Showing posts with label പുഞ്ചിരി വിരിയട്ടെ. Show all posts
Showing posts with label പുഞ്ചിരി വിരിയട്ടെ. Show all posts
പുഞ്ചിരി വിരിയട്ടെ!
Posted by
Malayali Peringode
, Saturday, March 5, 2011 at Saturday, March 05, 2011, in
Labels:
പുഞ്ചിരി വിരിയട്ടെ
പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്. നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ. ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ് മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ. അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ. അതിനാല്‍ തന്നെയാണ് തിരുനബി(സ) പുഞ്ചിരിയെ മുസ്‌ലിമിന്റെ അടയാളമാക്കിയത്. കറയും കളങ്കവുമില്ലാത്ത പരിശുദ്ധ ഹൃദയം (ഖല്‍ബുന്‍ സലീം) ഇബ്‌റാഹീം നബിയുടെ വിശിഷ്‌ടഗുണമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ടല്ലോ. മനസ്സിന്റെ ശുദ്ധതയും ശാന്തതയും മുവഹ്‌ഹിദിന്റെ ചിഹ്നങ്ങളാണ്.
Subscribe to:
Posts (Atom)






