this site the web

tharbiya.blogspot.com

image
image
image
image
image
Showing posts with label നേതാവ്‌ ഓര്‍മിക്കേണ്ടത്‌. Show all posts
Showing posts with label നേതാവ്‌ ഓര്‍മിക്കേണ്ടത്‌. Show all posts

നേതാവ്‌ ഓര്‍മിക്കേണ്ടത്‌

നേതൃത്വം അല്ലാഹു നല്‌കുന്ന അനുഗ്രഹമാണ്‌. ഭാരമോ ഭാഗ്യമോ ആയി അത്‌ തീരാം. നേതൃപദവി ചുമലിലെത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളിലും സംവേദനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും ശീലിക്കേണ്ടതായി വരുന്നു. കാരണം അയാള്‍ നേതാവാണ്‌. അനുയായികളുടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍ പ്രോജ്വലിച്ചുനില്‌ക്കുന്നു. അയാളുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ഓരോ ചലനവും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാള്‍ നേതാവാകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരുന്നു. പലരെയും തൃപ്‌തിപ്പെടുത്തേണ്ടിവരുന്നു.
എങ്കിലും ഏതു നേതാവും അയാളുടെ സ്വകാര്യതയില്‍ ഏക വ്യക്തിയാണ്‌. സ്വന്തം കണ്ണിലും കാഴ്‌ചപ്പാടിലും അദ്ദേഹം സാധാരണക്കാരനായ മനുഷ്യനാണ്‌. ഇനിയും ഏറെ ന്യൂനതകള്‍ പരിഹരിക്കേണ്ടതായ മനുഷ്യന്‍, വേദനകളും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യന്‍. പക്ഷേ ഇവയൊക്കെ അദ്ദേഹത്തിനേ അറിയൂ. അനുയായികള്‍ക്ക്‌ അദ്ദേഹം നേതാവുമാത്രമാണ്‌. നേതാവ്‌ ഒരാളാണ്‌. അനുയായികള്‍ എത്രയോ പേരും. അവരുമായെല്ലാം അദ്ദേഹം ഇടപെടേണ്ടിവരും. വ്യത്യസ്‌ത പ്രായക്കാര്‍, വ്യത്യസ്‌ത സ്വഭാവക്കാര്‍, അഭിപ്രായങ്ങള്‍, വ്യത്യസ്‌ത തലങ്ങളില്‍ ജീവിക്കുന്നവര്‍.... അവരെയെല്ലാം ഏകോപിച്ചുകൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ്‌ നേതാവിന്റെ വിജയം.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies