this site the web

tharbiya.blogspot.com

image
image
image
image
image

അഭിമാനമാകാന്‍ ഒരു മകനെങ്കിലും

അബ്‌ദുല്‍വദൂദ്‌

ലോകപ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെക്കുറിച്ച്‌ പിതാവ്‌ അബ്‌ദുല്‍കരീം നായിക്‌ പറഞ്ഞു: ``എന്റെ ജീവിതത്തില്‍ ഞാനെന്താണ്‌ നേടിയത്‌ എന്ന്‌ എന്നോട്‌ ചോദിച്ചാല്‍ ഞാന്‍ പറയും, എന്റെ മകന്‍ സാക്കിര്‍ എന്ന്‌. പരലോകത്തേക്കുള്ള എന്റെ സമ്പാദ്യമാണവന്‍!''

അല്ലാഹു കാത്തിരിക്കുന്നവര്‍

അബ്‌ദുല്‍വദൂദ്‌

ഒരു സ്വഫ്‌ഫില്‍ പത്ത്‌ ആളുകള്‍ നമസ്‌കരിക്കുന്നു. അവരെല്ലാം ചെയ്യുന്നത്‌ ഒരേ പ്രവര്‍ത്തനം. ഒരേ പ്രാര്‍ഥനകള്‍, ഒരേ കര്‍മങ്ങള്‍... ചെയ്യുന്ന പ്രവൃത്തി ഒരേപോലെയാണെങ്കിലും കിട്ടുന്ന പ്രതിഫലം ഒരേ പോലെയാണോ? അല്ല. പത്തുപേര്‍ക്കും പത്തുവിധം പ്രതിഫലം! കാരണമെന്താ? ചെയ്യുന്ന പ്രവൃത്തിക്കല്ല, ചെയ്യുമ്പോഴുള്ള മനസ്സിനാണ്‌ പ്രതിഫലം. നമസ്‌കാരത്തില്‍ മാത്രമാണോ? അല്ല, എല്ലാ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന്റെ നോട്ടം നമ്മുടെ ഹൃദയവിചാരങ്ങളിലേക്കാണ്‌. ഉന്നതമായ കര്‍മങ്ങളാണ്‌ നാം ചെയ്യുന്നതെങ്കിലും അല്ലാഹുവിങ്കല്‍ അത്‌ തൃപ്‌തിയോടെ സ്വീകരിക്കപ്പെടണമെങ്കില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സമ്പൂര്‍ണമായും സംസ്‌കരിക്കപ്പെടണം.

ആരോഗ്യം പകരാറുണ്ടോ?

അബ്‌ദുല്‍വദൂദ്‌

ഇല്ല. ആരോഗ്യം പകരാറില്ല. രോഗമാണ്‌ പകരാറുള്ളത്‌. രോഗം പകരുന്നതുകൊണ്ട്‌ ദോഷങ്ങള്‍ മാത്രമേയുള്ളൂ. ആരോഗ്യമാണ്‌ പകരുന്നതെങ്കില്‍ അതെത്ര നല്ലതായിരുന്നു!

ഉണര്‍വേകുന്ന ഉപദേശങ്ങള്‍

അബ്‌ദുല്‍വദൂദ്‌

ഇസ്‌ലാമികലോകം കണ്ട ഉന്നതനായ പണ്ഡിതനാണ്‌ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനി. ഹിജ്‌റ 470ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറുള്ള ജീലാനില്‍ ജനിച്ചു. അസാധാരണ വിജ്ഞാനവും അപൂര്‍വ ഭക്തിയും സമന്വയിപ്പിച്ച മഹാനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. വ്യക്തിശുദ്ധിയിലും സമൂഹസംസ്‌കരണത്തിലും ഒരേവിധം വിജയിച്ച ചരിത്രമാണ്‌ അദ്ദേഹത്തിന്റേത്‌.

ഇണ; ഇഷ്‌ടമുള്ള തുണ

അബ്‌ദുല്‍വദൂദ്‌

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്‌ പോകാന്‍ ധൃതിയില്‍ ഒരുങ്ങുകയായിരുന്നു ഭര്‍ത്താവ്‌. അല്‍പസമയം പോലും അയാള്‍ക്ക്‌ പാഴാക്കാനില്ല. അപ്പോഴാണ്‌ തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്‌ അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്‌ അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്‍ ജോലിയില്‍ മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്‍ മോന്‍ അതെടുക്കും'' എന്ന്‌ പറഞ്ഞ്‌, മോനെപ്പിടിച്ച്‌ ചുംബനം നല്‍കി ഓഫീസിലേക്കോടി.

പുഞ്ചിരി വിരിയട്ടെ!

പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്‌. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ്‌ തിരുനബി(സ) പുഞ്ചിരിയെ മുസ്‌ലിമിന്റെ അടയാളമാക്കിയത്‌. കറയും കളങ്കവുമില്ലാത്ത പരിശുദ്ധ ഹൃദയം (ഖല്‍ബുന്‍ സലീം) ഇബ്‌റാഹീം നബിയുടെ വിശിഷ്‌ടഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ടല്ലോ. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്‌ഹിദിന്റെ ചിഹ്നങ്ങളാണ്‌.

ഉര്‍വയുടെ പ്രാര്‍ഥന

വിശുദ്ധ കഅ്‌ബയിലെ റുക്‌നുല്‍ യമാനിക്കു സമീപം ചുറുചുറുക്കുള്ള നാലു യുവാക്കള്‍ ഒത്തുകൂടി. സഹോദരന്മാരായ അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മിസ്‌അബുബ്‌നു സുബൈര്‍, ഉര്‍വത്തുബ്‌നു സുബൈര്‍, പിന്നെ അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാനും. കൂട്ടത്തിലൊരാള്‍ പറഞ്ഞു: ``നമ്മുടെ മനസ്സിലുള്ള ഏറ്റവും വലിയ അഭിലാഷം നമുക്കിപ്പോള്‍ അല്ലാഹുവോട്‌ ചോദിക്കാം.'' ഓരോരുത്തരും ആലോചനയിലാണ്ടു. എന്തു ചോദിക്കും? വരാനിരിക്കുന്ന ജീവിതത്തിന്റെ വെയിലിലും മഴയിലും ഞാന്‍ ആരായിരിക്കണം? എന്തായിരിക്കണം? നിറയെ മോഹങ്ങളുണ്ട്‌. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ആദ്യം പറഞ്ഞു: ``ഹിജാസിലെ ഖലീഫയാകാനാണ്‌ എനിക്കാഗ്രഹം.'' മിസ്‌അബിന്റെ അഗ്രഹമിങ്ങനെ: ``ഇറാഖിലെ ഭരണാധികാരിയാകണം.'' ഇതു രണ്ടും കേട്ട അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‍: ``ഇത്ര നിസ്സാരമായ കാര്യമാണോ നിങ്ങള്‍ക്കിഷ്‌ടം? എന്റെ ആഗ്രഹം ഈ ലോകത്തിന്റെ തന്നെ ഭരണാധികാരിയാകാനാണ്‌. മുആവിയക്ക്‌ ശേഷം ഖിലാഫത്ത്‌ ലഭിക്കുക!'' ഉര്‍വത്തുബ്‌നു സുബൈര്‍ നിശ്ശബ്‌ദനായിരുന്നു. ``ഉര്‍വാ, നിനക്ക്‌ എന്താകാനാണ്‌ ആഗ്രഹം?''

കേടാവുമോ കൂടുതൽ?


“താങ്കള്‍ക്ക്‌ സുഖം തന്നെയല്ലേ?”
പ്രസിദ്ധ പണ്ഡിതനായിരുന്ന ഹസന്‍വാസിയോട്‌ ഒരാള്‍ ചോദിച്ചു. വാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: ``എന്തൊരു ചോദ്യം?! ദിവസംതോറും ആയുസ്സ്‌ ചുരുങ്ങിക്കൊണ്ടിരിക്കുകയും പാപങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളോട്‌ ചോദിക്കേണ്ടതാണോ ഇത്‌?''

കരയാറുണ്ടോ?

എപ്പോഴാണ്‌ നമ്മള്‍ കരയാറുള്ളത്‌?

മനസ്സില്‍ ചിലത്‌ നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന്‌ മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്‌. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക്‌ അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്‌. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്‌. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്‌.

ജീവന്റെ ജീവനാം സ്‌നേഹറസൂല്‍

ഉഹ്‌ദ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിംകള്‍ മടങ്ങുകയാണ്‌. അതാ, അവരെ കാത്ത്‌ വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്‌. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?
 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies