ഇങ്ങനെയൊരു സംഭവമുണ്ട്: ഓഫീസിലേക്ക് പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്. അല്‍പസമയം പോലും അയാള്‍ക്ക് പാഴാക്കാനില്ല. അപ്പോഴാണ് തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്. അതിന്റെ അടപ്പ് അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ് അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച് ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന് പറഞ്ഞ്, മോനെപ്പിടിച്ച് ചുംബനം നല്‍കി ഓഫീസിലേക്കോടി.
ഇണ; ഇഷ്‌ടമുള്ള തുണ
Posted by
Malayali Peringode
, Friday, March 25, 2011 at Friday, March 25, 2011, in
Labels:
ഇണ; ഇഷ്‌ടമുള്ള തുണ
അബ്‌ദുല്‍വദൂദ്
ഇങ്ങനെയൊരു സംഭവമുണ്ട്: ഓഫീസിലേക്ക് പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്. അല്‍പസമയം പോലും അയാള്‍ക്ക് പാഴാക്കാനില്ല. അപ്പോഴാണ് തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്. അതിന്റെ അടപ്പ് അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ് അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച് ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന് പറഞ്ഞ്, മോനെപ്പിടിച്ച് ചുംബനം നല്‍കി ഓഫീസിലേക്കോടി.
പുഞ്ചിരി വിരിയട്ടെ!
Posted by
Malayali Peringode
, Saturday, March 5, 2011 at Saturday, March 05, 2011, in
Labels:
പുഞ്ചിരി വിരിയട്ടെ
പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ് മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ് തിരുനബി(സ) പുഞ്ചിരിയെ മുസ്‌ലിമിന്റെ അടയാളമാക്കിയത്. കറയും കളങ്കവുമില്ലാത്ത പരിശുദ്ധ ഹൃദയം (ഖല്‍ബുന്‍ സലീം) ഇബ്‌റാഹീം നബിയുടെ വിശിഷ്‌ടഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ടല്ലോ. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്‌ഹിദിന്റെ ചിഹ്നങ്ങളാണ്.
ഉര്‍വയുടെ പ്രാര്‍ഥന
Posted by
Malayali Peringode
, at Saturday, March 05, 2011, in
Labels:
ഉര്‍വയുടെ പ്രാര്‍ഥന
വിശുദ്ധ കഅ്‌ബയിലെ റുക്‌നുല്‍ യമാനിക്കു സമീപം ചുറുചുറുക്കുള്ള നാലു യുവാക്കള്‍ ഒത്തുകൂടി. സഹോദരന്മാരായ അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മിസ്‌അബുബ്‌നു സുബൈര്‍, ഉര്‍വത്തുബ്‌നു സുബൈര്‍, പിന്നെ അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാനും. കൂട്ടത്തിലൊരാള്‍ പറഞ്ഞു: ``നമ്മുടെ മനസ്സിലുള്ള ഏറ്റവും വലിയ അഭിലാഷം നമുക്കിപ്പോള്‍ അല്ലാഹുവോട് ചോദിക്കാം.'' ഓരോരുത്തരും ആലോചനയിലാണ്ടു. എന്തു ചോദിക്കും? വരാനിരിക്കുന്ന ജീവിതത്തിന്റെ വെയിലിലും മഴയിലും ഞാന്‍ ആരായിരിക്കണം? എന്തായിരിക്കണം? നിറയെ മോഹങ്ങളുണ്ട്. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ആദ്യം പറഞ്ഞു: ``ഹിജാസിലെ ഖലീഫയാകാനാണ് എനിക്കാഗ്രഹം.'' മിസ്‌അബിന്റെ അഗ്രഹമിങ്ങനെ: ``ഇറാഖിലെ ഭരണാധികാരിയാകണം.'' ഇതു രണ്ടും കേട്ട അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‍: ``ഇത്ര നിസ്സാരമായ കാര്യമാണോ നിങ്ങള്‍ക്കിഷ്‌ടം? എന്റെ ആഗ്രഹം ഈ ലോകത്തിന്റെ തന്നെ ഭരണാധികാരിയാകാനാണ്. മുആവിയക്ക് ശേഷം ഖിലാഫത്ത് ലഭിക്കുക!'' ഉര്‍വത്തുബ്‌നു സുബൈര്‍ നിശ്ശബ്‌ദനായിരുന്നു. ``ഉര്‍വാ, നിനക്ക് എന്താകാനാണ് ആഗ്രഹം?''
കേടാവുമോ കൂടുതൽ?
Posted by
Malayali Peringode
, Thursday, February 17, 2011 at Thursday, February 17, 2011, in
Labels:
കേടാവുമോ കൂടുതൽ?
“താങ്കള്‍ക്ക് സുഖം തന്നെയല്ലേ?”
പ്രസിദ്ധ പണ്ഡിതനായിരുന്ന ഹസന്‍വാസിയോട് ഒരാള്‍ ചോദിച്ചു. വാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: ``എന്തൊരു ചോദ്യം?! ദിവസംതോറും ആയുസ്സ് ചുരുങ്ങിക്കൊണ്ടിരിക്കുകയും പാപങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളോട് ചോദിക്കേണ്ടതാണോ ഇത്?''
കരയാറുണ്ടോ?
Posted by
Malayali Peringode
, at Thursday, February 17, 2011, in
Labels:
കരയാറുണ്ടോ?
എപ്പോഴാണ് നമ്മള്‍ കരയാറുള്ളത്?
മനസ്സില്‍ ചിലത് നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന് മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക് അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്.
ജീവന്റെ ജീവനാം സ്‌നേഹറസൂല്‍
Posted by
Malayali Peringode
, Monday, February 14, 2011 at Monday, February 14, 2011, in
Labels:
ജീവന്റെ ജീവനാം സ്‌നേഹറസൂല്‍
ഉഹ്‌ദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?
നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...
Posted by
Malayali Peringode
, Friday, October 29, 2010 at Friday, October 29, 2010, in
Labels:
നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...
അബ്‌ദുല്‍വദൂദ്
പണ്ട്: “മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്. അയാളുടെ കൈ മുറിക്കാന്‍ കല്‌പിച്ചപ്പോള്‍ തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്‌ക്ക് ഇഷ്‌ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനത് ഇഷ്‌ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്‌ച ചെയ്യുന്നവനും വിട്ടുവീഴ്‌ച ഇഷ്‌ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‌കുകയും വിട്ടു വീഴ്‌ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.” (24:22)
_____(ബൈഹഖി, സുനനുല്‍ കുബ്‌റാ 8:326)
ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...
അബ്ദുൽ വദൂദ്
വ്യക്തിയുടെ ജീവിതത്തെ അളക്കുന്നത് വ്യക്തിത്വത്തെ ആസ്‌പദിച്ചാണ്. വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനേകം ഘടകങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്. ചെയ്യുന്ന പ്രവൃത്തികളും നേടുന്ന അറിവുകളും ഇടപഴകുന്ന കൂട്ടുകാരുമെല്ലാം ആ സ്വാധീന വലയത്തിലുള്‍പ്പെടുന്നു.
യൂസുഫിനെ മറക്കുന്ന യുവാക്കള്‍
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
യൂസുഫിനെ മറക്കുന്ന യുവാക്കള്‍
അബ്ദുൽ വദൂദ്
ചുറുചുറുക്കുള്ള ഒരു യുവാവ്, ഒരിറ്റു പ്രകാശം പോലും എത്തിനോക്കാത്ത കൂരിരുട്ടുള്ള ഒരു ജയിലറയില്‍ കിടക്കുന്നു. നേരത്തിന് ഭക്ഷണമോ വെള്ളമോ സഹായങ്ങളോ ലഭിക്കാത്ത ആ ജയിലില്‍ കിടന്ന്‌അയാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ``എന്റെ രക്ഷിതാവേ, ആ സ്‌ത്രീകള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തേക്കാളും എനിക്കിഷ്‌ടം ഈ ജയിലാണ്. അവരുടെ കുതന്ത്രത്തില്‍ നിന്നും നീ എന്നെ അകറ്റിയില്ലെങ്കില്‍ ഞാനതില്‍ പെട്ടുപോവും, അങ്ങനെ ഞാന്‍ വിഡ്‌ഢികളുടെ കൂട്ടത്തിലകപ്പെടുകയും ചെയ്യും.''
ആകുലതകളില്ലാത്ത മരണം
Posted by
Malayali Peringode
, at Friday, October 29, 2010, in
Labels:
ആകുലതകളില്ലാത്ത മരണം
അബ്ദുൽ വദൂദ്
എന്നെയിപ്പോള്‍ ഏറെ അലട്ടുന്നത് മരണമാണ്. എങ്ങനെയാണ് നാം മരണത്തെ അഭിമുഖീകരിക്കുന്നത്? മരണത്തിന്റെ വാതിലിന്നപ്പുറം നമ്മെ കാത്തിരിക്കുന്നത് എന്തായിരിക്കും? ഇവിടത്തെ അടുപ്പങ്ങളെ വിട്ടുപോകാനുള്ള അവസ്ഥ ഇനിയും മനസ്സിന് കൈവരിക്കാനായിട്ടില്ല.'' (ചെറിയാന്‍ കെ ചെറിയാന്‍, കലാകൗമുദി 1117-1997 ഫിബ്രവരി 9)
Subscribe to:
Comments (Atom)