന്റെയും സ്നേഹോഷ്മളതയുടെയും ഐക്യബോധത്തിന്റെയും കരുത്ത് തെളിയിക്കാന്‍ ഇതിലേറെ നല്ലൊരു കഥ വേറെ തേടിപ്പോകേണ്ടതില്ല.
ജാഹിലിയ്യത്തിന്റെ വര്ഗവൈര്യങ്ങളെ വലിച്ചെറിഞ്ഞ് ഇസ്ലാമിന്റെ ശീതളമായ തണലില്‍ ഒരേ മെയ്യും മനസ്സുമായി പടവെട്ടി, ധീര രക്തസാക്ഷികളായ അനേകം സ്വഹാബികളുടെ ചരിത്രം നമുക്ക് കാണാപാഠമാണ്. ഒരു തുള്ളി കള്ളിനും ഒരു പെണ്ണിനുമൊക്കെ വേണ്ടി തലമുറകളോളം നീണ്ട പക കാത്തുവെച്ചിരുന്ന ഒരു സമൂഹം. നീതിയും നിയമവും എത്തിനോക്കിയിട്ടില്ലാത്ത കാട്ടറബിക്കൂട്ടം. ഗോത്രമനസ്സുകള്ക്കിടയില് ഉയര്‍ന്ന മതിലുകെട്ടിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബികള്‍. അഭിമാനബോധത്തിന്റെ പേരില്‍ അരുമയായ പെണ്‍കുഞ്ഞിനെ കൊല്ലാതെ കുഴിച്ചുമൂടിയിരുന്നവര്.... അവരാണ് ചരിത്രം തിരുത്തിയത്. ലോകചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്തത്ര കെട്ടുറപ്പുള്ള ഐക്യബോധത്തിന്റെ ഉദാത്ത മാതൃകകളായിത്തീര്‍ന്നത് അവരായിരുന്നു. ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിനും സാധിച്ചെടുക്കാനാവാത്ത ഈ സ്നേഹബന്ധമായിരുന്നു ആ മുസ്ലിംകളുടെ വാളും പരിചയും. വിശുദ്ധഖുര്ആന് കൊണ്ട് നബിതിരുമേനി (സ) സൃഷ്ടിച്ച വിപ്ലവം. സുകുമാര്‍ കക്കാട് പാടി:
``തമ്മിലിടഞ്ഞും അഹങ്കരിച്ചും-കരള്‍
കൊത്തിപ്പറിച്ചും നടന്നൊരാ
ഗോത്രക്കുറുമ്പിനെ
കാട്ടു ക്രൗര്യങ്ങളെ
സാന്ത്വനസംഗീതമായ് മാറ്റിയ
സംഘാടകാ....''
ശത്രുക്കളുടെ വെട്ടും കുത്തുമേറ്റ്, ചോര വാര്‍ന്ന്, വിണ്ടുകീറുന്ന വെയില് ചൂടില്‍, ഒട്ടിയ വയറും വറ്റിയ ചുണ്ടുമായി ഒരിറ്റു ശ്വാസത്തിന്നായി പൊരുതുമ്പോഴും തൊണ്ടയിലേക്കുറ്റാന് തുടങ്ങിയ ജീവജലം കരളിന്റെ കഷ്ണമായ മറ്റൊരു വിശ്വാസിക്കു നീട്ടുവാനൊരുങ്ങിയ ആ മനസ്സുണ്ടല്ലോ, അതിനുപകരം വെക്കാന്‍ മറ്റെന്താണുള്ളത്?
ഇതാണ് മുന്‍കാല വിശ്വാസികളുടെ ചരിത്രം. ഈമാന്‍ കൊണ്ട് കോര്‍ത്തിണങ്ങിയ ആ മനസ്സുകളില്‍ പകയുടെയോ വൈരാഗ്യത്തിന്റെയോ തെറ്റിദ്ധാരണകളുടെയോ ചോര തുപ്പുന്ന വ്രണങ്ങള്‍ ഉണ്ടായിരുന്നില്ല. `വിശ്വാസികള്‍' എന്ന വലിയ കുപ്പായത്തിനുള്ളില്‍ ചുരുണ്ട് കൂടുന്ന നമ്മള് ഇനിയൊന്ന് ആലോചിച്ചുനോക്കൂ, അവരും നമ്മളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്തി!
കള്ളുകുടി നിര്‍ത്താനാവാതെ റസൂലിന്റെ സദസ്സിലേക്ക് വന്നിരുന്ന ഒരു സ്വഹാബിയെ ചീത്ത വിളിച്ച മറ്റൊരു സ്വഹാബിയോട് റസൂല്‍ തിരുമേനി കോപിച്ചു. വിശ്വാസികള്‍ക്കിടയില്‍ അനൈക്യമുണ്ടായിക്കൂടാ. അവര്‍ പരസ്പരം വെറുപ്പ് വെച്ചുപുലര്ത്തുന്നവരായിക്കൂടാ. തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും അവര്‍ക്കിടയില്‍ ഉണ്ടായിക്കൂടാ. ഇതായിരുന്നു റസൂല്‍ തിരുമേനിയുടെ സമീപനം. അങ്ങനെ വളര്‍ത്തിയെടുത്ത ആ സാഹോദര്യമാണ് യര്‍മൂക്ക് രണാങ്കണത്തില്‍ ചുറ്റിത്തിരിഞ്ഞ ദാഹജലമായി മാറിയത്.
``....വിശ്വാസികളെക്കുറിച്ച് ഞങ്ങളുടെ മനസ്സില്‍ മോശമായ ഒരു ചിന്തയും നീ ഉണ്ടാക്കരുതേ'' എന്ന് പ്രാര്‍ഥിക്കാന്‍ നമ്മോട് കല്പിക്കുന്നത് അല്ലാഹുവാണ്. ഒന്നോര്‍ത്തുനോക്കൂ, ഈമാന്‍ ഉള്‍ക്കൊണ്ട ഒരാളെക്കുറിച്ച് അരുതാത്ത ചിന്തകളോ ധാരണകളോ വെച്ചുപുലര്‍ത്തുന്നത് എത്രമാത്രം വലിയ തെറ്റിലേക്കാണ് നമ്മെ നയിക്കുക! ഒരു മുഅ്മിനിനെക്കുറിച്ച് പറയുമ്പോഴും അയാളെ വിലയിരുത്തുമ്പോഴും അയാളുമായി ഇടപഴുകുമ്പോഴും ഈ സൂക്ഷ്മത നാം പുലര്‍ത്താറുണ്ടോ? `വിശ്വാസി' എന്ന ഗണത്തില്‍പെടുന്ന എല്ലാവരും ഇതില്‍ ഉള്‍പ്പെടുമെന്ന് നാം ഓര്‍ക്കണം.
ഒന്നിച്ചുപ്രവര്ത്തിച്ചിരുന്നവര് തെറ്റിപ്പിരിയുമ്പോള്‍ പിന്നെ എല്ലാം വിസ്മരിക്കുന്നു. എതിരാളിയുടെ എല്ലാ നന്മകളും മറച്ചുവെച്ച് തിന്മയുടെ പുതിയ ഏടുകള്‍ തുറക്കുന്നു. തമ്മില്‍ കാണുമ്പോള്‍ `സലാം' ചൊല്ലാന്‍ മടിക്കുന്നു. ചൊല്ലുന്നുണ്ടെങ്കില്‍ തന്നെ ആത്മാര്‍ഥ നഷ്ടപ്പെടുന്നു. വിഭാഗീയതയുടെ പേരില്‍ കുടുംബങ്ങള്‍, സൗഹൃദങ്ങള്‍, അയല്പക്കങ്ങള്, മഹല്ലുകള്‍ എല്ലാം ചിന്നിച്ചിതറുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നിച്ചു പിടിച്ച കൈകള്‍ ഇതോടെ പരസ്പരം ചൂണ്ടാനുള്ള ആയുധങ്ങളാകുന്നു. എതിര്വിഭാഗത്തിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുന്‍കാല നന്മകളെല്ലാം നിഷ്കരുണം വിസ്മരിക്കുന്നു. അവര്‍ ദീനിനും പ്രസ്ഥാനത്തിനും ചെയ്ത സേവനങ്ങളെയെല്ലാം ചെറുതായിക്കാണുന്നു.
ഇസ്ലാമിന്റെ പേരില്‍ ഒന്നിച്ചവര്‍ക്ക് ഇസ്ലാമിന്റെ പേരില്‍ ഭിന്നിക്കുവാനാകുമോ? ആവില്ല. പക്ഷേ അവരുടെ മനസ്സുകള്‍ക്കിടയില്‍ പിശാചിന്റെ മൂന്നാം കക്ഷി പ്രവര്‍ത്തിക്കും. ഒട്ടിച്ചേര്‍ന്ന അവരുടെ ഹൃത്തടങ്ങളെ തമ്മില്‍ പിണക്കും. അവര്‍ക്കിടയില്‍ നിന്നുതന്നെയുള്ള ഇത്തരം ദുര്‍മന്ത്രണങ്ങളെ കരുതിയിരുന്നില്ലെങ്കില്‍ പിണക്കവും ഭിന്നിപ്പും ഒരു തുടര്‍ക്കഥയായിരിക്കും.
എല്ലാവരും ഒന്നിച്ചുനീങ്ങുന്ന കപ്പലില്‍ വെള്ളംകയറി മുങ്ങിനശിക്കാന്‍ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളമാണല്ലോ. നബിതിരുമേനി (സ) കപ്പല്‍ യാത്രക്കാരുടെ ഉദാഹരണം (സ്വഹീഹുല്‍ബുഖാരി 3:225) വിവരിച്ചതിനുശേഷം പറഞ്ഞതിങ്ങനെയായിരുന്നു: ``അവന്റെ കൈക്ക് പിടിച്ച് അവര്‍ അവനെ തടഞ്ഞാല്‍ അവര്‍ക്ക് അവനെ രക്ഷപ്പെടുത്താം. അവരും രക്ഷപ്പെടും. അവനെ ദ്വാരമുണ്ടാക്കാന്‍ വിട്ടാല്‍ അവര്‍ അവനെ നശിപ്പിക്കും. അവരും നശിക്കും.'' ഈ ഹദീസ് ഉദ്ധരിച്ച ശേഷം നുഅ്മാനുബ്നു ബശീര്‍ (റ) പറയുന്ന ഒരു മുഖവുരയുണ്ട്: ``ജനങ്ങളേ, നിങ്ങള്‍ നിങ്ങളിലെ വിഡ്ഢികളുടെ ൈകയ്ക്ക് പിടിക്കൂ! അല്ലെങ്കില്‍ നിങ്ങളും നശിക്കും.'' (കിതാബുസ്സുഹ്ദ്: 475)
ഒന്നോ രണ്ടോ പേരുടെ ദുഷിച്ച താല്പര്യങ്ങള്ക്കുവേണ്ടി മഹത്തായ ആദര്‍ശമൂല്യങ്ങളെ ബലികഴിക്കാന്‍ സന്നദ്ധമാവുന്ന, ചങ്കുറപ്പില്ലാത്ത നേതൃത്വങ്ങള്‍ പല ഇസ്ലാമിക സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ദുരന്തത്തിന്റെ പെരുന്തച്ചന്മാരായ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
വ്യക്തികള്‍ ഒന്നിച്ചു നീങ്ങുന്നിടത്തെല്ലാം ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ശക്തമായ മതില്‍കെട്ടുകളുമായി നിലനില്‍ക്കുന്ന ബന്ധങ്ങള്‍ ഉള്ളിടത്ത് പോറലേല്ക്കാന് വലിയ പ്രയാസമാണ്. വിശ്വാസികളുടെ കൂട്ടായ്മയില്‍ സ്നേഹത്തിനും ആത്മൈക്യത്തിനുമുള്ള പ്രാധാന്യം എത്രയോ വലുതാണ്. ഒരേ ലക്ഷ്യത്തിലേക്ക് ഒരേ തിരുദൂതരുടെ പാതപിന്തുടര്ന്ന് നീങ്ങുന്നവര്‍ക്ക് എവിടെയാണ് അന്യോന്യമുള്ള കുശുമ്പിനും കുന്നായ്മക്കും നേരമുണ്ടാവുക? ആരിലും നന്മയെ കാണുകയും ആ നന്മയെ അംഗീകരിക്കുകയും അതിന്റെ വഴിയെ ചരിക്കുകയുമാണ് നമ്മുടെ മാര്‍ഗം. അതാണ് ഉദാത്തമായ സൗഹൃദത്തിന്റെ പാത. അവസാന ശ്വാസത്തിന്നായി പിടയുമ്പോഴും ആ സൗഹൃദം തുടിച്ചുകൊണ്ടേയിരിക്കും. ഇതാണ് യര്‍മൂകിന്റെ മണ്ണില്‍ സംഭവിച്ചത്.
നീറുന്ന വേദനയില്‍ കുളിര്തെന്നലായ്...
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
നീറുന്ന വേദനയില്‍ കുളിര്തെന്നലായ്...
അബ്ദുൽ വദൂദ്
ഉര്‍വത്ബിന്‍ സുബൈര്‍ (റ) പ്രസിദ്ധനായ സ്വഹാബിവര്യനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു. അറിവുകൊണ്ട് അനുഗൃഹീതനായ അദ്ദേഹത്തിന് അല്ലാഹു പരീക്ഷണങ്ങളുടെയും യാതനകളുടെയും പാരാവാരങ്ങള്‍ അളവില്ലാതെ നല്കി. അദ്ദേഹത്തിന്റെ കാലിന് മാരകമായ രോഗം പിടിപെട്ടു. വേദനകൊണ്ട് പുളഞ്ഞ ഉര്‍വത് പ്രാര്‍ഥനയുടെ പ്രത്യൗഷധം പുരട്ടി. വൈദ്യന്മാരുടെ അഭിപ്രായമാരാഞ്ഞപ്പോള്‍, കാല് മുറിച്ചുമാറ്റുകയല്ലാതെ രക്ഷയില്ലെന്ന് പ്രതിവിധി. നീറിപ്പുകയുന്ന വേദനയെക്കുറിച്ചോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് കാല് മുറിക്കാന്‍ സമ്മതിക്കേണ്ടിവന്നു.
കാല് മുറിച്ച് മാറ്റേണ്ട ദിവസമെത്തി. സമയമടുത്തപ്പോള്‍ വൈദ്യന് ഒരു മരുന്നുമായി വരുന്നു.
“ഇതെന്തിനാണ്?” ഉര്‍വത് ചോദിച്ചു.
“ബോധമില്ലാതാക്കാന്‍. കാല് മുറിച്ചു മാറ്റുന്നത് പിന്നെ നിങ്ങളറിയുകയില്ല” വൈദ്യന്റെ മറുപടി ഉര്വതിനെ ചൊടിപ്പിച്ചു.
“ബോധം നശിപ്പിക്കുകയോ? എങ്കില്‍ ഈ മരുന്ന് എനിക്കുവേണ്ട.
എന്റെ ബോധം നിറയെ എന്റെ രക്ഷിതാവിന്റെ ഓര്‍മകളാണ്. അവനാണ് എന്റെ ശക്തി. എന്റെ ബലം. നിങ്ങളെന്റെ കാല് മുറിച്ചോളൂ. അതല്ലേ വേണ്ടൂ”
വൈദ്യന് അത്ഭുതപ്പെട്ടു. മരുന്നുകള്‍ പ്രയോഗിക്കാതെ കാല് മുറിച്ചെടുത്തു. ഉര്‍വതിന്റെ നാവിലും മനസ്സിലും നാഥനെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ മാത്രം. സമയം രാത്രിയായി. അപ്പോള്‍ മറ്റൊരു വാര്‍ത്തകൂടി, അദ്ദേഹത്തിന്റെ ഒരു മകന് കുതിരപ്പുറത്ത് നിന്ന് വീണുമരിച്ചു!. ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ രണ്ടു വേദനകള്‍. ഒന്ന്, ഒരവയവത്തിന്റെ നഷ്ടം. മറ്റൊന്ന് ഒരു പുത്രന്റെ നഷ്ടം. രണ്ടു ദുരിതവും ഒരൊറ്റ ദിവസത്തില്‍! മുറിച്ചുമാറ്റപ്പെട്ട കാല്, അവസാനമായി കാണുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ചോരയിറ്റുന്ന ആ കാല് വൈദ്യന്മാര് ഉര്‍വതിന്റെ കൈയിലേക്ക് നല്കി. കാലിനെ നോക്കി അദ്ദേഹം ഇടറുന്ന മനസ്സോടെ പറഞ്ഞു.
“എന്റെ പ്രിയപ്പെട്ട കാലേ, നീ സ്വര്‍ഗത്തിലേക്കാണ് പോകുന്നത്. കാരണം നിന്റെ സഹായത്താല്‍ ഞാനൊരു തിന്മയും ചെയ്തിട്ടില്ല. നിന്റെ വിരലുകളെ ഭൂമിയിലേക്ക് പതിപ്പിച്ച് ഞാന്‍ ഒരു പാപത്തിലേക്കും നടന്നിട്ടില്ല. എന്നാല്‍ രാവെന്നോ പകലെന്നോ ഇല്ലാതെ, വെയിലെന്നോ മഴയെന്നോ വകവെക്കാതെ ഞാന്‍ അല്ലാഹുവിന്റെ ഭവനത്തിലേക്ക് പ്രാര്‍ഥനയ്ക്കായി പോയിട്ടുണ്ട്...”
അന്ന് രാത്രി മനമുരുകി അദ്ദേഹം പ്രാര്‍ഥിച്ചു: “നാഥാ, നീയെത്ര കാരുണ്യവാന്! ജനനം മുതല്‍ ഇത്രകാലവും നീ എനിക്ക് എത്രയോ അവയവങ്ങള്‍ നല്കി. അവയില്‍ നിന്ന് ഒരു കാല് മാത്രമല്ലേ നീ തിരിച്ചെടുത്തിട്ടുള്ളൂ. ആറ് മക്കളെ നീ എനിക്ക് നല്കി. അവരില്‍ നിന്ന് ഒരു മകനെ മാത്രമല്ലേ നീ എടുത്തിട്ടുള്ളൂ. നീയെത്ര സ്നേഹമുള്ളവന്, നീയെത്ര കൃപയുള്ളവന്‍.”
‘ക്ഷമ’ എന്നത് പറയാനും ഉപദേശിക്കാനും ഭംഗിയുള്ള വാക്കാണ്. പക്ഷേ, ജീവിതത്തിലേക്ക് പകര്‍ത്താന്‍ ഏറെ പ്രയാസമുള്ളതും. പ്രതീക്ഷയുടെ പ്രകാശം കെട്ടുപോവുകയും അഭിലാഷങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ പതറിപ്പോകുന്നവരാണ് ഏറെയും. എന്നാല്‍ ക്ഷമയുടെ സിദ്ധൗഷധം കൊണ്ട് വേദനയാല്‍ നീറുന്ന മുറിവുണക്കാന്‍ സാധിക്കുന്ന ഭാഗ്യവാന്മാര് വളരെ കുറച്ചേയുള്ളൂ. ആടിയുലയാത്ത ദൈവവിശ്വാസമാണ് ക്ഷമയുടെ നിദാനം. ക്ഷമിക്കുന്നതിന് പകരമായി സ്വര്‍ഗമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ ഏറ്റവും വലിയ സമ്മാനം.
ക്ഷമാലുക്കളായ ദാസന്മാര്ക്ക് സഹായിയായി അല്ലാഹുവുണ്ട്. നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് ഇബ്റാഹീം നബിയെ രക്ഷിച്ച അല്ലാഹു. ദുരിതക്കയങ്ങളില്‍ നിന്ന് അയ്യൂബ് നബിയെ രക്ഷിച്ച അല്ലാഹു. ഫറോവയില്‍ നിന്ന് മൂസാനബിയെ രക്ഷിച്ച അല്ലാഹു. ശത്രുസഞ്ചയങ്ങളില് നിന്ന് മുഹമ്മദ് നബിയെ രക്ഷിച്ച അല്ലാഹു.
‘നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്തിണക്കണേ...’
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
‘നാഥാ ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്തിണക്കണേ...’
അബ്ദുൽ വദൂദ്
ഇസ്ലാം സ്വീകരിച്ചതിന് ശേഷവും മദ്യപാനം തുടര്‍ന്നിരുന്നു ഒരു സ്വഹാബി. തിരുമേനി(സ) അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ദുരന്തങ്ങളെക്കുറിച്ചും അനിസ്ലാമികതയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആ ശിഷ്യന് തന്റെ ദുശ്ശീലം തിരുത്തുവാനായില്ല. ശാസനകള്‍ ലഭിച്ചിട്ടും ശിക്ഷ അനുഭവിച്ചിട്ടും അതു തുടര്‍ന്നുകൊണ്ടേയിരുന്നു.
ഒരു ദിവസം പതിവുപോലെ മദ്യപിച്ച്, തിരുമേനിയുടെ സദസ്സിലേക്ക് അദ്ദേഹം വന്നു. മദ്യത്തിന്റെ ദുര്‍ഗന്ധം പരന്നൊഴുകി. ആ സമയത്ത് അരികിലിരുന്ന മറ്റൊരു സ്വഹാബി അയാളെ എന്തോ ഒരു കുത്തുവാക്കു പറഞ്ഞു. നിസ്സാരമെന്നു കരുതി നാം അവഗണിക്കുന്ന ഒരു ചെറിയവാക്ക്! പക്ഷേ, തിരുമേനി ഏറെ ഗൗരവത്തോടെയാണതെടുത്തത്. മദ്യപാനിയായ ശിഷ്യനെ ശാസിക്കുന്നതിനേക്കാള്‍ തിരുമേനി അയാളെ ശാസിച്ചു. സദസ്സില്‍ വെച്ച് വിശ്വാസിയായ സഹോദരനെ അപകീര്‍ത്തിപ്പെടുത്തിയതിനെ ശക്തമായ വാക്കുകളില്‍ അപലപിച്ചു.
ഇതായിരുന്നു നബി(സ), സ്വന്തം അനുയായികള്‍ക്കിടയില്‍ കാത്തു സൂക്ഷിച്ചിരുന്ന പരസ്പരബന്ധം. അകല്ച്ചയുടെയും ശത്രുതയുടെയും വേലിക്കെട്ടുകളെ മുറിച്ചെറിഞ്ഞ് സ്നേഹത്തിന്റെയും ആത്മ സൗഹൃദത്തിന്റെയും പുതിയ നൂല്‍ച്ചരടിലേക്ക് അവരുടെ ഹൃദയങ്ങളെ കോര്‍ത്തുകെട്ടി.
ഒരു തുള്ളി കള്ളിനും ഒരു തരി മണ്ണിനുമെല്ലാം വേണ്ടി, പരസ്പര വൈരാഗ്യത്തിന്റെ ഉരുക്കുകോട്ടകള്‍ പണിത ആറാംനൂറ്റാണ്ടിലെ അറബിക്കൂട്ടത്തെ റസൂല്‍(സ) നയിച്ചത് കലര്‍പ്പും കലവറയുമില്ലാത്ത കാരുണ്യത്തിന്റെയും ഹൃദയബന്ധത്തിന്റെയും സാഹോദര്യത്തിലേക്കാണ്. അദ്ദേഹം അവരോട് പറഞ്ഞു: ``നിങ്ങള്‍ പരസ്പരം അസൂയ പുലര്‍ത്തരുത്. ഒരാള്‍ വിലപറഞ്ഞതിന്റെ മീതെ മറ്റൊരാള്‍ വില പറയരുത്. പരസ്പരം വിദ്വേഷപ്പെടരുത്. പരസ്പരം ഛിദ്രിച്ചു പോകരുത്. ഒരാള്‍ വിറ്റതിന്റെ മീതെ മറ്റൊരാള്‍ വില്‍ക്കരുത്. നിങ്ങളെല്ലാം സാഹോദര്യത്തോടെ അല്ലാഹുവിന്റെ ദാസന്മാരാവുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. ആരും പരസ്പരം ദ്രോഹിക്കുകയില്ല. കൈയൊഴിയുകയില്ല. നിന്ദിക്കുകയില്ല.(അബൂഹുറയ്റയില്‍ നിന്ന് മുസ്ലിം)
ഒരാള്‍ മുസ്ലിമാകുന്നതോടെ ഇസ്ലാം മതമുള്‍ക്കൊണ്ടവരുടെയെല്ലാം സഹോദരനായിത്തീരുന്നു. ആദര്‍ശത്തിന്റെ ശക്തമായ അടിത്തറയില്‍ ഒരേ മനസ്സെന്ന പോലെ അവര്‍ പ്രയത്നിക്കുന്നു. `എനിക്ക്' എന്ന സ്വാര്‍ഥ വിചാരത്തില്‍ നിന്ന്, `ഞങ്ങള്‍ക്ക്' എന്ന സാമൂഹ്യ ബോധത്തിലേക്ക് അവന്റെ മനസ്സ് വളരുന്നു. സകല സത്യവിശ്വാസികള്‍ക്കും വേണ്ടി അയാള്‍ പ്രാര്‍ഥിക്കുന്നു: ``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പ് സത്യവിശ്വാസത്തിലേക്കെത്തിയ ഞങ്ങളുടെ സഹോദരന്മാര്ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു''(ഖുര്‍ആന്‍ 59:10)
എല്ലാം ദൈവമാര്‍ഗത്തിലേക്കര്‍പ്പിച്ച ഒരു വിശ്വാസി അവന്റെ സഹോദര സ്നേഹവും അതേ മാര്‍ഗത്തിലേക്ക് തന്നെ നീക്കിവെക്കുന്നു. അങ്ങനെ അവന്റെ വിശ്വാസം പരിപൂര്‍ണതയിലേക്കെത്തുന്നു. നബി(സ) പറഞ്ഞു: ``ആരാണോ അല്ലാഹുവിനു വേണ്ടി സ്നേഹിച്ചത്, അല്ലാഹുവിന് വേണ്ടി വെറുത്തത്, അല്ലാഹുവിന് വേണ്ടി നല്‍കിയത്, അല്ലാഹുവിന് വേണ്ടി സ്വീകരിച്ചത്, അല്ലാഹുവിന് വേണ്ടി തടഞ്ഞത് അവന്റെ വിശ്വാസമത്രെ, സമ്പൂര്‍ണമായത്.''
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്നേഹിച്ചവര്‍ക്ക് പ്രകാശത്താലുള്ള സിംഹാസനങ്ങള്‍ സ്വര്‍ഗത്തിലുണ്ടാവുമെന്നും അതില്‍ പ്രവാചകന്മാരും രക്തസാക്ഷികളും വരെ അസൂയപ്പെടുമെന്നും ഒരു നബിവചനത്തില്‍ കാണാം. മഹ്ശറയിലെ കൊടുംചൂടില്‍ മനുഷ്യരഖിലവും വെന്തുരുകുമ്പോള്‍, അവരെനോക്കി അല്ലാഹു ഇങ്ങനെ വിളിച്ചുപറയും.
``എന്റെ ജലാലത്തില്‍ പരസ്പരം സ്നേഹിച്ചവരെവിടെ? ഒരു തണലും ലഭിക്കാത്ത ഈ ദിവസം എന്റെ തണലില്‍ നിന്ന് ഞാനവര്‍ക്ക് നല്‍കും''
കാലഭേദങ്ങളില്ലാതെ സമസ്തവിശ്വാസികളെയും കോര്‍ത്തിണക്കുന്നത് അവരുടെ ഈമാനാണ്. ഏകനായ രക്ഷിതാവിന്റെ ഏകത്വമുള്ള അടിമകളായി അവര്‍ മാറുന്നു. പണത്തിന്റെയോ പ്രതാപത്തിന്റെയോ അതിരുകളില്ലാതെ ആരാധനകളിലും പ്രാര്‍ഥനകളിലും അവര്‍ ഒന്നിച്ചിരിക്കുന്നു. ഏകമനസ്സായി രക്ഷിതാവിനോട് അര്‍ഥിക്കുന്നു; ``ഞങ്ങളെ നീ നേരായ മാര്‍ഗത്തിലൂടെ വഴി നടത്തേണമേ''
`ഞങ്ങളുടെ നാഥാ' എന്ന പദത്തിലൂടെ അവരുടെ മനസ്സുകള്‍ കോര്‍ത്തിണങ്ങുന്നു. എല്ലാ വിളികളും ചെന്നവസാനിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട്, സ്വര്‍ഗത്തെ പ്രതീക്ഷിച്ച്, നരക മോചനത്തിന് പ്രാര്‍ഥിച്ച് അവര്‍ ആരാധനകളില്‍ ഒന്നിക്കുന്നു.
വിശ്വാസികള്‍ പരസ്പരം പ്രാര്‍ഥിക്കാന്‍ നബി(സ) ഒരു പ്രാര്‍ഥന പഠിപ്പിച്ചു: ``അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളെ തമ്മില്‍ കോര്‍ത്തിണക്കേണമേ, ഞങ്ങള്‍ക്കിടയിലെ ബന്ധം നീ നന്നാക്കേണമേ''
ജീവിതം ലളിതം, മനോഹരം
അബ്ദുൽ വദൂദ്
നിങ്ങള്‍ മാവിനെ ശ്രദ്ധിച്ചിട്ടുണ്ടോ? ഉറച്ച വേരുകളും വിടര്‍ന്ന ചില്ലകളുംകൊണ്ട് വളര്ന്നുനില്ക്കുന്ന മാവ്. അതില്‍ ഏറ്റവും താഴ്ന്നു തൂങ്ങിനില്ക്കുന്നത് ഏതു ചില്ലയായിരിക്കും? സംശയമില്ല, ഏറ്റവും കൂടുതല്‍ മാമ്പഴങ്ങള്‍ കായ്ച്ചുനില്ക്കുന്ന ചില്ല. നാം കല്ലെറിഞ്ഞാല്‍ തിരികെ തരുന്നത് തുടുത്ത മധുരമാമ്പഴങ്ങള്‍!
ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരാലും ശ്രദ്ധിക്കപ്പെടാതെ മണലില്‍ പൂണ്ട് കിടക്കുന്ന ചിപ്പികള്‍. ആളുകള്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ചിപ്പിക്കുള്ളില്‍ എന്താണ്? വിലപിടിച്ച മുത്തുകള്‍!
ഈ ഉദാഹരണങ്ങളില്‍ നമുക്ക് ഒരുപാട് ദൃഷ്ടാന്തങ്ങളില്ലേ? തീര്‍ച്ചയായും ഉണ്ട്. ഒരു യഥാര്‍ഥ സത്യവിശ്വാസി ഇങ്ങനെയായിരിക്കണം. കായ്ച്ച് പുഷ്പിച്ച് നില്‍ക്കുമ്പോഴും അന്യര്‍ക്ക് നന്മകള് മാത്രം പകരമായി നല്കുന്ന മാവിനെപ്പോലെ, ഉള്ളില്‍ വിലപിടിച്ച സ്വത്തുക്കള്‍ കൊണ്ടുനടക്കുമ്പോഴും മണലിന്നടിയില്‍ കിടന്ന് ആരുടെയും ശ്രദ്ധ ക്ഷണിക്കാതെ കഴിയുന്ന ചിപ്പിയെപ്പോലെ വിനയത്തിന്റെയും എളിമയുടെയും പ്രശസ്തി മോഹങ്ങളില്ലാത്ത സരള ജീവിതത്തിന്റെയും നല്ല ഉദാഹരണങ്ങളായിത്തീരണം.
ലാളിത്യം ഈമാനില്‍ പെട്ടതാണെന്ന് അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. വിശ്വാസിയാണെന്നതിനാല്‍ വിനയം കാണിക്കുന്നുവെന്നര്ഥം. ഏതു സാഹചര്യത്തിലും നിര്‍വികാരനായി പ്രതികരണങ്ങളേതുമില്ലാതെ നിശ്ചേഷ്ഠനായി നില്‍ക്കലല്ല വിശ്വാസിയുടെ വിനയം. ധൂര്‍ത്തും പൊങ്ങച്ചവുമില്ലാത്ത ജീവിതം, ആര്‍ക്കും ഉപദ്രവമോ ചതിയോ വരുത്താത്ത പ്രവര്‍ത്തനങ്ങള്‍. മറ്റാരെക്കാളും മുകളിലെത്തണമെന്ന ചിന്തയില്ലാതെ ആരെയും തോല്പിക്കണമെന്നോ സ്വയം ഉയര്‍ന്ന് പൊങ്ങച്ചം കാണിക്കണമെന്നോ ആഗ്രഹിക്കാത്ത ജീവിതം! തിരുനബിയുടെ ജീവിതം അത്തരത്തിലായിരുന്നു. ആരില്‍ നിന്നെങ്കിലും തെല്ലുയര്ന്ന് ജീവിക്കണമെന്ന് അവിടന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ലോകത്തേറ്റം വലിയ മഹാനായ മനുഷ്യനായി അവിടന്ന് എണ്ണപ്പെട്ടു. അതിന് കാരണം സുതാര്യവും സരളവുമായ ആ ജീവിതം തന്നെയായിരുന്നു. `സ്വയം ചെറുതാകുന്നവരെ അല്ലാഹു വലുതാക്കും, സ്വയം വലുതാകുന്നവരെ അല്ലാഹു ചെറുതാക്കും' എന്ന് തിരുനബി(സ) പറയുകയും ചെയ്തു. അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാരണത്താല്‍ പ്രത്യേകം സ്ഥാനവസ്ത്രമോ കൊട്ടാരമോ അവിടുന്ന് സ്വീകരിച്ചില്ല. തികച്ചും സാധാരണമായ ജീവിതം നയിച്ച് അസാധാരണമായ ചരിത്രം ബാക്കിവെച്ചു. കൂട്ടയാത്ര പോകുമ്പോള്‍ തിരുനബി(സ) ഏറ്റവും പുറകിലായിരുന്നു നടന്നിരുന്നത്. ഏതു ചെറിയ കുട്ടിയോടും സലാം പറഞ്ഞ് വിശേഷങ്ങള്‍ തിരക്കും. ആരെയും സഹായിക്കും. എളിമയുള്ള ജീവിതം നയിച്ചു.
വിശ്വാസികള്‍ക്ക് മാതൃകയായ തിരുനബി(സ)യുടെ ഓരോ കര്‍മവും സമീപനവും പകര്‍ത്തേണ്ടവരാണ് നാം. പക്ഷേ നമ്മുടെ കൂട്ടത്തിലുള്ളവരുടെ ജീവിതരീതിയൊന്ന് പരിശോധിച്ചുനോക്കുക. സുഖലോലുപന്മാരായ അവിശ്വാസികളില്‍ നിന്ന് നാം വല്ല വ്യത്യാസവും പുലര്‍ത്തുന്നുണ്ടോ? നമ്മുടെ ദേഹത്തും വീട്ടിലും എണ്ണിയാല്‍ തീരാത്ത ആര്ഭാടങ്ങളില്ലേ? താഴ്മയോടും ലാളിത്യത്തോടും ആളുകളെ സമീപിക്കുന്നവരാണോ നാം? നമ്മുടെ കുട്ടികളെ വളര്‍ത്തുന്നത് ആര്‍ഭാടമായ ഗാര്ഹികാന്തരീക്ഷത്തിലല്ലേ?
വീടിനുമുന്നില്‍ ഡിഷ് ആന്റിനയും കൈയില്‍ മൊബൈല്‍ഫോണും അത്യാവശ്യകാര്യത്തിനു വേണ്ടി തന്നെയാണോ നമ്മില്‍ പലരും കരുതിവെക്കുന്നത്? അതോ അയല്‍പക്കത്തിനൊപ്പിച്ച് പൊങ്ങച്ചം കാണിക്കാനോ? കാണുന്നതും കേള്‍ക്കുന്നതുമൊക്കെ നിരവധി വാങ്ങിയും വാരിയും കൂട്ടിവെച്ച് നമ്മള് എങ്ങോട്ടാണ് ഇതെല്ലാമായി പോകുന്നത്?
വസ്ത്രവ്യാപാരരംഗത്തും സ്വര്‍ണ വില്പനയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. അട്ടിയായി കൂട്ടിവെച്ചിരിക്കുന്ന ഈ `ചത്തപണം' ഇന്ന് സമുദായത്തിന്റെ ദുരന്തമായി തീര്‍ന്നിട്ടില്ലേ?
നൂറു വീടുകളുള്ള ഒരു മഹല്ലില്‍ ചുരുങ്ങിയത് പത്തുപവനെങ്കിലും ഒരു വീട്ടിലുണ്ടെങ്കില്‍ ആയിരം പവന് സ്വര്‍ണമാണ് ആ മഹല്ലില്‍ മാത്രമുണ്ടാവുക! ഇത്രയും പണമാണ് യഥാര്‍ഥത്തില്‍ മരിച്ചു കിടക്കുന്നത്. ഈ സമുദായത്തിലെ എത്രയോ പട്ടിണിപ്പാവങ്ങള്‍ക്ക് കിട്ടേണ്ടത്, എത്രയോ സാമൂഹിക സംരംഭങ്ങള്‍ക്ക് മുടക്കേണ്ടതും സകാത്തിലൂടെ വികേന്ദ്രീകരിക്കപ്പെടേണ്ടതുമായ പണം!
തിരക്കിനിടയില്‍, ഇങ്ങനെയൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ.
ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരാലും ശ്രദ്ധിക്കപ്പെടാതെ മണലില്‍ പൂണ്ട് കിടക്കുന്ന ചിപ്പികള്‍. ആളുകള്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ചിപ്പിക്കുള്ളില്‍ എന്താണ്? വിലപിടിച്ച മുത്തുകള്‍!
ഈ ഉദാഹരണങ്ങളില്‍ നമുക്ക് ഒരുപാട് ദൃഷ്ടാന്തങ്ങളില്ലേ? തീര്‍ച്ചയായും ഉണ്ട്. ഒരു യഥാര്‍ഥ സത്യവിശ്വാസി ഇങ്ങനെയായിരിക്കണം. കായ്ച്ച് പുഷ്പിച്ച് നില്‍ക്കുമ്പോഴും അന്യര്‍ക്ക് നന്മകള് മാത്രം പകരമായി നല്കുന്ന മാവിനെപ്പോലെ, ഉള്ളില്‍ വിലപിടിച്ച സ്വത്തുക്കള്‍ കൊണ്ടുനടക്കുമ്പോഴും മണലിന്നടിയില്‍ കിടന്ന് ആരുടെയും ശ്രദ്ധ ക്ഷണിക്കാതെ കഴിയുന്ന ചിപ്പിയെപ്പോലെ വിനയത്തിന്റെയും എളിമയുടെയും പ്രശസ്തി മോഹങ്ങളില്ലാത്ത സരള ജീവിതത്തിന്റെയും നല്ല ഉദാഹരണങ്ങളായിത്തീരണം.
ലാളിത്യം ഈമാനില്‍ പെട്ടതാണെന്ന് അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. വിശ്വാസിയാണെന്നതിനാല്‍ വിനയം കാണിക്കുന്നുവെന്നര്ഥം. ഏതു സാഹചര്യത്തിലും നിര്‍വികാരനായി പ്രതികരണങ്ങളേതുമില്ലാതെ നിശ്ചേഷ്ഠനായി നില്‍ക്കലല്ല വിശ്വാസിയുടെ വിനയം. ധൂര്‍ത്തും പൊങ്ങച്ചവുമില്ലാത്ത ജീവിതം, ആര്‍ക്കും ഉപദ്രവമോ ചതിയോ വരുത്താത്ത പ്രവര്‍ത്തനങ്ങള്‍. മറ്റാരെക്കാളും മുകളിലെത്തണമെന്ന ചിന്തയില്ലാതെ ആരെയും തോല്പിക്കണമെന്നോ സ്വയം ഉയര്‍ന്ന് പൊങ്ങച്ചം കാണിക്കണമെന്നോ ആഗ്രഹിക്കാത്ത ജീവിതം! തിരുനബിയുടെ ജീവിതം അത്തരത്തിലായിരുന്നു. ആരില്‍ നിന്നെങ്കിലും തെല്ലുയര്ന്ന് ജീവിക്കണമെന്ന് അവിടന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ലോകത്തേറ്റം വലിയ മഹാനായ മനുഷ്യനായി അവിടന്ന് എണ്ണപ്പെട്ടു. അതിന് കാരണം സുതാര്യവും സരളവുമായ ആ ജീവിതം തന്നെയായിരുന്നു. `സ്വയം ചെറുതാകുന്നവരെ അല്ലാഹു വലുതാക്കും, സ്വയം വലുതാകുന്നവരെ അല്ലാഹു ചെറുതാക്കും' എന്ന് തിരുനബി(സ) പറയുകയും ചെയ്തു. അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാരണത്താല്‍ പ്രത്യേകം സ്ഥാനവസ്ത്രമോ കൊട്ടാരമോ അവിടുന്ന് സ്വീകരിച്ചില്ല. തികച്ചും സാധാരണമായ ജീവിതം നയിച്ച് അസാധാരണമായ ചരിത്രം ബാക്കിവെച്ചു. കൂട്ടയാത്ര പോകുമ്പോള്‍ തിരുനബി(സ) ഏറ്റവും പുറകിലായിരുന്നു നടന്നിരുന്നത്. ഏതു ചെറിയ കുട്ടിയോടും സലാം പറഞ്ഞ് വിശേഷങ്ങള്‍ തിരക്കും. ആരെയും സഹായിക്കും. എളിമയുള്ള ജീവിതം നയിച്ചു.
വിശ്വാസികള്‍ക്ക് മാതൃകയായ തിരുനബി(സ)യുടെ ഓരോ കര്‍മവും സമീപനവും പകര്‍ത്തേണ്ടവരാണ് നാം. പക്ഷേ നമ്മുടെ കൂട്ടത്തിലുള്ളവരുടെ ജീവിതരീതിയൊന്ന് പരിശോധിച്ചുനോക്കുക. സുഖലോലുപന്മാരായ അവിശ്വാസികളില്‍ നിന്ന് നാം വല്ല വ്യത്യാസവും പുലര്‍ത്തുന്നുണ്ടോ? നമ്മുടെ ദേഹത്തും വീട്ടിലും എണ്ണിയാല്‍ തീരാത്ത ആര്ഭാടങ്ങളില്ലേ? താഴ്മയോടും ലാളിത്യത്തോടും ആളുകളെ സമീപിക്കുന്നവരാണോ നാം? നമ്മുടെ കുട്ടികളെ വളര്‍ത്തുന്നത് ആര്‍ഭാടമായ ഗാര്ഹികാന്തരീക്ഷത്തിലല്ലേ?
വീടിനുമുന്നില്‍ ഡിഷ് ആന്റിനയും കൈയില്‍ മൊബൈല്‍ഫോണും അത്യാവശ്യകാര്യത്തിനു വേണ്ടി തന്നെയാണോ നമ്മില്‍ പലരും കരുതിവെക്കുന്നത്? അതോ അയല്‍പക്കത്തിനൊപ്പിച്ച് പൊങ്ങച്ചം കാണിക്കാനോ? കാണുന്നതും കേള്‍ക്കുന്നതുമൊക്കെ നിരവധി വാങ്ങിയും വാരിയും കൂട്ടിവെച്ച് നമ്മള് എങ്ങോട്ടാണ് ഇതെല്ലാമായി പോകുന്നത്?
വസ്ത്രവ്യാപാരരംഗത്തും സ്വര്‍ണ വില്പനയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. അട്ടിയായി കൂട്ടിവെച്ചിരിക്കുന്ന ഈ `ചത്തപണം' ഇന്ന് സമുദായത്തിന്റെ ദുരന്തമായി തീര്‍ന്നിട്ടില്ലേ?
നൂറു വീടുകളുള്ള ഒരു മഹല്ലില്‍ ചുരുങ്ങിയത് പത്തുപവനെങ്കിലും ഒരു വീട്ടിലുണ്ടെങ്കില്‍ ആയിരം പവന് സ്വര്‍ണമാണ് ആ മഹല്ലില്‍ മാത്രമുണ്ടാവുക! ഇത്രയും പണമാണ് യഥാര്‍ഥത്തില്‍ മരിച്ചു കിടക്കുന്നത്. ഈ സമുദായത്തിലെ എത്രയോ പട്ടിണിപ്പാവങ്ങള്‍ക്ക് കിട്ടേണ്ടത്, എത്രയോ സാമൂഹിക സംരംഭങ്ങള്‍ക്ക് മുടക്കേണ്ടതും സകാത്തിലൂടെ വികേന്ദ്രീകരിക്കപ്പെടേണ്ടതുമായ പണം!
തിരക്കിനിടയില്‍, ഇങ്ങനെയൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ.
പ്രാര്‍ഥനയിലെ മധുരം നുകര്‍ന്നുവോ?
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
പ്രാര്‍ഥനയിലെ മധുരം നുകര്‍ന്നുവോ
അബ്ദുൽ വദൂദ്
ആടിനെ മേച്ച് ഉപജീവനം നടത്തിയിരുന്ന ആഫ്രിക്കയിലെ ഒരു നീഗ്രോ കുടുംബത്തിലെ കുട്ടിയായിരുന്നു ഷോമാ അരൂമി. കൂട്ടുകാരോടൊത്ത് സ്കൂളില്‍ പോയി പഠിക്കാനുള്ള ആഗ്രഹം വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരൂമിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ധാരാളം ആടുകളെ മേയ്ക്കാനുള്ളതുകൊണ്ട് ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ അവള് സ്കൂളില്‍ പോയിരുന്നുള്ളൂ. സ്കൂള്‍ പഠനശേഷം പട്ടണത്തില്‍ പോയി ഉപരിപഠനം നടത്താന്‍ പണം വേണം. പച്ചക്കറിത്തോട്ടം നനച്ചാല്‍ മുത്തശ്ശി ഒരു കോഴിയെ കൂലി നല്‍കാം എന്നു പറഞ്ഞു. അങ്ങനെ കിട്ടിയ കോഴിയെ വിറ്റ് കോളെജില്‍ കൊടുക്കേണ്ട ഒരു ഷില്ലിങ് സമ്പാദിച്ചു. രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോള്‍ ഷില്ലിങ് കാണുവാനില്ല! എവിടെ നോക്കിയിട്ടും കണ്ടെത്താനായില്ല. കോളെജിലേക്ക് പോകാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയൂള്ളൂ. പണമില്ലെങ്കില്‍ പഠനം നിലയ്ക്കും.
ഷോമാ അരൂമി ഒരേയൊരു മാര്‍ഗമായിരുന്നു പരിഹാരമായി കണ്ടെത്തിയത്; പ്രാര്‍ഥന. എല്ലാ വാതിലും അടച്ച് ഏകയായി ദൈവത്തോട് പ്രാര്‍ഥിച്ചു. നീണ്ട പ്രാര്‍ഥനയ്ക്കൊടുവില്‍ കൂട്ടുകാരോടൊത്ത് മുറ്റത്ത് കളിച്ചതും നാണയം വീണതും ഓര്‍മയിലേക്കു വന്നു. ഓടിച്ചെന്നു നോക്കിയപ്പോള്‍ മണ്ണില്‍ പൊതിഞ്ഞുകിടക്കുന്ന തിളങ്ങുന്ന നാണയം! അപ്പോള്‍ ഷോമാ അരൂമി പതുക്കെ മന്ത്രിച്ചത് ഇങ്ങനെയായിരുന്നു: `ആഫ്രിക്കയിലെ പുല്ലുമേഞ്ഞ ചെറ്റപ്പുരയിലേക്ക് കുനിഞ്ഞുനോക്കുവാനും പാവപ്പെട്ട ഈ നീഗ്രോ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കേള്‍ക്കുവാനും എളിമയുള്ളവനായ നാഥാ, നിനക്ക് നന്ദി!'
പ്രാര്‍ഥനയുടെ ശക്തി അചഞ്ചലമാണ്. എല്ലാം തീര്‍ന്നെന്നും നഷ്ടമായെന്നും വിചാരിക്കുമ്പോഴും നാമറിയാതെ നമ്മുടെ പ്രാര്‍ഥന, പുതിയ പോംവഴികളിലേക്ക് നയിക്കുന്നു. ദുഃഖകരമായ ജീവിതവഴികളിലും കഷ്ടപ്പാടു നിറഞ്ഞ അനുഭവങ്ങളിലും ഒരു വിശ്വാസിക്ക് പ്രാര്‍ഥനയിലൂടെ പ്രശാന്തത കൈവരുന്നു.
സൂറതുല്‍ ഫുര്‍ഖാന്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്: ``നിങ്ങളുടെ പ്രാര്‍ഥനയില്ലായിരുന്നെങ്കില്‍ എന്റെ റബ്ബ് നിങ്ങളെ പരിഗണിക്കുകയില്ല.'' അല്ലാഹുവിന്റെ പരിഗണനയാണ് ജീവിതത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ പ്രാര്‍ഥനയുടെ സാന്നിധ്യത്തോടെയല്ലാതെ സാധ്യമല്ലെന്ന് വരുമ്പോള്‍ അതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അല്ലാഹു കരുണാമയനാണ്. ഈ ജീവിതത്തില്‍ നാമനുഭവിക്കുന്നതും ആസ്വദിക്കുന്നതുമെല്ലാം അവന്റെ സമ്മാനങ്ങളാണ്. അവന് നല്കിയ ദാനമാണ് ജീവിതം, ജീവിതത്തിലെ വിഭവങ്ങളും. നിത്യവും സുഖശീതളമായ ഒരു ജീവിതം ഈ ലോകത്ത് സാധ്യമല്ല. ആഘോഷപൂര്‍ണമായ ജീവിതാനുഭവങ്ങളില്‍ ചിലപ്പോള്‍ കണ്ണുനനയുന്ന അവസരങ്ങളുണ്ടാവാം. സങ്കീര്‍ണമായ ജീവിതാവസരങ്ങളില്‍ നാം നിസ്സഹായരായി പടച്ചവനിലേക്ക് കൈകള്‍ നീട്ടുന്നു.
പ്രാര്‍ഥന നമ്മുടെ നിസ്സാരതയുടെയും ദുര്‍ബലതയുടെയും എളിമയുടെയും തെളിവുകൂടിയാണ്. നാം ചെറുതാണെന്നും വലിയവന്‍ അല്ലാഹു മാത്രമാണെന്നും പ്രാര്‍ഥന തെളിയിക്കുന്നുണ്ട്. നമ്മുടെ കഴിവോ അറിവോ പരിചയമോ നൈപുണിയോ കൊണ്ട് സാധ്യമാക്കാനാവാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളും സര്‍വ കഴിവുകളുടെയും ശക്തിമഹത്വങ്ങളുടെയും ഉടമയായ അല്ലാഹുവിനോട് അര്‍ഥിക്കുന്ന അനുപമമായ വേളയാണ് പ്രാര്‍ഥനാ സമയം.
നാം മാത്രമായ നമ്മുടെ സ്വകാര്യതയില്‍ മനസ്സും വിചാരവും ഏകീകരിച്ച്, കൈയും കരളും അല്ലാഹുവിലേക്കുയര്‍ത്തി നനഞ്ഞ കണ്ണുകളോടും വിതുമ്പുന്ന വാക്കുകളാലും കുറ്റങ്ങളേറ്റുപറഞ്ഞും ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചും അല്ലാഹുവിന്റെ മുമ്പില്‍ വിനീതനായിരിക്കുന്നതിലെ, അതിരുകളില്ലാത്ത അനുഭൂതി മറ്റെവിടെ നിന്നാണ് കിട്ടുക? `എന്റെ നാഥാ...' എന്ന വിളിനാദത്തിന്റെ അര്‍ഥവിസ്തൃതി സത്യവിശ്വാസിക്കേ അനുഭവിക്കാനാവൂ.
നിത്യജീവിതത്തിന്റെ നിഖില സന്ദര്‍ഭങ്ങളിലും പ്രാര്‍ഥനകള്‍ പഠിപ്പിച്ച മതമാണ് ഇസ്ലാം. ജീവനാഡിയേക്കാള് അടുത്തുള്ള അല്ലാഹുവിനോട് അവന്റെ അടിമക്ക് പ്രാര്ഥിക്കുവാന് യാതൊരു മറയുടെയും മധ്യസ്ഥതയുടെയും നിബന്ധനകള്‍ ഇസ്ലാമിലില്ല. കുറ്റങ്ങള്‍കൊണ്ട് കറുത്തുപോയ ജീവിതം നയിച്ചവനും സ്നേഹനിധിയായ രക്ഷിതാവിനോട് പാപമോചനം തേടാം. അത് അല്ലാഹുവിന് ഇഷ്ടമാണ്. നഷ്ടമായ പാഥേയം തിരികെ കിട്ടിയവനെക്കാളും ആനന്ദം ആ സമയത്ത് അല്ലാഹുവിനുണ്ടെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. അല്ലാഹുവിന്റെ കാരുണ്യത്തിലും സ്നേഹത്തിലുമുള്ള വിശ്വാസമാണ് നമ്മെ പ്രാര്‍ഥനയ്ക്ക് പ്രേരിപ്പിക്കുന്നത്. നിലയ്ക്കാത്ത അവന്റെ ദയാവായ്പുകള്‍കൊണ്ട് നമ്മുടെ മോഹങ്ങള്‍ക്ക് പൂര്‍ത്തീകരണവും ആവശ്യങ്ങള്‍ക്ക് നിവര്‍ത്തനവും ലഭിക്കുമെന്ന് നാം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ കൈകളുയരും; ജീവിതം തന്നെ പ്രാര്‍ഥനയായിത്തീരും.
ബന്ധങ്ങള്‍ ചീന്തിയെറിയുമ്പോള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ബന്ധങ്ങള്‍ ചീന്തിയെറിയുമ്പോള്‍
അബ്ദുൽ വദൂദ്
നല്ലൊരു ചിത്രം വരയ്ക്കാന്‍ ഒരുപാട് അധ്വാനമുണ്ട്. വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്, വ്യത്യസ്ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുത്തതിനു ശേഷം അത് കീറിക്കളയാന്‍ ഒരുപാട് അധ്വാനമൊന്നും ആവശ്യമില്ല; വളരെ എളുപ്പമാണ്. എന്നാല്‍ കീറിക്കളഞ്ഞ ശേഷം വീണ്ടും പഴയ രൂപത്തില്‍ യോജിപ്പിച്ചെടുക്കാന്‍ വേഗം കഴിയില്ല.
സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ ഇങ്ങനെയാണ്. ഏറെ കാലത്തെ ഇടപെടലിലൂടെയും സംസാരത്തിലൂടെയും സഹവാസത്തിലൂടെയും കൈവരുന്നതാണ് നല്ല ബന്ധങ്ങള്‍. ഈടും ഉറപ്പുമുള്ള സൗഹൃദങ്ങള്‍ വേഗത്തില്‍ കൈവരില്ല. വെറുമൊരു പരിചയം, വിട്ടുമാറാത്ത ആത്മബന്ധമായിത്തീരാന്‍ ഏറെ സമയം ആവശ്യമുണ്ട്. ഹൃദയവും ഹൃദയവുമലിഞ്ഞുചേരുന്ന സുദൃഢ സൗഹൃദങ്ങള്‍ നമ്മുടെ കാലത്ത് അധികമില്ല. യാതൊന്നും മോഹിക്കാതെ ഒരാളെ സ്നേഹിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്കേ കഴിയൂ. സ്വാര്‍ഥതയൊട്ടുമില്ലാതെ മനസ്സുതുറന്ന് ബന്ധങ്ങള്‍ നിലനിര്‍ത്താനും വലിയ കാഴ്ചപ്പാടുകള്‍ വേണം. എന്നാല്‍, ഏറെ കാലത്തെ സഹവാസത്തിലൂടെയും പങ്കുവെക്കലിലൂടെയും രൂപപ്പെട്ട സൗഹൃദത്തിന്റെ മനോഹരമായ ചിത്രം പിച്ചിച്ചീന്തിക്കളയാന്‍ അധികനേരത്തെ അധ്വാനമൊന്നും ആവശ്യമില്ല. ബന്ധങ്ങളുടെ ചിത്രക്കൂട് പൊട്ടിച്ച് വലിച്ചെറിയാന്‍ വേഗത്തില്‍ കഴിയും. പക്ഷേ, വീണ്ടുമൊന്ന് പഴയപടി ആവര്‍ത്തിക്കണമെങ്കില്‍ കുറെ സമയമെടുക്കും.
സാദൃശ്യങ്ങളില്ലാത്ത അനുഭവമാണ് സ്നേഹം. നുകര്‍ന്നും പകര്‍ന്നും സൗന്ദര്യം വര്‍ധിക്കുന്ന വര്‍ണഭംഗിയുള്ള ചിത്രമാണത്. ഒരാളുടെ സ്നേഹം മറ്റൊരാള്‍ക്ക് ലഭിക്കുമ്പോള്‍ അയാളില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്! വസന്തം വരുമ്പോള്‍ ചെടികള്‍ക്കും പൂക്കള്‍ക്കുമെല്ലാം പുതിയ ചന്തവും ചാരുതയും വര്‍ധിക്കുന്നതുപോലെ സ്നേഹത്തിന്റെ ഊര്‍ജം കൈവരുമ്പോള്‍ മുമ്പില്ലാത്ത ഉണര്‍വ് ലഭിക്കുന്നു. പകരുമ്പോള്‍ പ്രൗഢി വര്‍ധിക്കുന്ന പ്രകാശമാണ് സ്നേഹത്തിന്റേത്.
രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും. രക്തബന്ധം നിയമപരമായി നിലനിര്‍ത്തേണ്ട ബാധ്യതയാണ്. എന്നാല്‍ വ്യക്തിബന്ധങ്ങള്‍ നിയമപരമൊന്നുമല്ലാതിരിക്കെ തന്നെ പറിച്ചുമാറ്റാനാവാത്ത ആത്മബന്ധമായിത്തീരുന്നവയാണ്. അങ്ങനെയുള്ള ബന്ധങ്ങളായി നാം മാറുമ്പോഴും അങ്ങനെയുള്ള ബന്ധങ്ങള്‍ നമുക്കുണ്ടാവുകയും ചെയ്യുമ്പോള്‍ അന്നു മുതല്‍ ജീവിതത്തിന് പുതിയൊരു ഭംഗി ലഭിക്കുന്നു. ഒട്ടുമാവശ്യപ്പെടാതെ നമുക്കുവേണ്ടി കരയുകയും നമ്മുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും നമുക്ക് കൂട്ടുവരികയും വിട്ടുപോകേണ്ടി വന്നാലും വിട്ടുപോകാനാവാതെ നമ്മെ ആഗ്രഹിക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍! അകലങ്ങള്‍ക്കിടയിലും അടുത്തുകൊണ്ടേയിരിക്കുന്ന ഹൃദയസൗഹൃദങ്ങളാണവ. മനസ്സിലെന്നും താലോലിക്കാവുന്ന നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ ആര്‍ക്കും അധികമുണ്ടാവില്ല. അത്തരം സുഹൃത്തുക്കള്‍ തണലും തലോടലുമായി നമ്മുടെ ഓര്‍മയില്‍ പോലും കൂടെ വരും. സമയവും സാന്നിധ്യവും സമ്പത്തും നമുക്കുവേണ്ടി അവര്‍ നല്കിക്കൊണ്ടേയിരിക്കും. മടുപ്പില്ലാതെ നമുക്കുവേണ്ടി കാത്തിരിക്കും. തിരിച്ചൊന്നും ആഗ്രഹിക്കാതെ ഈ ബന്ധം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. രണ്ടു പേര് പരസ്പരം ഇങ്ങനെ ഹൃദയബന്ധമുണ്ടാക്കുമ്പോള്‍ എന്തൊരു ഭംഗിയാണത്! മൂന്നാമതൊരാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവാത്ത വിധം വശ്യമായിരിക്കും ആ ആനന്ദം. ഇത്രയും ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത്, അസാധ്യമായ വേദനയായിരിക്കും. പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉറങ്ങാത്ത മുറിവുണ്ടാക്കുന്നു. ചെറിയ കാരണങ്ങളാല്‍ ഒരാള്‍ അകലുമ്പോള്‍ കനമുള്ള കണ്ണീരായി അത് ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളാകുന്നു. പങ്കുവെക്കലില്ലാതാവുമ്പോള്‍ എത്ര തിരക്കിനിടയിലും ഒറ്റപ്പെട്ടതുപോലെ തോന്നുന്നു.
അറിയാനും അടുക്കാനും സൗകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത്. താല്പര്യങ്ങള്ക്കുപരി സുഹൃത്തിനെ അറിയാനും പരിഗണിക്കാനും കഴിയാതെ പോകുന്നു. അടുത്തവര്‍ക്ക് അകലാന്‍ വേഗത്തില്‍ കഴിയുന്നു. അകന്നാലും മനസ്സില്‍ വേദനയില്ലാതാകുന്നു. പരസ്പരമുള്ള ബന്ധം ഏറ്റവും മികച്ച ആനന്ദമായിത്തീരേണ്ടതുണ്ട്. ``നിങ്ങളാണെന്റെ ശമനൗഷധം'' എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) സുഹൃത്തുക്കളായ സ്വഹാബിമാരോട് പറയുമായിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യവും സംസാരവും വേദനകള്‍ക്കെല്ലാം മരുന്നായിത്തീരുന്നുവെന്ന്!. ഇത്തരം ആത്മബന്ധങ്ങളാണ് നമുക്കിടയില്‍ വളര്‍ന്നുയരേണ്ടത്. നല്‍കിയും നുകര്‍ന്നും ആനന്ദം വര്‍ധിക്കുന്ന നല്ല സൗഹൃദങ്ങള്‍ നമുക്കിടയില്‍ പൂക്കണം. ഹറാമുകളിലേക്ക് വ്യതിചലിക്കാതെ നന്മയിലേക്കടുപ്പിച്ചും തിന്മയില് നിന്നകറ്റിയും ഈടും ഉറപ്പുമുള്ള ചങ്ങാത്തങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നത് മഹാ ഭാഗ്യമാണ്. ഖലീഫ അലി(റ) സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതു കണ്ടപ്പോള്‍ അതേപ്പറ്റി ആരോ ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഇതെന്റെ ആത്മസുഹൃത്ത് ഉമറുല്‍ ഫാറൂഖ് എനിക്ക് സമ്മാനിച്ചതാണ്.''
രക്തബന്ധത്തെക്കാള്‍ ചിലപ്പോള്‍ ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നത് ആത്മബന്ധങ്ങളായിരിക്കും. നല്ല ബന്ധങ്ങള്‍ കൈവിടാതെ സൂക്ഷിക്കണം. ഓരോ ബന്ധങ്ങളും ഓരോ പളുങ്കുപാത്രങ്ങളാണ്. ഉടയാതെയും തകരാതെയും സൂക്ഷിക്കാന്‍ ഏറെ ജാഗ്രത വേണം. ചീന്തിയെറിയാനല്ല, ചന്തം തീരാതെ കാത്തുവെക്കാനാവട്ടെ നമ്മുടെ സൗഹൃദങ്ങള്‍. അകന്നവര്‍ അടുക്കാനും അടുത്തവര്‍ കൂടുതലറിയാനും കൂടിയാണ് റമദ്വാന്‍!
`ഞാന്‍ നിനക്കുവേണ്ടി ഇപ്പോഴും പ്രാര്‍ഥിക്കുന്നു...'
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
`ഞാന്‍ നിനക്കുവേണ്ടി ഇപ്പോഴും പ്രാര്‍ഥിക്കുന്നു...'
``ചങ്ങാതീ, കാലമെത്രയായി നാം പിരിഞ്ഞിട്ട്!
ഇപ്പോഴും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് എന്റെ മനസ്സില്‍ ഒരു പഴക്കവുമില്ല.
തമ്മില്‍ ഒന്നുകണ്ടിട്ട് മറക്കാന്‍ മാത്രം കാലമായി.
പക്ഷേ, ഇപ്പോഴും നിന്റെ ആ മുഖം വ്യക്തമായി എനിക്കോര്‍മയുണ്ട്.
ബന്ധങ്ങള്‍ക്ക് നിറം കൂടുന്നത്,
അകലെ നിന്നുള്ള ഈ ഓര്‍മകള്‍
ഉണ്ടാവുമ്പോഴാണെന്ന്;
ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
നിനക്കായ് ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുന്നു.''
ബന്ധങ്ങള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്. ആത്മാവിനോട് ചേര്‍ന്ന് നില്ക്കുന്ന സൗഹൃദങ്ങള്‍ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുമ്പോള്‍ അത്, സ്വച്ഛന്ദമായ ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്നു.
ഒരിക്കലും തമ്മില്‍ പിരിയരുതെന്ന് ആഗ്രഹിക്കുന്നവരും വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്നതായിരുന്നാലും ഏതൊരു ബന്ധത്തിന്റെയും അനിവാര്യമായ പര്യവസാനമാണ് വേര്‍പാട്. വേര്‍പാടിന്റെ വിണ്ടുകീറുന്ന വേദനയില്‍ വിഷമിക്കുമ്പോഴും ഒരു കാര്യം മാത്രമേ നമുക്ക് ആശ്വാസമായി അനുഭവിക്കാനാവൂ; അതാണ് പ്രാര്‍ഥന.
കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളേക്കാളും പുളകംകൊള്ളിക്കുന്ന സംസാരങ്ങളേക്കാളും നല്കാനാവുന്ന ഏറ്റവും വലിയ ദാനമാണ് മറ്റൊരാള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന. നമ്മള് അറിയുന്ന, സ്നേഹിക്കുന്ന ഒരാള്‍. അയാള്‍ നമ്മളുടെ അരികത്തില്ല. എന്നിട്ടും അയാളുടെ നന്മയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നത് ഏറ്റവും വലിയ ഹൃദയ വിശാലതയുടെയും സ്നേഹത്തിന്റെയും ഉദാഹരണമാണ്.
ഇങ്ങനെ പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനയ്ക്കൊപ്പം മലക്കുകള്‍ `ആമീന്‍' പറയുമെന്ന് ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ പറയുന്നുണ്ട്. ഉംറ ചെയ്യാനായി മക്കയിലേക്ക് പുറപ്പെടുന്ന ഉമറി(റ)നോട് `താങ്കളുടെ പ്രാര്‍ഥനയില്‍ എന്നെ മറക്കരുതേ' എന്ന് പ്രവാചകന് (സ) ഉപദേശിക്കുന്നുണ്ട്.
നമ്മുടെ നിര്‍ദേശമോ വസ്വിയ്യത്തോ ഇല്ലാതെയും നമുക്കുവേണ്ടി മറ്റൊരാള്‍ അല്ലാഹുവിനോട് പ്രാര്ഥിക്കുന്നുണ്ടെങ്കില് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണത്. നമ്മില്‍ നിന്ന് എത്രയോ ദൂരം അകലെ കഴിയുമ്പോഴും അയാള്‍ നമ്മെ ഓര്‍ക്കുന്നു. നമ്മുടെ നന്മയും പാപമോചനവും ആഗ്രഹിക്കുന്നു.
`എനിക്ക് വേണ്ടി പ്രാര്‍ഥിക്കണേ' എന്ന വചനം ഔപചാരികമായ ഒരഭ്യര്‍ഥനപോലെ, കളിവാക്കുപോലെ പലപ്പോഴും അര്‍ഥലോപം സംഭവിക്കാറുണ്ട്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അതിന്റെ ഗൗരവം മനസ്സിലാകാതെ പോവുകയും ചെയ്യുന്നു. പ്രാര്‍ഥിക്കാന്‍ വേണ്ടിയുള്ള ഒരാളുടെ വസ്വിയ്യത്ത് തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കേണ്ട ഒരു ബാധ്യതയാണ്. കാരണം അല്ലാഹുവിനോട് പറയാന്‍ ഏല്പിച്ചതാണ് ആ കാര്യം.
സ്വന്തം നന്മയ്ക്കും വിജയത്തിനും വേണ്ടിയുള്ള ഒരാളുടെ പ്രാര്ഥനയെക്കാള് അല്ലാഹുവിനിഷ്ടം മറ്റുള്ളവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിക്കുന്നവരെയാണ്. `അല്ലാഹുവേ, എനിക്കും നബി(സ)ക്കും നീ നന്മ വരുത്തേണമേ' എന്ന് പ്രാര്‍ഥിച്ച ഒരാളെപ്പോലും നബി(സ) വിലക്കുകയുണ്ടായി. നമുക്ക് നന്മയും ഐശ്വര്യവും നല്കാന് അല്ലാഹുവിനില്ലാത്ത പിശുക്ക് അത് ചോദിക്കുമ്പോള്‍ നമുക്കെന്തിനാണ്?
തമ്മില്‍ കാണാതെ അകലങ്ങളില്‍ കഴിയുമ്പോഴും പരസ്പരമുള്ള പ്രാര്‍ഥനയിലൂടെ മാനസികമായ ഐക്യത്തിലേക്ക് എത്താനാവുമെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഒരാള്‍ക്കുവേണ്ടി നാം പ്രാര്‍ഥിക്കുമ്പോള്‍ അയാളുടെ മുഖം നമ്മുടെ മനസ്സില്‍ മിന്നിമറിയുന്നു, തമ്മിലകന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും.
മരണമാണല്ലോ ഏറ്റവും വലിയ വേര്‍പാട്. അല്ലാഹുവിലേക്കെത്തിക്കഴിഞ്ഞ ഒരാള്‍ക്കുവേണ്ടി അല്ലാഹുവിനോട് തന്നെ പ്രാര്‍ഥിക്കുമ്പോള്‍ അതിന്റെ സ്വീകാര്യതയും ഫലപ്രാപ്തിയും വര്‍ധിക്കുന്നു. നമ്മള് കാണുകപോലും ചെയ്തിട്ടില്ലാത്ത, മുന്‍കാലക്കാര്‍ക്കുവേണ്ടിയും പൂര്‍വപിതാക്കള്‍ക്കുവേണ്ടിയും ദുആ ചെയ്യുമ്പോള്‍ നമ്മെ കാലാതീതമായി ഒന്നിപ്പിക്കുന്ന വിശ്വാസത്തിന് തിളക്കമേറുന്നു.
`ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും, വിശ്വാസികളായിക്കൊണ്ട് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്മാര്ക്കും നീ പാപങ്ങള്‍ പൊറുത്ത് തരേണമേ. വിശ്വാസികളെക്കുറിച്ച് ഞങ്ങളുടെ ഹൃദയത്തില്‍ മോശമായ യാതൊരു വിചാരവും നീ ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ അതീവ കൃപാലുവും കരുണാമയനുമാണ്' എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാഹു കല്പിക്കുന്നു.
സാമ്പത്തികച്ചെലവുകളേതുമില്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതാണെങ്കിലും മിക്കയാളുകളും പ്രാര്‍ഥനയില്‍ വലിയ പിശുക്കാണ് കാണിക്കുന്നത്. പണച്ചെലവുള്ള സമ്മാനങ്ങള്‍ നല്കുമ്പോള്, ലഭിക്കുന്നവര്‍ക്ക് വലിയ ആനന്ദമുണ്ടാവുമെങ്കിലും സ്വകാര്യതയില്‍ അല്ലാഹുവിനോടുള്ള അടക്കിപ്പിടിച്ച അര്ഥനകള്ക്കിടയില് അരികിലില്ലാത്തവരുടെ ജീവിതനന്മയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയോളം ഒരു സമ്മാനവും വരില്ല, തീര്‍ച്ച!
ഇപ്പോഴും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് എന്റെ മനസ്സില്‍ ഒരു പഴക്കവുമില്ല.
തമ്മില്‍ ഒന്നുകണ്ടിട്ട് മറക്കാന്‍ മാത്രം കാലമായി.
പക്ഷേ, ഇപ്പോഴും നിന്റെ ആ മുഖം വ്യക്തമായി എനിക്കോര്‍മയുണ്ട്.
ബന്ധങ്ങള്‍ക്ക് നിറം കൂടുന്നത്,
അകലെ നിന്നുള്ള ഈ ഓര്‍മകള്‍
ഉണ്ടാവുമ്പോഴാണെന്ന്;
ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
നിനക്കായ് ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുന്നു.''
ബന്ധങ്ങള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്. ആത്മാവിനോട് ചേര്‍ന്ന് നില്ക്കുന്ന സൗഹൃദങ്ങള്‍ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുമ്പോള്‍ അത്, സ്വച്ഛന്ദമായ ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്നു.
ഒരിക്കലും തമ്മില്‍ പിരിയരുതെന്ന് ആഗ്രഹിക്കുന്നവരും വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഹൃദയത്തോട് ചേര്‍ന്നുനില്ക്കുന്നതായിരുന്നാലും ഏതൊരു ബന്ധത്തിന്റെയും അനിവാര്യമായ പര്യവസാനമാണ് വേര്‍പാട്. വേര്‍പാടിന്റെ വിണ്ടുകീറുന്ന വേദനയില്‍ വിഷമിക്കുമ്പോഴും ഒരു കാര്യം മാത്രമേ നമുക്ക് ആശ്വാസമായി അനുഭവിക്കാനാവൂ; അതാണ് പ്രാര്‍ഥന.
കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളേക്കാളും പുളകംകൊള്ളിക്കുന്ന സംസാരങ്ങളേക്കാളും നല്കാനാവുന്ന ഏറ്റവും വലിയ ദാനമാണ് മറ്റൊരാള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന. നമ്മള് അറിയുന്ന, സ്നേഹിക്കുന്ന ഒരാള്‍. അയാള്‍ നമ്മളുടെ അരികത്തില്ല. എന്നിട്ടും അയാളുടെ നന്മയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നത് ഏറ്റവും വലിയ ഹൃദയ വിശാലതയുടെയും സ്നേഹത്തിന്റെയും ഉദാഹരണമാണ്.
ഇങ്ങനെ പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനയ്ക്കൊപ്പം മലക്കുകള്‍ `ആമീന്‍' പറയുമെന്ന് ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ പറയുന്നുണ്ട്. ഉംറ ചെയ്യാനായി മക്കയിലേക്ക് പുറപ്പെടുന്ന ഉമറി(റ)നോട് `താങ്കളുടെ പ്രാര്‍ഥനയില്‍ എന്നെ മറക്കരുതേ' എന്ന് പ്രവാചകന് (സ) ഉപദേശിക്കുന്നുണ്ട്.
നമ്മുടെ നിര്‍ദേശമോ വസ്വിയ്യത്തോ ഇല്ലാതെയും നമുക്കുവേണ്ടി മറ്റൊരാള്‍ അല്ലാഹുവിനോട് പ്രാര്ഥിക്കുന്നുണ്ടെങ്കില് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണത്. നമ്മില്‍ നിന്ന് എത്രയോ ദൂരം അകലെ കഴിയുമ്പോഴും അയാള്‍ നമ്മെ ഓര്‍ക്കുന്നു. നമ്മുടെ നന്മയും പാപമോചനവും ആഗ്രഹിക്കുന്നു.
`എനിക്ക് വേണ്ടി പ്രാര്‍ഥിക്കണേ' എന്ന വചനം ഔപചാരികമായ ഒരഭ്യര്‍ഥനപോലെ, കളിവാക്കുപോലെ പലപ്പോഴും അര്‍ഥലോപം സംഭവിക്കാറുണ്ട്. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അതിന്റെ ഗൗരവം മനസ്സിലാകാതെ പോവുകയും ചെയ്യുന്നു. പ്രാര്‍ഥിക്കാന്‍ വേണ്ടിയുള്ള ഒരാളുടെ വസ്വിയ്യത്ത് തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കേണ്ട ഒരു ബാധ്യതയാണ്. കാരണം അല്ലാഹുവിനോട് പറയാന്‍ ഏല്പിച്ചതാണ് ആ കാര്യം.
സ്വന്തം നന്മയ്ക്കും വിജയത്തിനും വേണ്ടിയുള്ള ഒരാളുടെ പ്രാര്ഥനയെക്കാള് അല്ലാഹുവിനിഷ്ടം മറ്റുള്ളവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിക്കുന്നവരെയാണ്. `അല്ലാഹുവേ, എനിക്കും നബി(സ)ക്കും നീ നന്മ വരുത്തേണമേ' എന്ന് പ്രാര്‍ഥിച്ച ഒരാളെപ്പോലും നബി(സ) വിലക്കുകയുണ്ടായി. നമുക്ക് നന്മയും ഐശ്വര്യവും നല്കാന് അല്ലാഹുവിനില്ലാത്ത പിശുക്ക് അത് ചോദിക്കുമ്പോള്‍ നമുക്കെന്തിനാണ്?
തമ്മില്‍ കാണാതെ അകലങ്ങളില്‍ കഴിയുമ്പോഴും പരസ്പരമുള്ള പ്രാര്‍ഥനയിലൂടെ മാനസികമായ ഐക്യത്തിലേക്ക് എത്താനാവുമെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ഒരാള്‍ക്കുവേണ്ടി നാം പ്രാര്‍ഥിക്കുമ്പോള്‍ അയാളുടെ മുഖം നമ്മുടെ മനസ്സില്‍ മിന്നിമറിയുന്നു, തമ്മിലകന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാലും.
മരണമാണല്ലോ ഏറ്റവും വലിയ വേര്‍പാട്. അല്ലാഹുവിലേക്കെത്തിക്കഴിഞ്ഞ ഒരാള്‍ക്കുവേണ്ടി അല്ലാഹുവിനോട് തന്നെ പ്രാര്‍ഥിക്കുമ്പോള്‍ അതിന്റെ സ്വീകാര്യതയും ഫലപ്രാപ്തിയും വര്‍ധിക്കുന്നു. നമ്മള് കാണുകപോലും ചെയ്തിട്ടില്ലാത്ത, മുന്‍കാലക്കാര്‍ക്കുവേണ്ടിയും പൂര്‍വപിതാക്കള്‍ക്കുവേണ്ടിയും ദുആ ചെയ്യുമ്പോള്‍ നമ്മെ കാലാതീതമായി ഒന്നിപ്പിക്കുന്ന വിശ്വാസത്തിന് തിളക്കമേറുന്നു.
`ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും, വിശ്വാസികളായിക്കൊണ്ട് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്മാര്ക്കും നീ പാപങ്ങള്‍ പൊറുത്ത് തരേണമേ. വിശ്വാസികളെക്കുറിച്ച് ഞങ്ങളുടെ ഹൃദയത്തില്‍ മോശമായ യാതൊരു വിചാരവും നീ ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ അതീവ കൃപാലുവും കരുണാമയനുമാണ്' എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാഹു കല്പിക്കുന്നു.
സാമ്പത്തികച്ചെലവുകളേതുമില്ലാതെ മറ്റൊരാള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതാണെങ്കിലും മിക്കയാളുകളും പ്രാര്‍ഥനയില്‍ വലിയ പിശുക്കാണ് കാണിക്കുന്നത്. പണച്ചെലവുള്ള സമ്മാനങ്ങള്‍ നല്കുമ്പോള്, ലഭിക്കുന്നവര്‍ക്ക് വലിയ ആനന്ദമുണ്ടാവുമെങ്കിലും സ്വകാര്യതയില്‍ അല്ലാഹുവിനോടുള്ള അടക്കിപ്പിടിച്ച അര്ഥനകള്ക്കിടയില് അരികിലില്ലാത്തവരുടെ ജീവിതനന്മയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയോളം ഒരു സമ്മാനവും വരില്ല, തീര്‍ച്ച!
ഒറ്റയ്ക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഒറ്റയ്ക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍
ബഹളം! എവിടെയും ബഹളം....!
ആള്‍ക്കൂട്ടത്തിന്റെ തിരക്കുപിടിച്ച അശാന്തതയാണെങ്ങും. സ്വകാര്യതകള്‍ നഷ്ടപ്പെടുന്നു. ജനക്കൂട്ടത്തിന്റെ ഭ്രാന്തമായ ഒച്ചപ്പാടുകളില്‍ നിന്ന് മാറി, സ്വസ്ഥവും സ്വകാര്യവുമായ ഇടങ്ങളിലേക്ക് ഒഴിഞ്ഞിരിക്കുവാനും ജീവിതത്തെ വിലയിരുത്താനുമുള്ള സാധ്യതകള്‍ നമുക്ക് ഇല്ലാതെ പോവുന്നു. ഈ നഷ്ടം വലിയ ദുരന്തമാണുണ്ടാക്കുന്നത്. വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോവുന്നു.
സ്വകാര്യത സത്യവിശ്വാസിക്ക് അനിവാര്യമാണ്. ഒറ്റയ്ക്കിരുന്ന്, അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക് മഅ്ശറയിലെ വെയില്ചൂടില് അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല് അകിട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയാത്തപോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.
അവനവന്റേതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത് വലിയ സൗഭാഗ്യമാണല്ലോ.
ഇത്തരം സ്വകാര്യതകളാണ് പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്രയും കാലം ജീവിച്ചുപോന്നത് വിശ്വാസത്തിന്റെ വഴിയിലൂടെയല്ല എന്നും, ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.
ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ് യഥാര്‍ഥത്തില്‍ അയാള്‍. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്. മറ്റുള്ളവര്‍ക്ക് മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത' യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള് ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക് വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്റെ ശിക്ഷയെക്കുറിച്ച് അറിഞ്ഞുകൊണ്ട് അലസരാവുന്നു. ഇത് നമ്മില്‍ പലരുടെയും പ്രശ്നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്ക്കും ആത്മവിചാരണയ്ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.
സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത് ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍(റ) സ്വന്തത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.
ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍......ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ? എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന് അത്തരമൊരു ചോദ്യം ചെയ്യലിന് നമുക്ക് സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.
ഇമാം ഗസ്സാലി (റ)യുടെ `ഇഹ്യാ ഉലൂമിദ്ദീനി'ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത് പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക് വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:
lപ്രഭാതത്തില്‍ പ്രാര്‍ഥിക്കാനായി നബി(സ) പഠിപ്പിച്ച ദിക്റുകള്‍ ചൊല്ലിയാണോ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്?
lനമസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടോ?
lവിശുദ്ധഖുര്ആനില് നിന്ന് അല്പമെങ്കിലും എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യാറുണ്ടോ?
lഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടോ?
lഅല്ലാഹു കൂടെയുണ്ടെന്ന ചിന്തയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറുണ്ടോ?
lഅല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്ലൊരു സുഹൃത്ത് എനിക്കുണ്ടോ?
lപരലോക വിജയത്തിനുവേണ്ടിയുള്ളതാണെന്ന ചിന്തയാല്‍ തന്നെയാണോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത്?
lഓരോ ദിവസവും ഒരു പാവപ്പെട്ടയാളെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സഹായിക്കാറുണ്ടോ?
lനാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്റെ കുടുംബം എനിക്കെതിരെ അല്ലാഹുവിനോട് പറയേണ്ടിവരാത്ത വിധത്തില്‍ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ?
lഏതു പ്രയാസങ്ങളിലും പടച്ചവന് കൂടെയുണ്ടെന്ന വിചാരം മനശ്ശാന്തി നല്‍കാറുണ്ടോ?
lഓരോ ദിവസവും ഒരു സുന്നത്തെങ്കിലും പുതുതായി പഠിക്കുകയും പുലര്‍ത്തുകയും ചെയ്യാറുണ്ടോ?
lമറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാറുണ്ടോ?
lകളവോ ചതിയോ വഞ്ചനയോ ആരോടും നടത്തുകയില്ലെന്ന് നിര്‍ബന്ധം പുലര്‍ത്താറുണ്ടോ? സംസാരങ്ങള്‍ സത്യസന്ധമാണോ?
lഓരോസമയത്തുമായിനബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍ മനഃപാഠമാക്കിയിട്ടുണ്ടോ?
lതഹജ്ജുദ് നമസ്കരിക്കണമെന്ന ആഗ്രഹത്തോടെയാണോ ഉറ
ങ്ങുന്നത്?
lമറ്റുള്ളവരോട് ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാറുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?
lഒറ്റയ്ക്കിരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയുണ്ടാവാറുണ്ടോ?
lമരണം ഏതുനിമിഷവും കൂടെയുണ്ടെന്ന ചിന്ത ഭയപ്പെടുത്താറുണ്ടോ?
lഹറാമായ ഒരു കാര്യവും ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാമോ?
lചെയ്തുപോയ തെറ്റുകളുടെ പേരില്‍ തൗബ ചെയ്തുവോ?
lസകാത്തും സ്വദഖയും കൃത്യമായി നല്കുന്നുണ്ടോ?
lആഴ്ചയിലൊരിക്കലെങ്കിലും ജുമുഅക്ക് പുറമെയുള്ള ഒരു ദീനീ സദസ്സില്‍ പങ്കെടുക്കുന്നുണ്ടോ?
lനന്മ ചെയ്യുന്നവരെ മാതൃകയാക്കാറുണ്ടോ?
lതെറ്റുകളെയും അനീതികളെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കാറുണ്ടോ?
lവിശ്വാസിയുടെ ഏറ്റവം നല്ല സദ്ഗുണങ്ങളിലൊന്നായ സമയനിഷ്ഠ ജീവിതത്തില്‍ നിലനിര്‍ത്താറുണ്ടോ?
lഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ?
lസ്വകാര്യസമയങ്ങളില്‍ സ്വന്തത്തെ വിചാരണ ചെയ്യാറുണ്ടോ?
ആള്‍ക്കൂട്ടത്തിന്റെ തിരക്കുപിടിച്ച അശാന്തതയാണെങ്ങും. സ്വകാര്യതകള്‍ നഷ്ടപ്പെടുന്നു. ജനക്കൂട്ടത്തിന്റെ ഭ്രാന്തമായ ഒച്ചപ്പാടുകളില്‍ നിന്ന് മാറി, സ്വസ്ഥവും സ്വകാര്യവുമായ ഇടങ്ങളിലേക്ക് ഒഴിഞ്ഞിരിക്കുവാനും ജീവിതത്തെ വിലയിരുത്താനുമുള്ള സാധ്യതകള്‍ നമുക്ക് ഇല്ലാതെ പോവുന്നു. ഈ നഷ്ടം വലിയ ദുരന്തമാണുണ്ടാക്കുന്നത്. വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോവുന്നു.
സ്വകാര്യത സത്യവിശ്വാസിക്ക് അനിവാര്യമാണ്. ഒറ്റയ്ക്കിരുന്ന്, അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക് മഅ്ശറയിലെ വെയില്ചൂടില് അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല് അകിട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയാത്തപോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.
അവനവന്റേതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത് വലിയ സൗഭാഗ്യമാണല്ലോ.
ഇത്തരം സ്വകാര്യതകളാണ് പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്രയും കാലം ജീവിച്ചുപോന്നത് വിശ്വാസത്തിന്റെ വഴിയിലൂടെയല്ല എന്നും, ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.
ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ് യഥാര്‍ഥത്തില്‍ അയാള്‍. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്. മറ്റുള്ളവര്‍ക്ക് മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത' യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള് ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക് വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്റെ ശിക്ഷയെക്കുറിച്ച് അറിഞ്ഞുകൊണ്ട് അലസരാവുന്നു. ഇത് നമ്മില്‍ പലരുടെയും പ്രശ്നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്ക്കും ആത്മവിചാരണയ്ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.
സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത് ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍(റ) സ്വന്തത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.
ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍......ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ? എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന് അത്തരമൊരു ചോദ്യം ചെയ്യലിന് നമുക്ക് സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.
ഇമാം ഗസ്സാലി (റ)യുടെ `ഇഹ്യാ ഉലൂമിദ്ദീനി'ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത് പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക് വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:
lപ്രഭാതത്തില്‍ പ്രാര്‍ഥിക്കാനായി നബി(സ) പഠിപ്പിച്ച ദിക്റുകള്‍ ചൊല്ലിയാണോ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്?
lനമസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടോ?
lവിശുദ്ധഖുര്ആനില് നിന്ന് അല്പമെങ്കിലും എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യാറുണ്ടോ?
lഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടോ?
lഅല്ലാഹു കൂടെയുണ്ടെന്ന ചിന്തയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറുണ്ടോ?
lഅല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്ലൊരു സുഹൃത്ത് എനിക്കുണ്ടോ?
lപരലോക വിജയത്തിനുവേണ്ടിയുള്ളതാണെന്ന ചിന്തയാല്‍ തന്നെയാണോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത്?
lഓരോ ദിവസവും ഒരു പാവപ്പെട്ടയാളെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സഹായിക്കാറുണ്ടോ?
lനാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്റെ കുടുംബം എനിക്കെതിരെ അല്ലാഹുവിനോട് പറയേണ്ടിവരാത്ത വിധത്തില്‍ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ?
lഏതു പ്രയാസങ്ങളിലും പടച്ചവന് കൂടെയുണ്ടെന്ന വിചാരം മനശ്ശാന്തി നല്‍കാറുണ്ടോ?
lഓരോ ദിവസവും ഒരു സുന്നത്തെങ്കിലും പുതുതായി പഠിക്കുകയും പുലര്‍ത്തുകയും ചെയ്യാറുണ്ടോ?
lമറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാറുണ്ടോ?
lകളവോ ചതിയോ വഞ്ചനയോ ആരോടും നടത്തുകയില്ലെന്ന് നിര്‍ബന്ധം പുലര്‍ത്താറുണ്ടോ? സംസാരങ്ങള്‍ സത്യസന്ധമാണോ?
lഓരോസമയത്തുമായിനബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍ മനഃപാഠമാക്കിയിട്ടുണ്ടോ?
lതഹജ്ജുദ് നമസ്കരിക്കണമെന്ന ആഗ്രഹത്തോടെയാണോ ഉറ
ങ്ങുന്നത്?
lമറ്റുള്ളവരോട് ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാറുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?
lഒറ്റയ്ക്കിരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയുണ്ടാവാറുണ്ടോ?
lമരണം ഏതുനിമിഷവും കൂടെയുണ്ടെന്ന ചിന്ത ഭയപ്പെടുത്താറുണ്ടോ?
lഹറാമായ ഒരു കാര്യവും ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാമോ?
lചെയ്തുപോയ തെറ്റുകളുടെ പേരില്‍ തൗബ ചെയ്തുവോ?
lസകാത്തും സ്വദഖയും കൃത്യമായി നല്കുന്നുണ്ടോ?
lആഴ്ചയിലൊരിക്കലെങ്കിലും ജുമുഅക്ക് പുറമെയുള്ള ഒരു ദീനീ സദസ്സില്‍ പങ്കെടുക്കുന്നുണ്ടോ?
lനന്മ ചെയ്യുന്നവരെ മാതൃകയാക്കാറുണ്ടോ?
lതെറ്റുകളെയും അനീതികളെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കാറുണ്ടോ?
lവിശ്വാസിയുടെ ഏറ്റവം നല്ല സദ്ഗുണങ്ങളിലൊന്നായ സമയനിഷ്ഠ ജീവിതത്തില്‍ നിലനിര്‍ത്താറുണ്ടോ?
lഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ?
lസ്വകാര്യസമയങ്ങളില്‍ സ്വന്തത്തെ വിചാരണ ചെയ്യാറുണ്ടോ?
ഉമ്മയോളം വരില്ല, മറ്റൊന്നും
Posted by
Malayali Peringode
, Thursday, October 7, 2010 at Thursday, October 07, 2010, in
Labels:
ഉമ്മയോളം വരില്ല,
മറ്റൊന്നും

അബ്ദുല്‍വദൂദ്
അവന് തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത് വിറ്റ് കിട്ടുന്ന കാശ് വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക് പാവങ്ങള്‍ക്കും നല്കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച് ഉമ്മയ്ക്ക് വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ് ഞങ്ങള്‍ക്ക് തുണയായത്. ഇസ്ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചത്. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്തികരമായി. അതോടെ ഉമ്മയ്ക്ക് രോഗങ്ങളായി. മാരകരോഗം തന്നെയാണ് പിടിപെട്ടത്. ചെറിയ മകനായതുകൊണ്ട് ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ് നോക്കിയത്. രാവും പകലും ഉമ്മയുടെ അരികിലിരുന്ന് പരിചരിച്ചു. കാല് മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്ക്ക് നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക് അകന്നുനില്ക്കാന് തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന് ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്ക്ക് കഴിയില്ല. കോപ്പെയെടുത്ത് വാതിലിലേക്കെറിഞ്ഞ് എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്റൂമിലേക്ക് ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്ക്ക് യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന് തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച് രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ് കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ് ഞാനാ മുറിവ് ചികിത്സിച്ചത്. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക് യാത്രയായി...''
പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന് കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില് ഒരു മകന് ചെയ്യേണ്ടതെല്ലാം അവന് ചെയ്തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന് നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്മള ബന്ധം.
മസ്ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ് ബ്നു ഇബ്റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത് തന്നെയാണ് ഇത് സമ്മാനിച്ചത്! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ് ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക് രണ്ട് കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ് പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്ടം സമ്പാദിച്ചുകൊണ്ടാണ് ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക് രണ്ട് വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ് പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)
മക്കളുടെ പീഡനം കൊണ്ട് മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്ദുല്ലാഹിബ്നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത് അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്.'' (ബുഖാരി, അദബുല്‍ മുഫ്റദ് 31)
ഖാദിസിയ്യാ യുദ്ധത്തിന് നാല് മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്(റ) മക്കളോട് പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന് ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''
സദ്വൃത്തയായ ഉമ്മയ്ക്ക് സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്. ``അവന്റെ ഉമ്മയെ സംസ്കരിക്കുക. കുഞ്ഞിന് നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്ബിയതുല് അവ്ലാദ് 7:124)
മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്. സ്വര്‍ഗത്തിന്റെ താക്കോലുകളാണ് അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച് തിരുനബി ഉമറിനോട്(റ) പറയുന്നുണ്ട്. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്മഉസ്സവാഇദ് 8:137)
നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ് ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?
വെയിലില്‍ വാടാതെ, മഴയില്‍ കുതിരാതെ...
Posted by
Malayali Peringode
, Monday, September 20, 2010 at Monday, September 20, 2010, in
Labels:
മഴയില്‍ കുതിരാതെ...,
വെയിലില്‍ വാടാതെ
-അബ്ദുല്‍വദൂദ്
ഈയടുത്താണ് അദ്ദേഹത്തെ വീണ്ടും കണ്ടത്. വിദേശത്ത് ഇസ്ലാമിക പ്രബോധനത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്നതാണ്. ഒരു രാത്രി ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുവൈത്തിന്റെ വിദൂര ദിക്കില്‍ നീണ്ടുപരന്ന മരുഭൂമിയുടെ വക്കില്‍ മനോഹരമായ ആ കൊച്ചുവീട്ടിലിരുന്ന് ഞങ്ങള്‍ സംസാരം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചുറ്റുമുണ്ട്. ഭക്തി കൊണ്ട് അലങ്കരിക്കപ്പെട്ട ആ വീട് ആരെയും ആകര്‍ഷിക്കും. മുപ്പത് വര്‍ഷത്തിലേറെയുള്ള കുവൈത്തിലെ ജീവിതം അദ്ദേഹം ഇതള്‍ നിവര്‍ത്തി; കനല്‍വഴികളിലൂടെയുള്ള ആ ജീവിതയാത്ര പലരെയും പലതും പഠിപ്പിക്കും. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു:
``എന്റെ ജീവിതത്തില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇപ്പോഴും കണ്ണു നനയുകയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്ന അനുഭവങ്ങളാണത്. വളരെ ചെറുപ്രായത്തില്‍ വിദേശത്ത് എത്തിയവനാണ് ഞാന്‍. ഭാര്യയെ ഇങ്ങോട്ടു കൊണ്ടുവന്ന്, അവള് പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ഇവിടെ ഇറാഖ്-കുവൈത്ത് യുദ്ധം ആരംഭിച്ചത്. മരണം പ്രതീക്ഷിച്ചു കഴിഞ്ഞ എത്രയോ നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളില്‍ വരെ ബോംബാക്രമണം നടന്നു. ഒരിക്കല്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഇറാഖീ സൈനികന് എന്റെ നേരെ തോക്കു ചൂണ്ടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. പ്രസവശേഷം ആ കൈക്കുഞ്ഞുമായാണ് ഞങ്ങള്‍ നാട്ടിലേക്കു പോകാനൊരുങ്ങിയത്. കൈയില്‍ പണമില്ല. വാഹനമില്ല. ചുറ്റും ഇറാഖീ സൈന്യം! ആര്‍ക്കും എങ്ങനെയും രക്ഷപ്പെടാനാകില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ചിലപ്പോഴൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായി. ചെറിയ കുഞ്ഞ് ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് വേഗം പോകാന്‍ വഴിയൊരുങ്ങി.
ബാഗ്ദാദ് വരെ ബസ്സിലാണ് യാത്ര. നാട്ടില്‍ പോകാന്‍ വഴിയില്ലാതെ പൊട്ടിക്കരയുന്ന എത്രയോ പേര്, അന്നു ഞങ്ങളെ യാത്രയയ്ക്കാന്‍ കുടെ വന്നു. ആരും കൊതിച്ചു പോകുന്ന രക്ഷപ്പെടലായിരുന്നു അത്. പക്ഷെ, എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട്. ഞാന്‍ ഭാര്യയോട് പറഞ്ഞു: നമുക്ക് ഇറങ്ങാം! മറുത്തൊരു വാക്കും അവള് പറഞ്ഞില്ല. ഞങ്ങള്‍ ഇറങ്ങി. എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പക്ഷെ, പിന്നെയാണ് അറിയുന്നത്, ആ ബസ്സില്‍ പോയവരെല്ലാം വെറും കൈയോടെ തിരികെ വന്നു! അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും എനിക്ക് വര്‍ധിച്ചു. അവനാണ് സഹായിച്ചത്. പിന്നീടും നാട്ടിലേക്ക് പോകാനൊരുങ്ങി. ആ യാത്രയുടെ കഥ വിവരിച്ചാല്‍ തീരുകയില്ല. കൈയില്‍ പണമില്ല, ഭക്ഷണമില്ല, മറ്റൊരു വസ്ത്രമില്ല -പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു; പടച്ചവനിലുള്ള പതറാത്ത പ്രതീക്ഷ! അവന് ഞങ്ങളെ സഹായിച്ചു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി. അഭയാര്‍ഥികളായിരുന്നു ഞങ്ങള്‍. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളായതുകൊണ്ട്, പകലില്‍ വീട്ടിലേക്കു പോയില്ല; രാത്രിയാകാന്‍ കാത്തിരുന്നു. ഇന്നുമോര്‍ക്കുമ്പോള്‍ അല്ലാഹുവിനോടുള്ള നന്ദിയും കടപ്പാടും എങ്ങനെ തീര്‍ക്കും!''
ഓര്‍മയുടെ തീനാളങ്ങള്‍ ചൂടേല്പിച്ചപ്പോള്‍ അവരുടെയെല്ലാം കണ്ണു നിറഞ്ഞു. കണ്ണു നിറഞ്ഞാലും ഈമാന്‍അവരുടെ നെഞ്ചിലുണ്ട്.
``പിന്നെയും ഇങ്ങോട്ടു പോന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നല്ല അവസ്ഥയില്‍ ജീവിച്ചു. പക്ഷേ, അവന്റെ പരീക്ഷണങ്ങള്‍ എന്നെ വിട്ടുപോയില്ല. വാഹനം പല പ്രാവശ്യം അപകടത്തില്‍ പെട്ടു. മരണത്തെ മുഖാമുഖം കണ്ട നേരത്തും ഈമാനോടു കൂടി പിടിച്ചുനിന്നു. അല്ലാഹുവിനെപ്പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഹൃദയത്തിന് കരുത്തായിത്തീര്‍ന്നു. എനിക്കറിയാം, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു. എന്റെ ഈമാന്‍ അളന്നുനോക്കുകയായിരുന്നു. പരീക്ഷണങ്ങളിലാണ് ഈമാന്‍ നഷ്ടപ്പെട്ടുപോവുക. എന്റെ ഉപ്പയാണ് എനിക്ക് മാതൃക. അര്‍ഹതയില്ലാത്ത ഒന്നും അദ്ദേഹം അനുഭവിച്ചിട്ടില്ല. ഭൗതികമായി ഒന്നും ഞങ്ങള്‍ക്ക് ബാക്കി വെച്ചില്ലെങ്കിലും ആത്മീയമായ ശക്തിയും ഉന്നത മൂല്യങ്ങളും ഞങ്ങളില്‍ നിറച്ചു. രോഗം കഠിനമായ സമയത്ത്, എന്തിനോ ആംഗ്യം കാണിച്ചു. എഴുന്നേറ്റിരിക്കാനായിരുന്നു. കലിമ ചൊല്ലി, നമസ്കരിക്കാന്‍ കൈ കെട്ടി. കമിഴ്ന്നു വീണു, മരിച്ചു! ഉപ്പ നല്കിയ ഉപദേശങ്ങള്‍ മുഴുവന്‍ ഖുര്‍ആനായിരുന്നു. എന്റെ മക്കളെയും ആ വഴിയിലൂടെയാണ് ഞാന്‍ നടത്തുന്നത്...''
അനുഭവങ്ങളുടെ അനേകം കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; സ്നേഹധന്യയായ ആ ഭാര്യ അദ്ദേഹത്തിന്റെ വലിയ കരുത്താണ്. എന്തിലും പരിഭവമില്ലാതെ, എത്രയും പിന്തുണയായി, എവിടെയും താങ്ങായി അവര്‍ കൂടെയുണ്ട്. ഈമാനിന്റെ ശക്തി അനുഭവിക്കുന്നവരാണ് ഈ കുടുംബാംഗങ്ങള്‍. ഈമാന്‍ അറിയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്!
ഭര്‍ത്താവും മക്കളുമെല്ലാം മരണപ്പെട്ട്, കഷ്ടപ്പാടിന്റെ കടലില്‍ ഒറ്റപ്പെട്ട ഒരു സ്ത്രീയെ പരിചയമുണ്ട്. ``ഖുര്‍ആന്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തിരിക്കും'' എന്നാണവര്‍ പറഞ്ഞത്! ഭാര്യയും മകനും മകന്റെ ഭാര്യയും മകളും ഭര്‍ത്താവും മരണപ്പെട്ട് സങ്കടക്കടലിലായ ഒരാളുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെ: ``എനിക്ക് അല്ലാഹു മാത്രമാണ് ആശ്വാസം!''
തിരുനബി(സ) പറഞ്ഞിട്ടുണ്ട്: ``പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവനെ അല്ലാഹു കൂടുതല്‍ ക്ഷമാശീലം നല്കി അനുഗ്രഹിച്ചുകൊണ്ടിരിക്കും. ക്ഷമയെക്കാള്‍ വിപുലവും വിശിഷ്ടവുമായ ഒരുനുഗ്രഹവും ഒരാള്‍ക്കും നല്‍കിയിട്ടില്ല.'' (ഇമാം മാലിക്-മുവത്വ 2:997)
ഇനിയും പലതും അനുഭവിക്കാനുള്ളതാണ് നമ്മുടെയൊക്കെ ജീവിതം. അന്ന് പിടിച്ചുനില്‍ക്കാനുള്ള ഈമാന്‍ ഇന്ന് ശേഖരിച്ചുകൊണ്ടിരിക്കണം. നല്ല കാലത്ത് പണം നിക്ഷേപിച്ചവര്‍ക്കേ, പ്രയാസമുള്ളപ്പോള്‍ എ റ്റി എമ്മില്‍ നിന്ന് പണം ലഭിക്കൂ; അല്ലേ?
പ്രാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ
Posted by
Malayali Peringode
, at Monday, September 20, 2010, in
Labels:
പ്രാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ
-അബ്ദുല്‍വദൂദ്
മരം മുറിച്ചുകഴിഞ്ഞാല്‍ ബാക്കി കിടക്കുന്ന കുറ്റിയെ നിരീക്ഷിച്ചുനോക്കൂ. അതിന്റെ തൊലിയും വെള്ളയുമെല്ലാം നശിച്ചുപോകുന്നു. പക്ഷേ, കാതല്‍ മാത്രം കാലങ്ങളോളം ബാക്കി കിടക്കുന്നു. മരത്തിന്റെ ഗുണവും കരുത്തുമാണ് ആ കാതല്‍.
ശരി. നമ്മുടെ ഗുണവും കരുത്തുമെന്താണ്? കര്മങ്ങളാണെന്ന് തിരുനബി(സ) പറഞ്ഞുതന്നു. ഇക്കാണുന്നതെല്ലാം ഇന്നോ നാളെയോ നശിച്ചുപോകാനുള്ളതാണ്. കര്‍മങ്ങള്‍-നല്ലതും ചീത്തയും പിന്നെയും ബാക്കി കിടക്കും. ``സമ്പത്ത്, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്. അവരില്‍ ഒരാള്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത് നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്. രണ്ടാമന് പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത് നീ എത്തിയാല്‍ (ഖബ്റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന് പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും.'' (ബസ്സാര്‍ 3228, ഹൈഥമി, മജ്മൂഉസ്സവാഇദ് 10:252)
ആയുസ്സിനെക്കാള്‍ പ്രധാനമാണ് ആയുസ്സില്‍ ചെയ്ത കര്‍മങ്ങള്‍. മരണശേഷവും അവ നമ്മെ പിന്തുടര്ന്നു കൊണ്ടിരിക്കുന്നു; അഥവാ, മരണത്തോടെയാണ് കര്‍മങ്ങളുമായുള്ള യഥാര്‍ഥ ബന്ധം ആരംഭിക്കുന്നത്. മറ്റുള്ള എല്ലാ അനുഗ്രഹങ്ങളും കര്‍മങ്ങളുമായാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. മക്കളും സമ്പത്തുമെല്ലാം മരണാനന്തര ജീവിതത്തിനായി എപ്രകാരം ഉപയോഗിച്ചുവെന്നതാണ് കാര്യം. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് റസൂല്‍(സ) പറഞ്ഞതിങ്ങനെ: ``കുടുംബവും സ്വത്തും തിരിച്ചുപോരും. കര്‍മങ്ങള്‍ അവനോടൊപ്പം നിലകൊള്ളും.'' (ബുഖാരി 6514)
ബര്‍റാഅ്ബിനു ആസിബില്‍(റ) നിന്നുദ്ധരിക്കുന്ന ദീര്‍ഘമായൊരു ഹദീസില്‍, ഖബ്റിലെ അവസ്ഥ വിശദമാക്കുന്നതിങ്ങനെയാണ്: ``സുന്ദര വസ്ത്രങ്ങള്‍ ധരിച്ച്, പരിമളം വിതറി, സുമുഖനായ ഒരാള്‍ അവിടേക്ക് വരും. അയാള്‍ പറയും: സന്തോഷിച്ചോളൂ, ആനന്ദകരമായതെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു. മുമ്പേ പറഞ്ഞ ആ ദിവസമാണിന്ന്. വിശ്വാസി ചോദിക്കും: താങ്കള്‍ ആരാണ്? നിങ്ങളുടെ സുന്ദരമുഖം കാണുമ്പോള്‍ തന്നെ ആനന്ദമുണ്ടാകുന്നു. അയാള്‍ പറയും: നിന്റെ സല്‍കര്‍മങ്ങളാണു ഞാന്‍. അപ്പോള്‍ സത്യവിശ്വാസി പറയും: നാഥാ, ആ ഖിയാമത്ത് ദിനം ഒന്നു വേഗമാക്കണേ. അപ്പോഴതാ, മുഷിഞ്ഞ വസ്ത്രം ധരിച്ച്, ദുര്‍ഗന്ധം പരത്തി, വിരൂപനായ ഒരാള്‍ അങ്ങോട്ട് വരുന്നു. നിനക്ക് നാശം, അന്നു പറഞ്ഞ ആ ദിവസമാണിത്. നിഷേധിയായ മനുഷ്യന് ചോദിക്കും: നീയാരാണ്? ഞാന്‍ നിന്റെ പാപങ്ങളാണ്! സത്യനിഷേധിയായ അയാള്‍ കരഞ്ഞു പേടിച്ച് പറയും: നാഥാ, ആ ഖിയാമത്ത് അടുത്തൊന്നും വരാതിരിക്കണേ...''(അഹ്മദ് 4:287)
അധികം ഭയാനകവും ഗുരുതരവുമായ അവസരത്തിലേക്കാണ് സത്യനിഷേധി അവസാനമണയുന്നത്. ചെയ്തുകൂട്ടിയ തിന്മകള് അയാളുടെ നാശകാരണമാകുന്നു. ആയുസ്സിനെ ആപത്തുകളിലൂടെ ദുരുപയോഗിച്ചതിനാല്‍ ആപത്തുകള്‍ അയാളെ വിടാതെ കൂടുന്നു.
ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്, നല്ല കര്മങ്ങളോടെ ദീര്‍ഘായുസ്സ് ലഭിച്ചവനാണെന്നും തിരുനബി പറഞ്ഞു. (തിര്‍മിദി 23:30). ``ഒരു വിശ്വാസിക്ക്, അവന് അല്ലാഹുവിനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യാന്‍, ആയുസ്സ് നീട്ടിക്കിട്ടുക എന്നതിനേക്കാള്‍ ശ്രേഷ്ഠകരമായ മറ്റൊരനുഗ്രഹവും അല്ലാഹുവില്‍ നിന്ന് ലഭിക്കാനില്ലെന്നും അവിടുന്ന് പറഞ്ഞു (അഹ്മദ് 1 :163). ``അല്ലാഹുവിന് ചില ദാസന്മാരുണ്ട്. രക്തസാക്ഷിത്വം നല്‍കാതെ അവന് അവരെ തടഞ്ഞുവെക്കും. കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ മെച്ചപ്പെടുത്തിക്കൊടുക്കും. ക്ഷേമമുള്ള ജീവിതം അവര്‍ക്ക് നല്‍കും. ഒടുവില്‍ സ്വന്തം വിരിപ്പില്‍ ഉറങ്ങുന്നവരായിരിക്കെ, അവര്‍ മരിക്കും. അല്ലാഹു അവര്‍ക്ക് ശുഹദാക്കളുടെ പദവിയാണ് നല്‍കുക'' (ഇമാം ത്വബ്റാനി-കബീര്‍ 10371) എന്ന് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
നോക്കൂ, നമ്മള് ഉണ്ട്, നമുക്ക് ശ്വാസമുണ്ട് എന്ന് ഉറപ്പുള്ള ഈ നിമിഷങ്ങളാണ് ജീവിതം. ലഭിച്ച അനുഗ്രഹങ്ങളെല്ലാം മറ്റൊരു മഹാവിജയത്തിനാക്കിത്തീര്‍ത്തവര്‍ക്ക് രക്ഷപ്പെടാം. പാപങ്ങളിലേക്ക് പതറുന്നവര്‍ക്കാണ് പരാജയം. കാരുണ്യവാനാണ് അല്ലാഹു. ശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കാത്തവനാണ് അവന്. ശിക്ഷ നാം ചോദിച്ചുവാങ്ങുകയാണ്. ചെറിയ പാപങ്ങളെയാണ് ഗൗരവത്തോടെ വിശ്വാസികള്‍ കാണേണ്ടത്. കാരണം വന്‍പാപങ്ങള്‍ സത്യനിഷേധികളാണ് ചെയ്യുക. അത്രയൊന്നും പ്രാധാന്യം നല്‍കാതെ, ചെയ്തുകൂട്ടിയതാവാം നമുക്ക് വിനാശകരമാവുന്നത്.
ഹുനൈന്‍ യുദ്ധം കഴിഞ്ഞ് മടങ്ങവെ, താഴ്വരയില് വിശ്രമിക്കുമ്പോള്‍ അവിടെയുള്ള പാഴ്വസ്തുക്കളെല്ലാം സംഭരിക്കാന്‍ തിരുനബി നിര്‍ദേശിച്ചു. എല്ലിന്‍കഷ്ണങ്ങളും ജന്തുക്കളുടെ പല്ലുകളും അടക്കം ഒന്നിച്ചുകൂട്ടിയപ്പോള്‍, അവിടെ വലിയൊരു കൂമ്പാരം കുന്നുകൂടി! ഉടനെ റസൂല്‍(സ) ഇങ്ങനെ പറഞ്ഞു: ``ഇപ്പോള്‍ എന്തുതോന്നുന്നു? ചെറിയ തിന്മകള് ഒരാളില്‍ പെരുകുമ്പോള്‍ ഇതായിരിക്കും അവസ്ഥ! അതിനാല്‍ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാം അകലുക.'' (ത്വബ്റാനി)
വെള്ളപ്പേജുപോലെ ഒട്ടും അഴുക്കില്ലാതെ അല്ലാഹുവിനെ കാണേണ്ടവരാണ് നാം. പതിഞ്ഞുപോയ അഴുക്കെല്ലാം കഴുകിക്കളയുക. ഈ ജീവിതം തീര്‍ന്നാലും തിന്മയുടെ തൊലിയും വെള്ളയും ചീഞ്ഞുപോകട്ടെ. നന്മയുടെ കാതല്‍ കരുത്തോടെ ബാക്കിയാവണം. പ്രാര്‍ഥനയുടെ കണ്ണുനീരില്‍, തൗബയുടെ തേങ്ങലോടെ ഉള്ളും പുറവും ശുദ്ധമാക്കാം. പിന്നെയുമൊരു റമദാന് വന്നത് മറ്റെന്തിനാണ്?
സ്നേഹത്തോടെ...
Posted by
Malayali Peringode
, at Monday, September 20, 2010, in
Labels:
സ്നേഹത്തോടെ...
-അബ്ദുല്‍വദൂദ്
ഡോ.ആഇദ് അബ്ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്. ഇസ്ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവും സദ്ഫലങ്ങളുമാണ് ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായ ശൈലിയിലും മൂര്‍ച്ചയേറിയ വാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍:l സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്.
l കണ്ണുനീര് തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച് നല്ലത് വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.
l സദ്ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത് ഫലങ്ങള്‍ കൊഴിച്ചുതരും.
l പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.
l പൂക്കളില്‍ നിന്ന് പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.
l സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
l നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില് നിന്ന് അത് നിങ്ങളെ തടയും.
l മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന് മുമ്പിലെ സുജൂദുകളാണ്.
l നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
l ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്, ചതി, വിദ്വേഷം, അസൂയ എന്നിവക്ക് സ്ഥാനമില്ല.
l ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.
l ഒരോ നിമിഷവും ഒരു സുബ്ഹാനല്ലാഹ് പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.
l സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ് രോഗം. വിലപിടിപ്പുള്ള വസ്ത്രമാണ് ആരോഗ്യം.
l നിങ്ങളുടെ മതമാണ് നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ് അലങ്കാരം. നല്ല പെരുമാറ്റമാണ് സമ്പത്ത്.
l കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന് ചിന്തിക്കുക.
l ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട് മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
l വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത് കരഞ്ഞ് സമയം കളയരുത്; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.
l ഓരോ ദിവസവും പുതിയ തുടക്കമാവുക.
l ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത് വിഷമിക്കരുത്. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക.
l നിങ്ങളുടേതു പോലെ എല്ലാവര്ക്കും പ്രശ്നങ്ങളുണ്ടെന്ന് ഉള്‍ക്കൊള്ളുക. മനസ്സ് ശാന്തമാക്കുക.
l കഴിഞ്ഞകാലത്ത് നിങ്ങള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക; എന്നിട്ട് അവയെ വിട്ടുകളയുക.
l ഏറ്റവും നീചമായ ശത്രുവാണ് നിരാശ. അതിന് മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്.
l പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ് ഞാന്‍ സങ്കടപ്പെടുന്നത്.
l ഭക്ഷണം കുറക്കുക; ശരീരത്തിന് ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന് ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന് ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന് ആരോഗ്യമുണ്ടാവും.
l ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്.
l ആസ്യയില്‍ നിന്ന് ക്ഷമയും ഖദീജയില്‍ നിന്ന് ഭക്തിയും ആഇശയില്‍ നിന്ന് ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന് സ്ഥൈര്യവും പഠിക്കുക.
l മോശമായ നാവ്, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക.
l സുന്ദരിയായ സ്ത്രീ ആഭരണമാണെങ്കില്‍, സദ്വൃത്തയായ സ്ത്രീ നിധിയാണ്.
l മനസ്സ് സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും.
മതി, കുറച്ചുമതി
-അബ്ദുല്‍വദൂദ്
ഹാതിം അസമ്മ് വിശ്രുതനായ പണ്ഡിതനായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കല്‍ റയ്യ് പട്ടണത്തിലെത്തിയ ഹാതിം അസമ്മ് ആ നാട്ടിലെ ഇമാം രോഗശയ്യലിയാണെന്നറിഞ്ഞ് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. ഇമാമിന്റെ ആഡംബര ജീവിതവും വലിയ വീടും കണ്ട് ഹാതിം അസമ്മ് നിരാശനായി.
ഇമാം ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാതിം അസമ്മ് ഇരുന്നില്ല.
``ഒരുകാര്യം ചോദിച്ചോട്ടെ?'' -ഹാതിം ചോദിച്ചു.
``എന്തു വേണമെങ്കിലും ചോദിച്ചോളൂ''
``ശരി, ആരില്‍ നിന്നാണ് താങ്കള്‍ അറിവ് നേടിയത്?''
``പ്രഗത്ഭരായ താബിഉകളില്‍ നിന്ന്''
``അവര്‍ ആരില്‍ നിന്ന് അറിവു നേടി?''
``സ്വഹാബിമാരില്‍ നിന്ന്''
``അവരോ?''
``നബി തിരുമേനിയില്‍ നിന്ന്''
``നബി തിരുമേനി എവിടെ നിന്ന് അറിവ് നേടി?''
``അല്ലാഹുവിങ്കല്‍ നിന്ന് ജിബ്രീല്‍ എത്തിച്ചുകൊടുത്തു''
``ശരി, എനിക്കു ചോദിക്കാനുള്ള കാര്യമിതാണ്: താങ്കളുടെ അറിവ് താങ്കള്‍ക്ക് താബിഉകളില്‍ നിന്നും അവര്‍ക്ക് സ്വഹാബിമാരില്‍ നിന്നും അവര്‍ക്ക് നബിതിരുമേനിയില്‍ നിന്നും തിരുമേനിക്ക് അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചതാണല്ലോ. വലിയ വീടുകളും അതില്‍ ആഡംബര ജീവിതവും ഉള്ളവര്‍ക്ക് അല്ലാഹുവിങ്കല്‍ ഉയര്‍ന്ന പദവി കൈവരുമെന്ന് ആ വിജ്ഞാനത്തില്‍ എവിടെയങ്കിലും പറയുന്നുണ്ടോ?''
``ഇല്ല. അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല''
``എങ്കില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഭൗതിക സുഖങ്ങളില്‍ മുഴുകാതെ പരലോകത്തേക്ക് വേണ്ട വിഭവങ്ങള്‍ ഒരുക്കുകയും അഗതികളെയും ദരിദ്രരെയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ ഉന്നതപദവി ലഭിക്കുമെന്ന് അതില്‍ പറഞ്ഞിട്ടുണ്ടോ?''
``ഉണ്ട്. പറഞ്ഞിട്ടുണ്ട്''
ഇത്രയും പറഞ്ഞപ്പോഴേക്ക് ഹാതിം അസമ്മിന്റെ കണ്ണു നിറഞ്ഞിരുന്നു. ഇമാമിന്റെ മുഖത്തേക്ക് കോപവികാരങ്ങളോടെ നോക്കി, തുടര്‍ന്ന് പറഞ്ഞു: ``അല്ലയോ ഇമാം, ആരുടെ ജീവിതത്തിലാണ് താങ്കള്‍ മാതൃക കാണുന്നത്?''
നബിതിരുമേനിയുടെയും സ്വഹാബികളുടെയും താബിഉകളുടെയും ജീവിതത്തിലോ അതോ, ഫിര്‍ഔനിന്റെയും ഖാറൂനിന്റെയും ഹാമാന്റേയും ജീവിതത്തിലോ?''പിന്നീടദ്ദേഹം കൈകളുയര്‍ത്തി പറഞ്ഞു: ``ദുഷ്ടരായ പണ്ഡിതന്മാരേ, നിങ്ങളുടെ ഈ ജീവിതരീതി, പാവപ്പെട്ടവരും വിജ്ഞാനം കുറഞ്ഞവരുമായ സാധാരണ ജനങ്ങളില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പണ്ഡിതന്മാര്ക്ക് ഇങ്ങനെയൊക്കെ ആവാമെങ്കില്‍ ഞങ്ങള്‍ക്ക് പിന്നെ എന്തും ആകാമല്ലോ എന്നല്ലേ അവര്‍ ചിന്തിക്കുക!''
***
ഇസ്ലാമിന്റെ വിത്ത്, നമ്മുടെ മണ്ണിലും മനസ്സിലും നട്ടുവളര്‍ത്തിയ വിഖ്യാത പണ്ഡിതനാണ് മാലിക്ബ്നു ദീനാര്‍(റ). അനീതിയെയും അനിസ്ലാമികതയെയും നെഞ്ചൂക്കോടെ ചോദ്യം ചെയ്ത വിജ്ഞാനിയായിരുന്നു അദ്ദേഹം. ആര്‍ക്കു മുന്നിലും പതറാത്ത ഈമാനിന്റെ നിശ്ചയ ദാര്‍ഢ്യം ആ മഹാന്റെ സവിശേഷതയായിരുന്നു. അദ്ദേഹം ബസ്വറയില്‍ താമസിക്കുന്ന കാലം. ഒരിക്കല്‍ അവിടുത്തെ ഗവര്‍ണറും സംഘവും മാലിക്ബ്നു ദീനാറിന്റെ പീടികയുടെ അരികിലൂടെ കടന്നുപോയി. അഹങ്കാരേത്തോടും അലങ്കാര പ്രൗഢിയോടും കൂടിയുള്ള ആ പോക്ക് കണ്ട് ഇബ്നുദീനാര്‍ പറഞ്ഞു: ``ഈ അഹങ്കാരവും ജാടയും അവസാനിപ്പിക്കണം!''
അതുകേട്ട്, ഗവര്‍ണറുടെ സേവകന് മാലിക്ബ്നു ദീനാറിനെ അടിക്കാനൊരുങ്ങി. ഗവര്‍ണര്‍ തടഞ്ഞു. പിന്നെ മാലിക്ബ്നു ദീനാറിനോട് ചോദിച്ചു: ``എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായില്ല, അല്ലേ?''
``നല്ലവണ്ണം മനസ്സിലായിട്ടുണ്ട്. ഗവര്‍ണര്‍, താങ്കളോര്‍ക്കണം, താങ്കളുടെ തുടക്കം ദുര്‍ഗന്ധമുള്ള ജലത്തില്‍ നിന്നായിരുന്നു. ദുര്‍ഗന്ധമുള്ള ജഡമായിട്ടായിരിക്കും താങ്കളുടെ ഒടുക്കം. ഈ തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ഇത്തിരി കാലം അഹങ്കാരം വെടിഞ്ഞ് നല്ലതു പ്രവര്‍ത്തിച്ചുകൂടെ? വിതച്ചതേ കൊയ്യുകയുള്ളൂ.''
***
ഒരു ദിവസം ഉമര്‍(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില് വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റു. ഉമര്‍, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത് പനയോലപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര്‍ മുറിയുടെ ചുറ്റും നോക്കുകയായിരുന്നു. സ്നേഹറസൂല്‍ കൂട്ടുകാരനെ നോക്കി. ഉമര്‍ കരയുകയായിരുന്നു! കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട് നബി ചോദിച്ചു:
``ഉമര്‍, എന്തിനാണ് കരയുന്നത്?''ആ പാടുകളാണ് ഉമറിനെ കരയിച്ചത്. സത്യവിശ്വാസികളുടെ നേതാവ്. ഒരു സാമ്രാജ്യത്തിന്റെ അധിപന്! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്‍ത്തി!!
ഇതിനേക്കാള്‍ ദാരിദ്ര്യം ആ രാജ്യത്ത് മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ് വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്‍ക്കാതെ അദ്ദേഹം കരഞ്ഞു. എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:
``ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ് ശാന്തമാണ്. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്!''
ചെറിയ ജീവിതവും വലിയ ചിന്തകളുമാണ് മഹത്വത്തിന്റെ മാര്‍ഗം. ഇങ്ങനെ മാതൃകയാകേണ്ടവര്‍ തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള്‍ നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്. സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ സ്വര്‍ഗത്തിനാവട്ടെ നമ്മുടെ കൊതി!
ഒരു പൂവിത്തെങ്കിലും വിതറുക
Posted by
Malayali Peringode
, at Monday, September 20, 2010, in
Labels:
ഒരു പൂവിത്തെങ്കിലും വിതറുക
-അബ്ദുല്‍വദൂദ്
സഞ്ചാരിയായ ഒരാളുണ്ടായിരുന്നു. പോകുന്ന നാടുകളിലെല്ലാം പൂവിത്തുകള്‍ വിതറുന്നത് കണ്ട് ആരോ അയാളോട് ചോദിച്ചു: ``ഇനിയൊരിക്കലും തിരിച്ചുവരാത്ത സ്ഥലങ്ങളിലെല്ലാം നിങ്ങളെന്തിനാണ് പൂച്ചെടികള്‍ നടുന്നത്?''
അദ്ദേഹം മറുപടി നല്കി: ``ശരിയാണ്, ഞാന്‍ ഒരിക്കലും ഇവിടെ തിരിച്ചുവരാന്‍ സാധ്യതയില്ല. നമ്മുടെ പൂച്ചെടികള്‍ നമുക്ക് വേണ്ടിയാണ് എന്ന തെറ്റായ ചിന്ത നിങ്ങളില്‍ വരുന്നത് നിങ്ങള്‍ സഞ്ചരിക്കാത്തതിനാലാണ്. നാം ആസ്വദിച്ച്, ആനന്ദിച്ചു നടന്നുപോകുന്ന ഈ പൂക്കളും വൃക്ഷങ്ങളുമെല്ലാം നാം നട്ടുപിടിപ്പിച്ചതാണോ? ആരോ നനച്ചു വളര്‍ത്തിയതിനെ നാം ആസ്വദിക്കുന്നു. അതുകൊണ്ട് പ്രപഞ്ചത്തിനും ഈ പ്രകൃതിക്കും വേണ്ടി ഒരു പൂവിത്തെങ്കിലും വിതറുക!''
എത്ര ഹൃദ്യമാണീ കഥ. ഒരു പൂവിത്തെങ്കിലും വിതറുമ്പോള്‍, ഒരു തയ്യെങ്കിലും വിടര്‍ത്തുമ്പോള്‍ എത്ര പേരിലേക്കാണ് ആ നന്മ പടരുന്നത്! വിത്തില്‍ നിന്ന് മുളയും മുളയില്‍ നിന്ന് തടിയും തടിയില്‍ നിന്ന് ചില്ലയും ചില്ലയില്‍ ഇലയും മൊട്ടും പൂവും കായുമായി അത് എത്ര വര്‍ഷങ്ങളില്‍ ഗുണം പരത്തും! നമ്മള് മരണത്തിലേക്കൊടുങ്ങിയാലും നമ്മുടെ നന്മയായി, നന്മയുടെ ശിഷ്ടമായി അതങ്ങനെ തുടരും! മരണാനന്തരവും നമുക്ക് പിന്നില്‍ പ്രതിഫലമായി, തീരാതെ തുടരുന്ന സല്‍കര്‍മമാണത്.
ചെടി വളര്‍ത്തുന്നതും വിത്ത് വിതറുന്നതും തിരുനബി(സ) ഏറെ പ്രോത്സാഹിപ്പിച്ചു. ലോകംതീരുമെന്ന് ഉറപ്പായാലും കൈയിലെ ചെറുമരം മണ്ണിന് നല്കണമെന്നുംസ്നേഹത്തിന്റെ മഹാദൂതന് നമ്മോട് പറഞ്ഞു. എത്ര ഉദാത്തമാണ് ആ ഉപദേശങ്ങള്‍!
``ജനങ്ങള്‍ക്കേറ്റവും ഗുണംചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവര്‍'' എന്നും പറഞ്ഞു. ഒരു തൈ, ഒരു തണല്‍ മരം, ഒരിറ്റു വെള്ളം, ഒരു കൈ സഹായം. വേണ്ട, ഒരു പുഞ്ചിരി പോലും ആ ഗുണത്തിലാണ് ഉള്ളതെന്നും സ്നേഹറസൂല്‍(സ) പഠിപ്പിച്ചു. ``സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്. ആ കുടുംബത്തില്‍ ഏറ്റവും ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹുവിന്റെ സ്നേഹം ലഭിക്കുന്നവര്‍.'' (ത്വബ്റാനി 10033) കൃഷി ചെയ്യുകയോ സസ്യംനടുകയോ ചെയ്തിട്ട് അത് പക്ഷിയോ മൃഗമോ മനുഷ്യനോ തിന്നാല്‍ നിലയ്ക്കാത്ത സല്‍കര്‍മമാണതെന്ന് അവിടുന്ന് പറഞ്ഞു. തന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വെള്ളം ആവശ്യക്കാര്‍ക്ക് നല്‍കാത്തവരോട് പരലോകത്ത് അല്ലാഹു സംസാരിക്കില്ല. വെള്ളം തടഞ്ഞതു പോലെ അല്ലാഹുവിന്റെ ഔദാര്യവും തടയപ്പെടും.'' (ബുഖാരി, മുസ്ലിം)
സ്വന്തം പുരോഗതിക്കായി പൊരുതുന്നവരെയല്ല, അന്യരുടെ അന്നത്തിന് ശ്രമിക്കുന്നവരെയാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പടയാളിയായി വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്. തള്ളപ്പക്ഷിയില്‍ നിന്ന് അടര്‍ത്തിയെടുത്ത കൊച്ചുകുരുവിയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞ കാരുണ്യത്തിന്റെ തിരുനബിയെ അറിയില്ലേ? ആരോരുമില്ലാതെ, ഒറ്റപ്പെട്ടു കഴിയുന്ന ഒരു വൃദ്ധയെ പരിചരിക്കാനോടിയെത്തിയ അബൂബക്കര്‍ സിദ്ദീഖ്(റ) എന്ന ഖലീഫയെ കേട്ടിട്ടില്ലേ? ഹജ്ജിനിടെ മിനായിലേക്കുള്ള യാത്രയില്‍ പട്ടിണിക്കൂരകള്‍ കണ്ടപ്പോള്‍ ഇവരൊന്നും പട്ടിണിമാറാതെ എന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്ന് പറഞ്ഞ് കരഞ്ഞ ഉമറുബ്നു ഖത്വാബിനെ(റ) കേട്ടിട്ടില്ലേ? പാവപ്പെട്ടവര്‍ക്കുള്ള ദാഹജലം തടഞ്ഞവരില്‍ നിന്ന് പൊന്വില നല്കി ആ കിണര്‍ വാങ്ങി സാധുക്കള്‍ക്ക് നല്കിയ ഖലീഫ ഉസ്മാനെ(റ) കേട്ടിട്ടില്ലേ? ഹൃദയഭാജനമായ ഫാത്തിമക്ക് സമ്മാനിക്കാനുള്ള ഈത്തപ്പഴം, വിശന്ന് കവിളൊട്ടിയ വൃദ്ധന് നല്കിയ അലി(റ)യെ അറിയില്ലേ?
ഒരു കഥയുണ്ട്. അമേരിക്കയിലെ ഒരു നഗരത്തില്‍ ദരിദ്രനായ ബാലന് ജീവിച്ചിരുന്നു. വൈദ്യുതി കണ്ടുപിടിക്കാത്ത കാലം. ഇരുട്ടില്‍, കുണ്ടും കുഴിയുമുള്ള റോട്ടിലൂടെ പോകുന്നവര്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത് അവന് എന്നും കാണും. അവനൊരു കാര്യം ചെയ്തു. വീടിന്റെ മുന്നില്‍ ചെറിയൊരു വിളക്ക് കത്തിച്ചുവെച്ചു. മറ്റെല്ലായിടത്തും ഇരുട്ടാണെങ്കിലും അവിടെ മാത്രം ഇത്തിരി വെളിച്ചം! യാത്രക്കാരെല്ലാം അവനെ അഭിനന്ദിച്ചു. പതുക്കെ മറ്റു വീട്ടുകാരെല്ലാം അതേപോലെ ചെയ്തു. അങ്ങനെ സൂര്യനസ്തമിച്ചാലും ആ നഗരത്തിലെ തെരുവീഥികള്‍ ചെറുവിളക്കുകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും പ്രകാശിച്ചു. ഈ നഗരമാണ് `സഹോദരസ്നേഹം' എന്നര്‍ഥമുള്ള ഫിലാഡല്‍ഫിയ; ലോകശ്രദ്ധയാകര്‍ഷിക്കുന്ന പട്ടണം!
നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി കരയുന്ന കണ്ണാവണം നമ്മുടേത്. സ്വയം ആസ്വദിച്ചതല്ല, അന്യരെ ആസ്വദിപ്പിച്ചതാണ് `ബാക്കിയുള്ളത് ആഇശാ' എന്നല്ലേ തിരുനബി(സ) പറഞ്ഞത്. (തിര്‍മിദി)
ഇത്തിരിപ്പോന്ന വിത്ത് എത്രയോ കതിരുകളായി വിടരുന്നതു പോലെ ധാനവും കതിരുകളേറെയുള്ള സദ്ഫലമായിത്തീരുമെന്നാണല്ലോ ഖുര്‍ആനിന്റെ സന്തോഷവാര്‍ത്ത. എത്ര ചെറുതാണെങ്കിലും മറ്റൊരാള്‍ക്കു വേണ്ടി നാം ചെയ്യുക. ഒരു പൂവിത്തുകൊണ്ടും ചെറുവിളക്കു കൊണ്ടും അന്യര്‍ക്ക് തണലും തെളിച്ചവുമാവുക. മഴ പെയ്യുന്നുണ്ട്. ഒരു വിത്ത് നട്ടാല്‍ മതി. ഫലങ്ങള്‍ പൊട്ടിമുളക്കും; നമുക്കും മറ്റുള്ളവര്‍ക്കും!
മനസ്സിന്റെ ആഴങ്ങളില്‍ മായാതെ ഒരാള്‍
Posted by
Malayali Peringode
, at Monday, September 20, 2010, in
Labels:
മനസ്സിന്റെ ആഴങ്ങളില്‍ മായാതെ ഒരാള്‍
-അബ്ദുല്‍വദൂദ്
മുഹമ്മദിനെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ദുശ്ശീലങ്ങളില്ലാത്ത ചെറുപ്പക്കാരന്. പിഴച്ച കൂട്ടുകെട്ടുകളില്ല. പ്രായത്തില്‍ കവിഞ്ഞ പക്വത, കുലീനതയുള്ള പെരുമാറ്റം! വിശ്വസ്തനായ മുഹമ്മദിനെപ്പറ്റി കേട്ടപ്പോഴേ ഖദീജക്ക് അദ്ദേഹത്തില്‍ മതിപ്പുതോന്നി. തന്റെ കച്ചവടസംഘത്തെ നയിക്കാന്‍ ഒരാളെ ആവശ്യമായപ്പോള്‍ വിശ്വസ്തനും പ്രാപ്തനുമായ മുഹമ്മദിനെ തന്നെ ഖദീജ തീരുമാനിച്ചു. അടുത്തറിഞ്ഞപ്പോള്‍ മതിപ്പു വര്‍ധിച്ചു. കച്ചവട സംഘം യാത്രപോകുമ്പോള്‍ മുഹമ്മദിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മൈസര്‍ എന്ന അടിമയെ ഖദീജ നിയോഗിക്കുക വരെ ചെയ്തു.
സ്നേഹധന്യയായ ഖദീജ ഒടുവില്‍ ആ യുവാവിന്റെ ജീവിതസഖിയായി. തന്റെ സര്‍വസ്വവും അവള് മുഹമ്മദിന് സമര്‍പ്പിച്ച്, പാവന പ്രണയത്തിന്റെ ത്യാഗസുരഭിലമായ മാതൃകയായി! സ്ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളും അവള് പ്രാണനാഥന് നല്കി. ഉമ്മയില്ലാത്ത മുഹമ്മദിന് അവള് ഉമ്മയായി, പെങ്ങളായി, പ്രണയിനിയായി, പുത്രിയായി.... മുഹമ്മദിന്റെ ജീവിതത്തിന് ഖദീജ പുതുവര്‍ണങ്ങളേകി. ഹിറാഗുഹയിലെ ആദ്യാനുഭവങ്ങളില്‍ വിഭ്രാന്തനായപ്പോള്‍ അവള് ആശ്വാസത്തിന്റെ പൂമഴയായി. പ്രവാചകത്വത്തിന്റെ പ്രഭ പരന്നപ്പോള്‍ സത്യസാക്ഷ്യത്തിന്റെ പുതുമഴയായി. വെയിലില്‍ തണലായി, മഴയില്‍ കുടയായി! ഖുറൈശികളുടെ പീഡനങ്ങളില്‍ മനം മടുക്കാതെ, ഭര്‍ത്താവിനെ ഉന്മേഷവാനാക്കി. ഉണര്‍വും ഉത്തേജനവും നല്കി.
സ്ത്രീയുടെ പ്രണയാനുഭവങ്ങളെല്ലാം ഖദീജയില്‍ നിന്നാണ് നബി ആദ്യം നുകര്‍ന്നത്. ഖദീജയ്ക്ക് മുമ്പ് നബി ഒരാളെയും പ്രണയിച്ചിട്ടില്ല.
ഖദീജയുടെ ശേഷം ഒരാളെയും അത്രയധികം നബി പ്രണയിച്ചിട്ടില്ല. തിരുനബിയുടെ ജീവിതത്തില്‍ വേറെയും ഇണകള്‍ വന്നെങ്കിലും ഖദീജയുടെ ഓര്‍മകള്‍ ഹൃദയത്തില്‍ നിലാവായി നിന്നു. ഖദീജയുടെ മരണം ആ ജീവിതത്തില്‍ വലിയ ആഘാതമായി. ദുഃഖഭാരം കൊണ്ട് പല ദിവസങ്ങള്‍ പുറത്തേക്കിറങ്ങിയില്ല. വീടുപരിചരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഒരു ദിവസം ഖൗല ബിന്ത് ഹകീം എന്ന സ്ത്രീ റസൂലിന്റെ വസതിയിലെത്തി -പലപ്പോഴും അവരവിടെ വന്നിട്ടുണ്ട്. വീട്ടിലെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു വിവാഹത്തിന് അവര്‍ പ്രവാചകരെ നിര്‍ബന്ധിച്ചു. കണ്ണുനിറഞ്ഞ് റസൂല്‍ അവരോട് ചോദിച്ചു: ``ഖദീജയെപ്പോലെ മറ്റാരുണ്ട്!''
കുടുംബങ്ങളായ ബനൂഹാശിമും ബനൂ മുത്വലിബും നബിയോട് നിസ്സഹകരണം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. ക്രൂരമായ ഉപരോധംഏര്‍പ്പെടുത്തിയപ്പോള്‍ ശിഅബ് അബീത്വാലിബ് എന്ന കുന്നിന്
ചെരുവില്‍ കഴിഞ്ഞുകൂടിയ കാലത്ത്, പച്ചിലകള്‍ മാത്രം തിന്നാന്‍ കിട്ടിയപ്പോഴും റസൂലിന്റെ കൈപ്പിടിച്ച് ഖദീജ കൂട്ടിനുണ്ടായിരുന്നു. ദാഹവും പട്ടിണിയുംകൊണ്ട് പുളഞ്ഞ കാലമായിരുന്നു അത്. സുഖങ്ങളില്‍ ജനിച്ച്, സുഖാനന്ദങ്ങളില്‍ ജീവിച്ച ഖദീജ, ഭര്‍തൃപ്രണയത്തിന്റെ ഉന്നത മാതൃകയായിരുന്നു.
പിതൃവ്യന് അബൂത്വാലിബ് മരണമടഞ്ഞതിന്റെ മൂന്നാം നാളാണ് ഖദീജയും വിടപറഞ്ഞത്. ആശ്വസിപ്പിക്കാനെത്തിയ അബൂബക്റിനെ കണ്ടപ്പോള്‍ തിരുനബി(സ) കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. `ദു:ഖവര്‍ഷം' ആയിരുന്നു അത്.
ആ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന് ഖദീജ മാഞ്ഞുപോയില്ല. ഒരിക്കല്‍ പത്നി ആഇശയോടൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ മുറ്റത്ത് ഒരു സ്ത്രീയുടെ ശബ്ദം.
``ആരിത് ഹാലയോ?'' അവരെ കണ്ടപ്പോള്‍ റസൂലിന് സന്തോഷം. ഖദീജയുടെ ഇളയ സഹോദരിയാണ് ഹാല. ഖദീജയുടെതു പോലെയാണ് മുഖവും ശബ്ദവും. ഹാലയോട് സംസാരിക്കുന്നതിനും അവരെ സ്വീകരിക്കുന്നതിനും റസൂല്‍(സ) കാണിച്ച താല്പര്യം ആഇശക്ക് രുചിച്ചില്ല. സ്ത്രീ സഹജമായ അസഹ്യതയോടെ അവര്‍ പറഞ്ഞു: ``മരിച്ചുപോയിട്ടും
ആ കിഴവിയെ അങ്ങ് ഇപ്പോഴും ഓര്‍ക്കുകയാണോ?! അവരെക്കാള്‍ മെച്ചപ്പെട്ടത് അല്ലാഹു അങ്ങേക്ക് പകരം തന്നിട്ടുണ്ടല്ലോ?''
ആഇശയുടെ വാക്കുകള്‍ റസൂലിന് ഇഷ്ടപ്പെട്ടില്ല. കണ്ണുകള്‍ ചുവന്നു, മുഖം തുടുത്തു.
``അല്ലാഹുവാണ് സത്യം. ഖദീജയെക്കാള്‍ ഉത്തമമായത് എനിക്ക് കിട്ടിയിട്ടില്ല. ജനങ്ങളെല്ലാം അവിശ്വസിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവള് എന്നെ സംശയിച്ചില്ല. സ്വത്തുകൊണ്ടും ശരീരംകൊണ്ടും എനിക്കവള് തുണയായി. അവളിലാണ് അല്ലാഹു എനിക്ക് മക്കളെ തന്നത്.''
ഇനി ഒരിക്കലും അങ്ങനെ പറയരുതെന്ന് ആഇശയെ ഉപദേശിച്ചു.
``ഖദീജയോടുള്ള സ്നേഹം എന്നില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു'' എന്ന് തിരുനബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. വിശേഷവിഭവങ്ങളെല്ലാം ഖദീജയുടെ കൂട്ടുകാരികള്‍ക്കെത്തിക്കും. ഒരിക്കല്‍ ഇതേപ്പറ്റി അവിടുന്ന് പറഞ്ഞു: ``ഖദീജയെയും അവള് സ്നേഹിച്ചവരെയും ഞാന്‍ സ്നേഹിക്കുന്നു.''
ഭാര്യയായിരിക്കണം പ്രണയിനിയെന്നാണ് തിരുനബിയുടെ ഈ സന്ദേശം. അവള്‍ക്കുമുമ്പോ ശേഷമോ മറ്റാര്‍ക്കും പ്രണയം കൈമാറാതിരിക്കുമ്പോള്‍ - പുതുമതീരാതെ, പൂതിതീരാതെ പരസ്പരം ആസ്വദിക്കാം.
ബദ്റില്‍ വിജയിച്ചപ്പോള്‍ ഖുറൈശികളില്‍ നിന്ന് മോചനദ്രവ്യം വാങ്ങി യുദ്ധത്തടവുകാരെവിട്ടയച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു സ്വര്‍ണാഭരണം തിരുനബി(സ)യെ ആകര്‍ഷിച്ചു. വിവാഹസമയത്ത് ഖദീജ അണിഞ്ഞ മാലയായിരുന്നു അത്. അതുണര്‍ത്തിയ വേദനയുള്ള ഓര്‍മകള്‍ ആ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു. മകള്‍ സൈനബ്, തടവിലാക്കപ്പെട്ട ഭര്‍ത്താവിനുവേണ്ടി മോചനദ്രവ്യം നല്കിയതായിരുന്നു അത്.
നോക്കൂ, എങ്ങനെയാണ് റസൂല്‍ ഖദീജയെ മറക്കുക? അന്‍പത്തിയഞ്ച് വയസ്സുള്ള സാധുവായൊരു സ്ത്രീ! അവര്‍ക്ക് മക്കളെ പരിചരിക്കണം, വീട് വൃത്തിയാക്കണം, വരുമാനമുണ്ടാക്കണം - ഇതിനെല്ലാമിടയില്‍, നൂര്‍മലയിലെ ഒരു ഗുഹയിലിരിക്കുന്ന ഭര്‍ത്താവിന് ഭക്ഷണമെത്തിക്കണം! കല്ലും മുള്ളും കരിമ്പാറകളും കാട്ടുമൃഗങ്ങളുമെല്ലാം ഭയപ്പെടുത്തിയപ്പോഴും ആ ഭാര്യ മടുപ്പോ മുടക്കമോ ഇല്ലാതെ അത് ചെയ്തുപോന്നു. അതാണ് ഖദീജ! ലോകത്തിലെ ആദ്യത്തെ മുസ്ലിം വനിത!
രണ്ടാമതൊരു വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍ ഒരു പണ്ഡിതന് പറഞ്ഞതിങ്ങനെയായിരുന്നു: ``എന്റെ ഖദീജ മരിച്ചിട്ടില്ല!''
അന്യരുടേത് ആഗ്രഹിക്കാതെയും ആരെയും ദ്രോഹിക്കാതെയും
Posted by
Malayali Peringode
, at Monday, September 20, 2010, in
Labels:
അന്യരുടേത് ആഗ്രഹിക്കാതെയും ആരെയും ദ്രോഹിക്കാതെയും
-അബ്ദുല്‍വദൂദ്
ഇല്ല എന്നായിരുന്നു മറുപടി. ``അപ്പോള്‍ എങ്ങനെയാണ് ബേക്കറിക്കാരന് വെണ്ണ തൂക്കിക്കൊടുത്തിരുന്നത്?'' മറുപടി: ``ബേക്കറിക്കാരന് എന്റെ അടുക്കല്‍ നിന്ന് വെണ്ണ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ എനിക്കാവശ്യമുള്ള റൊട്ടി അയാളില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചു. ഒരു കിലോ റൊട്ടിയാണ് ഞാന്‍ വാങ്ങിയിരുന്നത്. ആ തൂക്കം കൃത്യമായിരിക്കുമല്ലോ എന്ന് കരുതി, റൊട്ടിയുടെ തൂക്കം നോക്കിയാണ് വെണ്ണ കൊടുത്തിരുന്നത്!'' -അവസാനം വാദി പ്രതിയായി, ബേക്കറിക്കാരന് ചെയ്ത വഞ്ചന അയാളെ തന്നെ തിരിച്ചടിച്ചു!
നമ്മെ വിശ്വസിക്കുന്നവരെ ചതിക്കുന്നതാണ് വലിയ അപരാധമെന്ന് തിരുനബി(സ) പറയുന്നുണ്ട്. വ്യക്തിത്വം ഇടിഞ്ഞു തകരുന്നതിന്റെ കാരണമാണത്. പറ്റിച്ചും ചതിച്ചുമുള്ള ജീവിതം ആപത്ത് മാത്രമല്ല, അസുഖവുമാണ്. തിരുനബി ഏറെ ജാഗ്രത കാണിച്ച ജീവിതശീലമായിരുന്നു ഇത്. വിശ്വാസ്യത തകര്‍ന്നുപോകുന്ന നിസ്സാര കര്‍മങ്ങള്‍ പോലും അവിടുന്ന് അനുവര്‍ത്തിക്കുകയോ അനുവദിക്കുകയോ ചെയ്തില്ല.
ഹുദയ്ബിയ ഉടമ്പടി പ്രസിദ്ധമാണല്ലോ. മക്കയില്‍ നിന്ന് ആരെങ്കിലും രക്ഷിതാക്കളുടെ അനുവാദമില്ലാതെ മദീനയില്‍ അഭയം പ്രാപിച്ചാല്‍ അവരെ തിരിച്ചയക്കണമെന്നാണ് ഉടമ്പടിയിലുണ്ടായിരുന്നത്. ഇസ്ലാം വിശ്വസിച്ചതിന്റെ പേരില്‍ മക്കയില്‍ ഖുറൈശികളുടെ മര്‍ദനങ്ങള്‍ സഹിക്കാനാവാതെ, തടവു
ചാടിയ അബൂജന്ദല് തിരുനബിയുടെ അരികിലേക്ക് ഓടിയണഞ്ഞത് ഉടമ്പടി എഴുതി അംഗീകരിച്ച നിമിഷമായിരുന്നു. അബൂജന്ദലിന്റെ പിതാവ് സുഹൈലുബ്നു അംറ് അവിടെയുണ്ട്. ``മുഹമ്മദേ, ഇവനെ എനിക്ക് വിട്ടുതരണം. ഇതാണ് കരാറനുസരിച്ച് എനിക്കാദ്യം ആവശ്യപ്പെടാനുള്ളത്.''
തിരുനബിക്ക് സമ്മതിക്കേണ്ടിവന്നു. പൊട്ടിക്കരയുന്ന അബൂജന്ദലിനെ കണ്ടപ്പോള്‍ തിരുനബിയുടെയും കണ്ണുനിറഞ്ഞു. അദ്ദേഹത്തെ നെഞ്ചോട് ചേര്‍ത്ത് പറഞ്ഞതിങ്ങനെ: ``പ്രിയമുള്ള അബൂജന്ദല്, ക്ഷമിക്കുക, സ്വയം നിയന്ത്രിക്കുക. അല്ലാഹു സഹായിക്കും. ഉടമ്പടി ലംഘിക്കാന്‍ പാടില്ല. വിശ്വാസവഞ്ചന നമ്മുടെ ചര്യയില്‍ പെട്ടതേ അല്ല...''
സത്യവിശ്വാസി സാത്വികനും മാന്യനുമായിരിക്കണം, വഞ്ചകനും മാന്യതയില്ലാത്തവനുമാകരുതെന്ന് തിരുനബി പഠിപ്പിച്ചു തന്നു. ആ ജീവിതം ഇതിനെല്ലാം സാക്ഷിയുമായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുള്ള ഒരു സംഭവം: അബ്ദുല്ലാഹിബ്നു അബില്‍ ഖുമൈസ പറയുന്നു:
``അല്‍അമീനായിരുന്ന മുഹമ്മദിന് ഞാന്‍ കുറച്ചു പണം കൊടുക്കാനുണ്ടായിരുന്നു. ഒരിടത്തുവെച്ചു കണ്ടപ്പോള്‍, പണവുമായി തിരിച്ചുവരാം എന്നു പറഞ്ഞ് ഞാന്‍ പോയി. എന്നെയും കാത്ത് മുഹമ്മദ് അവിടെ നിന്നു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ആ വഴി പോകുമ്പോള്‍ മുഹമ്മദിനെ അവിടെ തന്നെ കണ്ടു. അപ്പോഴാണ് ഞാനക്കാര്യം ഓര്‍ത്തത്. മുഹമ്മദ് പറഞ്ഞതിത്രമാത്രം: താങ്കള്‍ എന്നെ കുറച്ചു പ്രയാസപ്പെടുത്തി. മൂന്ന് ദിവസമായി ഞാന്‍ താങ്കളെ കാത്ത് ഇവിടെ നില്ക്കുന്നു!'' -അബൂദാവൂദ് ഉദ്ധരിച്ച ഈ സംഭവം ആ ജീവിതത്തിന്റെ മഹത്വവും ഔന്നത്യവുമാണ് വര്‍ണിക്കുന്നത്.
അസത്യമാര്‍ഗത്തിലൂടെ പുരോഗതിപ്പെടാനാവില്ല. താല്‍ക്കാലിക വിജയം ലഭിച്ചേക്കാമെങ്കിലും, അതിലേറെ വലിയ ദുരന്തങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. കള്ളസത്യത്തിലൂടെ വസ്തുക്കള്‍ വിറ്റഴിച്ചവരെ പരലോകത്ത് അല്ലാഹു സംരക്ഷിക്കില്ലെന്നും ഏറ്റവും വലിയ നഷ്ടക്കാരായിരിക്കും അവരെന്നും റസൂല്‍(സ) മുന്നറിയിപ്പ് നല്കി. ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ കള്ളസാക്ഷ്യത്തെ വന്‍ പാപമായി പോലും അവിടുന്ന് വിവരിച്ചിട്ടുണ്ട്.
ഇമാം അബൂഹനീഫയുടെ ഒരു സംഭവമുണ്ട്: ബസ്വ്റയില്‍ കച്ചവടം നടത്തിയ കാലത്ത്, ഇമാം പുറത്തുപോയ സമയം. അന്യനാട്ടുകാരനായ ഒരാള്‍ തുണി വാങ്ങാനെത്തി. കടയിലെ വേലക്കാരന് അയാളില്‍ നിന്ന് അധികം വില വാങ്ങി. യജമാനനെ സന്തോഷിപ്പിക്കാനാണ് ചെയ്തത്. പക്ഷേ, ഇതറിഞ്ഞപ്പോള്‍ വേലക്കാരനെ ഇമാം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുണി വാങ്ങിയ ആളെ കണ്ടെത്തി, അധികം വാങ്ങിയ വില തിരിച്ചുകൊടുത്താല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. അവന് നീണ്ട യാത്രക്കൊടുവില്‍ അയാളെ കണ്ടെത്തി. വീണ്ടും അവന് ഇമാമിന്റെ ജോലിക്കാരനായി! (ചാര് ഇമാം, വജീഹുല്ല ഖാന്, പേ. 413)
എത്ര ചെറുതാണെങ്കിലും സ്വന്തം ജീവിതത്തില്‍ സംതൃപ്തമാകലാണ് മഹാഭാഗ്യം. അന്യരുടേത് ആഗ്രഹിക്കാതെയും, ആരെയും ദ്രോഹിക്കാതെയും ജീവിക്കലാണ് സത്യമുള്ള വഴി. ഓര്‍ക്കുക, കുറച്ചാളുകളെ എല്ലാ കാലത്തേക്കും എല്ലാ ആളുകളെയും കുറച്ചുകാലത്തേക്കും വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും വഞ്ചിക്കാനാവില്ല.
‘നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്!‘
Posted by
Malayali Peringode
, at Monday, September 20, 2010, in
Labels:
‘നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’
-അബ്ദുല്‍വദൂദ്
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു. ആ വൃദ്ധമാതാവ് പറഞ്ഞു:
``എന്റെ മകന് അല്ലാഹുവിന്റെ കല്പനകള് അനുസരിച്ച് ജീവിക്കുന്നവനാണ്, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട് ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച് എന്നോട് കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ് അല്‍ഖമയ്ക്ക് കലിമ ചൊല്ലാന്‍ കഴിയാത്തത്.'' തുടര്‍ന്ന്, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട് റസൂല്‍ കല്പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത് സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്. നിങ്ങളവന് മാപ്പുനല്‍കിയാല്‍ അവന് രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്ടത്തിലാകും''
അവര്‍ മകന് മാപ്പുനല്കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട് യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ് ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്ക്കാണ്. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാവലാണ്. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ് ഉമ്മയും ഉപ്പയും. അവരില്‍ നിന്ന് തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ് വാര്‍ധക്യം. അപ്പോഴാണ് മക്കളില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന് നബി(സ) പറയുന്നുണ്ട്. കേവലമൊരു മാംസക്കഷ്ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച് പരിപാലിച്ച് വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്. അവരുടെ ശരീരത്തില്‍ നിന്ന് ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്. എവിടെയാണ് ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്. അവര്‍ കരഞ്ഞത്, കഷ്ടപ്പെട്ടത്, ഉറക്കമിളച്ചത്, കാത്തിരുന്നത് എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന് അധിക വീടുകളിലും അനാഥരായി കിടക്കുന്നത് മാതാപിതാക്കളാണ്. ഒന്ന് തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച് ഉമറിനോട് തിരുനബി പറയുന്നുണ്ട്. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്ക്ക് വസിയ്യത്ത് ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്' അവര്‍ക്ക് താഴ്ത്തി നല്‍കണമെന്നാണ് (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക് ജന്മം നല്കിയവര്, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക് തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്:
നിങ്ങളോര്‍ക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്!
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്!
Subscribe to:
Posts (Atom)